ഒരു കയ്യിൽ ഋതുവും മറു കയ്യിൽ സൂര്യയുമായിട്ടാണ് വന്നത്, ട്രോളിനെ കുറിച്ച് ഫിറോസിന് പറയാനുള്ളത്
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ലാണ് ബിഗ് ബോസ് സീസൺ മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വലിയ വിജയമായിരുന്നു. സാബു മേൻ, പേളി മാണി, രഞ്ജനി ഹരിദാസ് എന്നിവർ എത്തിയ ആദ്യ സീസൺ വലിയ വിജയമായിരുന്നു. സാബു മോൻ ആയിരുന്നു സീസൺ ഒന്നിന്റെ വിജയി. 2020ൽ ആയിരുന്നു ബിഗ് ബോസ് സീസൺ 2 ആരംഭിക്കുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് 2021ൽ ആണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ഷോ ആരംഭിക്കുന്നത് . എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് നിയന്ത്രണങ്ങളോടെ ഫിനാലെ നടത്തുകയായിരുന്നു. മണിക്കുട്ടനാണ് ബിഗ് ബോസ് സീസൺ 3 യുടെ വിജയി.
ബിഗ് ബോസ് സീസൺ 3യിലൂടെ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് കിടിലൻ ഫിറോസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഷോയിൽ വന്നതോടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ടോപ്പ് ഫൈവിൽ ഇടം പിടിക്കുമെന്ന് തുടക്കത്തിൽ പ്രേക്ഷകർ വിധി എഴുതിയിരുന്നുവെങ്കിലും ഫൈനൽ ഫൈവിൽ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ആറാം സ്ഥാനമായിരുന്നു കിടിലൻ ഫിറോസിന് ലഭിച്ചത്.

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം നിരവധി വിമർശനങ്ങൾ ഫിറോസിന് കേൾക്കേണ്ടി വന്നിരുന്നു. ഫിറോസിന്റെ ഒരു അഭിമുഖത്തെ ആസ്പദമാക്കി നടനും മോഡലുമായ ജിയ ഇറാനി പങ്കുവെച്ച ട്രോൾ വൈറലായിരുന്നു. ഫിറോസ് തന്നെ ട്രോൾ ഉണ്ടാക്കിയ ജിയയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത ജിയയുടെ ട്രോളിനെ കുറിച്ച് പ്രതികരിച്ച് കിടിലൻ ഫിറോസ് എത്തിയിരിക്കുകയാണ്. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ മക്കളുമൊന്നിച്ചിരുന്നാണ് ട്രോൾ വീഡിയോ കണ്ടതെന്നും കിടിലൻ ഫിറോസ് പറയുന്നു. കൂടാതെ വളരെ രസകരമായിട്ടാണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

കിടിലൻ ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ... ജിയയോട് തനിക്ക് വേറെ വിഷയങ്ങളൊന്നുമില്ല. ആ ട്രോൾ ഒരുപാട് ആസ്വദിച്ചു. ഗംഭീരട്രോളായിരുന്നു. അത് ഞാൻ അവനോട് പറയുകയും ചെയ്തിരുന്നു. ഒരു കയ്യിൽ മൂത്ത മകളും മറ്റെ കയ്യിൽ ഇളയ മകളുമായിട്ടിരുന്നാണ് ആ ട്രോൾ കണ്ടത്. അതിൽ ഉപയോഗിച്ചിരുന്ന വിഷ്വൽ കൊച്ചിയിലെത്തി അമ്മമാരെയൊക്കെ കണ്ടതിന് ശേഷമുള്ളതാണ്. നമുക്ക് കിട്ടുന്ന വിഷ്വൽസിനെ ഏത് രീതിയിൽ വേണമെങ്കിലും ഉപയോഗിക്കാം. പിന്നെ ഈ വിഷയത്തെ കുറിച്ച് ജിയയോട് പറഞ്ഞത് കഴിഞ്ഞ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. നമ്മുടെ സ്വകാര്യ ജീവിത്തിലെ സ്വകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത് ശരിയല്ല.

ജിയയെ ഒരുപാട് പെൺകുട്ടികൾ ഇക്കാര്യത്തിൽ പിന്തുണക്കുന്നുണ്ട്. അവരുടെ ജീവിതത്തിലും ഇതേ അവസ്ഥ വരുമ്പോൾ മാത്രമേ മനസ്സിലാവുകയുളളൂ. ഞാൻ ഇപ്പോഴും പറയുന്നത് സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുക എന്ന് പറയുന്നത് മാനസിക നിലവാരത്തിലുള്ള വലിയ പോരായ്മായാണ്. അതിനെ പിന്തുണക്കുന്നവരുടെ സംസ്കാരം അതുമായി ചേർത്തു വായിക്കേണ്ടാതാണ്. എന്നാൽ ട്രോളിനെ കുറിച്ച് പറയുകയാണെങ്കിൽ അതൊരു ഗംഭീര ട്രോൾ ആണ്. പിന്നെട്രോളുകൾ എപ്പോഴും ആസ്വദിക്കാനുള്ളതാണെന്നും കിടിലൻ ഫിറോസ് അഭിമുഖത്തിൽ പറയുന്നു.

ജിയയുടേയും ഋതുവിന്റേയും ബന്ധത്തിൽ, ജിയയുടെ ഭാഗത്തും ശരികൾ ഉണ്ടാകും. ഞാൻ കേട്ട ശരിയും കേട്ട ഭാഗവും ഋതുവിന്റെയാണ്. അത് എനിക്ക് ശരിയായിട്ടാണ് തോന്നിയത്. രണ്ട് പേരുടെ ഭാഗത്തും ശരിയുണ്ടെങ്കിലും തെറ്റുണ്ടെങ്കുലും പെൺകുട്ടികളുടെ അച്ഛൻ എന്ന നിലയിൽ ചിന്തിക്കുമ്പോൾ അല്ലെങ്കിൽ ഒരു മലയാളി എന്ന ചിന്തിക്കുമ്പോൾ ചെയ്തത് മോശമാണ്. അത് അവരുടെ ഇടയിൽ തീരേണ്ടതാണ്. പിന്നെ ഒരു കയ്യിൽ ഋതുവും മറ്റൊരു കയ്യിൽ സൂര്യയുമായിട്ടാണ് വന്നത്. പിന്നെ വന്നിട്ട് അവരെ ഏൽപ്പിച്ചിട്ട് വീണ്ടും കയ്യിൽ പിടിച്ചു കൊണ്ട് നിൽക്കാൻ പറ്റില്ലല്ലോ എന്നു കിടിലൻ ഫിറോസ് പറയുന്നു.


Click it and Unblock the Notifications