For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിമർശനം ഉണ്ടാകും എന്ന് അറിഞ്ഞ് തന്നെയാണ് ബിഗ് ബോസിൽ പോയത്, വായിൽ തോന്നിയത് പറയാൻ വരരുതെന്ന് കിടിലം ഫിറോസ്

  |

  ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ എന്ന് നടക്കുമെന്ന് അറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതേ സമയം ഇതുവരെയും ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും നടന്നിട്ടുമില്ല. ഷൂട്ടിങ്ങ് നടക്കുന്ന ചെന്നൈയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെയാണ് ഷോ അവസാനിപ്പിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ എട്ട് മത്സരാര്‍ഥികളെയും വീട്ടിലേക്ക് തിരിച്ച് വിട്ടു.

  സൂര്യകാന്തി പോലെ സുന്ദരിയായി മൌനി റോയി, പുത്തൻ ചിത്രങ്ങൾ കാണാം

  പുറത്ത് വന്നതിന് ശേഷം മത്സരാര്‍ഥികള്‍ ലൈവില്‍ വരികയും പ്രേക്ഷകരുടെ പകുതി ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തിരുന്നു. അതേ സമയം പലര്‍ക്കും സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതും വാര്‍ത്തയായി. സൂര്യ മേനോന്‍ അടക്കമുള്ളവര്‍ക്ക് തുടക്കത്തിലെ സോഷ്യല്‍ മീഡിയ വഴി നെഗറ്റീവ് കമന്റുകള്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ കിടിലം ഫിറോസും വിമര്‍ശകര്‍ക്ക് തക്കമറുപടിയുമായി എത്തിയിരിക്കുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  അത്രമേല്‍ പ്രിയപ്പെട്ടവരേ, ഒരുപാടിഷ്ടം. ബഹുമാനം, എന്നെ 95 ദിവസങ്ങള്‍ ബിഗ് ബോസ് പോലൊരു ഷോയില്‍ വീഴാതെ കാത്തതിന് വീണുപോകും എന്ന് തോന്നിയിടങ്ങളില്‍ താങ്ങായിരുന്നതിന് ഒരിക്കല്‍ കൂടി ഒരുപാടിഷ്ടം. പോയതെന്തിനാണൊ അത് സാദ്ധ്യമാക്കും എന്നത് നിങ്ങളോടുള്ള ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നു. അത് നടക്കുക തന്നെ ചെയ്യും. ഇനി ചില സുഹൃത്തുക്കളോടാണ്.

  ബിഗ് ബോസിലേക്കാണ് പോകുന്നതെന്നും, വിമര്‍ശനങ്ങള്‍ ഉണ്ടാകും എന്ന പൂര്‍ണ ബോധ്യത്തോടു കൂടിയും, അവിടെ നല്ലതും ചീത്തയും ഉണ്ടാകും എന്ന അറിവോടെയും, അവിടെ കളിക്കേണ്ട ഗെയിം എന്നാലാകും പോലെ ചെയ്യും എന്നും ഉറപ്പിച്ചിട്ടാണ് പോയത്. തമ്മില്‍ മത്സരിച്ച ഒരാള്‍ക്കും പരസ്പരം വൈരാഗ്യമോ സങ്കടങ്ങളൊ ഇല്ല. എന്നിട്ടും ഈ പേജില്‍ വന്ന് മനസ്സിലെ ദേഷ്യം പ്രകടിപ്പിച്ചു, വിമര്‍ശനം എന്ന പേരില്‍ വായില്‍ തോന്നിയത് പറയാന്‍ ശ്രമിക്കുന്നവര്‍ ദയവായി അണ്‍ഫോളോ ചെയ്യാമോ?

  നിരൂപണങ്ങള്‍ക്ക് സ്വാഗതം, വിമര്‍ശങ്ങള്‍ക്കും സുസ്വാഗതം. ആര്‍മി ടീമുകള്‍, ഷോ യെ ഷോ ആയി കാണാന്‍ കഴിയാത്തവര്‍. എന്റെ ആശയങ്ങളോട് പൊരുത്തപ്പെടാന്‍ ആകാത്തവര്‍. ശത്രുവായി കാണുന്നവര്‍. വെറുപ്പുള്ളവര്‍, ചാരിറ്റി ചെയ്യുന്നതില്‍ അസഹിഷ്ണുത ഉള്ളവര്‍, ഒക്കെ ഒന്ന് അണ്‍ഫോളോ ചെയ്യാമോ? ഒപ്പം നില്‍ക്കുന്ന ഒരുപാടു പേരുണ്ട്.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  ഞങ്ങളിവിടെ ഞങ്ങളുടെ സൗഹൃദത്തിന്റെ വസന്തം തീര്‍ത്തോട്ടെ. ആരോഗ്യകരമായ എന്ത് ചോദ്യത്തിനും ഏഷ്യാനെറ്റിന്റെ എഗ്രിമെന്റിനെ ബാധിക്കാത്ത രീതിയില്‍ ഉത്തരം നല്‍കാം. അതല്ലാതെയുള്ളവരൊക്കെ പോയി വായോ. ഇനിയൊരിക്കല്‍ കൂടാം നമുക്ക്. അപ്പൊ പ്രകാശം പരക്കട്ടെ.

  English summary
  Bigg Boss Malayalam Season 3 Fame Kidilam Firoz About Social Media Comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X