For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് കെട്ടിച്ച് വിടുന്നത്; അത് ലോജിക്കല്‍ അല്ല, മക്കളുടെ വിവാഹത്തെ കുറിച്ച് കിടിലം

  |

  ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ശ്രദ്ധേയനായ താരമാണ് കിടിലം ഫിറോസ്. ഫൈനല്‍ വരെ മത്സരത്തില്‍ നിറഞ്ഞ് നിന്ന ഫിറോസ് കേരളത്തില്‍ അങ്ങോളം ഇങ്ങോളമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ഷോ യില്‍ ആയിരിക്കുന്ന സമയത്ത് മക്കളെ കുറിച്ച് താരം പറഞ്ഞിരുന്നു. ഇരട്ടപ്പെണ്‍കുട്ടികളായ പൊന്നുവും മിന്നുവും ആണ് ഫിറോസിന്റെ മക്കള്‍. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള അവരുടെ സങ്കല്‍പ്പം എന്താണെന്നാണ് താരം പറയുന്നത്. ഒരു കാര്‍ യാത്രയില്‍ മക്കള്‍ സംസാരിച്ച കാര്യങ്ങള്‍ അതുപോലെ പറയുകയാണ് താരം.

  മക്കളാണ്! വളര്‍ന്നു എന്റെ മാലാഖ കുഞ്ഞുങ്ങള്‍. വല്ലപ്പോഴുമാണ് ഒരുമിച്ചൊരു യാത്രയൊക്കെ. കഴിഞ്ഞ ദിവസം കൊല്ലത്തേയ്ക്കുള്ള യാത്ര. ചര്‍ച്ച ഒപ്പമുള്ള രണ്ടു കൂട്ടുകാരുടെ പെങ്ങന്മാരുടെ കല്യാണം വരുന്നു എന്നതാണ്. അവന്മാര്‍ നെഞ്ചിനകത്തു കൊണ്ടു നടക്കുന്ന ആവലാതിയും ടെന്‍ഷനും ഒക്കെ പങ്കുവച്ചു വണ്ടി ഓട്ടുന്ന എന്നോട്.. പൊന്നു: പപ്പാ കുറേ തവണ 'കെട്ടിച്ചു വിടുന്നു 'എന്ന് പറഞ്ഞല്ലോ, എവിടെക്കാ ഈ കെട്ടിച്ചിട്ട് വിടുന്നേ? ഞാന്‍: ഭര്‍ത്താവിന്റെ വീട്ടിലേക്ക്.

  പൊന്നു : അതെന്തിനാ അങ്ങോട്ട് വിടുന്നേ? ഞാന്‍: അവര്‍ക്കൊരുമിച്ചു ജീവിക്കാന്‍. മിന്നു: അത് ലോജിക് അല്ലല്ലോ പപ്പാ. ആ അങ്കിളിന്റെ സിസ്റ്ററെ അങ്ങോട്ട് വിട്ടാല്‍ നിങ്ങള്‍ക്ക് ആ ചേച്ചി അവരുടെ അച്ഛന്റേം അമ്മേടേം അടുത്തില്ല. മാത്രമല്ല പോകുന്ന വീട്ടില്‍ ആള് കൂടുകയും ചെയ്യില്ലേ? ഗേള്‍സിനെ കെട്ടിച്ചു വിടാമെങ്കില്‍ ബോയിസിന്റെ വീട്ടുകാര്‍ ബോയിസിനെയും കെട്ടിച്ചു വിടണ്ടേ? എന്നിട്ടവര്‍ രണ്ടും പുതിയൊരു വീട്ടില്‍ താമസിക്കട്ടെ. അപ്പൊ അല്ലേ രണ്ടു വീട്ടുകാര്‍ക്കും തുല്യമാവുള്ളു? ഞാന്‍ - (ഒരു ചിരി. പിന്നെ മൗനം) പൊന്നു :അങ്കിള്‍മാരുടെ പെങ്ങളുമാരെ കെട്ടിച്ചു വിടാന്‍ എന്തിനാ ടെന്‍ഷന്‍ അവര്‍ക്ക്?

  ഞാന്‍ :കൊറേ ക്യാഷ് വേണ്ടേ? നല്ല ചിലവല്ലേ? മിന്നു: എന്താ ചിലവ്? ഞാന്‍ :ഓഡിറ്റോറിയം ബുക്ക് ചെയ്യണം. നാട്ടുകാരെ വിളിക്കണം. സദ്യ കൊടുക്കണം. ആഭരണങ്ങള്‍ മേടിക്കണം. തുണി എടുക്കണം. വിഡിയോഗ്രഫി, ഫോട്ടോഗ്രഫി അങ്ങനെ അങ്ങനെ പോകും ചിലവുകള്‍. മിന്നു: അങ്കിളുമാരോട് പറയൂ കല്യാണം ഓണ്‍ലൈന്‍ ആക്കാന്‍. ഓഡിറ്റോറിയം വേണ്ടല്ലോ. കോവിഡ് പേടിയും വേണ്ട. നാട്ടുകാരെ സൂമില്‍ വിളിക്കാം. പൊന്നു :ആഭരണം എന്തിനാണെന്ന് പൊന്നുവിന് ഇതുവരെ മനസിലായിട്ടില്ല. കൊറേ മാലേം കൊറേ വളേം ഒക്കെ ഇടുമ്പൊ ചേച്ചിമാരുടെ ഭംഗിയേ പോകും. ഒരു മാല, നാലു വള. അത് പോരേ? ഗോള്‍ഡിനെക്കാള്‍ ഭംഗി സിമ്പിള്‍ ആയിട്ടുള്ള ഓര്‍ണമെന്റ്‌സ് അല്ലേ? പിന്നെ കല്യാണ സാരിയൊക്കെ കൊറേ കാശ് കൊടുത്തു മേടിക്കുന്നത് നഷ്ടമാണ്. ഒറ്റ ദിവസമേ ഉടുക്കു. എന്നിട്ട് ജീവിത കാലം മുഴുവന്‍ അലമാരയില്‍ വയ്ക്കും (അവളത് പറയുമ്പോ പെട്ടെന്ന് ഞാന്‍ വീട്ടിലെ അലമാരയിലെ പിങ്ക് നിറമുള്ള സാരി ഓര്‍ത്തുപോയി)

  പൊന്നു തുടര്‍ന്നു -വീഡിയോയും ഫോട്ടോയുമൊക്കെ ഫോണിലോ അങ്കിള്‍മാരുടെ കൂട്ടുകാരുടെ ക്യാമറയിലോ ഒക്കെ എടുത്ത് ഡിജിറ്റല്‍ ആയി സ്റ്റോര്‍ ചെയ്തൂടെ? അതല്ലേ ഈസി. ആല്‍ബമൊക്കെ പൂത്തു പോകും. മിന്നു -അല്ലെങ്കില്‍ പപ്പാ വേറൊരു കാര്യം ചെയ്യണം. കല്യാണത്തിന് ടോട്ടല്‍ എത്ര രൂപ ആകുന്നു എന്ന് കണക്ക് നോക്കണം. പകുതി ബോയിസിന്റെ വീട്ടുകാരും പകുതി ഗേള്‍സിന്റെ വീട്ടുകാരും ഷെയര്‍ ചെയ്യണം. അതല്ലേ നല്ലത്? (ഇവര്‍ ഇച്ചിരിക്കൂടെ വളരുമ്പോ അഭിപ്രായം മാറി തന്തപ്പടിയായ എന്നെ കൊണ്ട് എത്രലക്ഷം ലോണ്‍ എടുപ്പിക്കും എന്ന സംശയ മുനയോടെ രണ്ടിനെയും ഞാന്‍ കണ്ണാടിയിലൂടെ ഒന്നിരുത്തി നോക്കി) പൊന്നു: എന്താ പപ്പാ സ്ത്രീധനം? (വന്നു. കാതലായ ചോദ്യം എത്തി)

  ഞാന്‍ - അതായത് നമ്മുടെ സമൂഹത്തില്‍ പെണ്‍കുട്ടികളെ കല്യാണം കഴിച്ചയക്കുമ്പോ കല്യാണം കഴിക്കുന്ന ആള്‍ക്ക് ഇച്ചിരി സ്വര്‍ണവും കുറച്ചു കാശും ഒരു കാറും വീടുമൊക്കെ കൊടുക്കുന്ന ഒരു രീതിയുണ്ട്. മിന്നു: ഓക്കേ. ഗേള്‍സിന് എന്ത് കിട്ടും? (ഞാന്‍ -ഒരു കുഞ്ഞ് അന്തം വിടല്‍ ) ഗേള്‍സ് ആണ് കൊടുക്കേണ്ടത്. ബോയിസിന് കിട്ടും. മിന്നു: അതെങ്ങനെ ലോജിക്കല്‍ ആകും? ഗേള്‍സ് കൊടുത്താല്‍ ബോയിസും തരണം. അല്ലെങ്കില്‍ രണ്ടുപേരും കൊടുക്കരുത്. പൊന്നു :അല്ലെങ്കില്‍ പപ്പാ ഗേള്‍സിനെ കല്യാണം കഴിക്കാന്‍ ബോയ്‌സ് സ്വര്‍ണവും വീടും കാറും ഒക്കെ ഇങ്ങോട്ട് തരട്ടെ. ബോയിസിനെ കല്യാണം കഴിക്കാന്‍ ഗേള്‍സ് അങ്ങോട്ട് അതുപോലെ സ്വര്‍ണത്തിന്റെ പകുതി കാശും വീടിന്റെയും കാറിന്റെയും ഒക്കെ പകുതി കാശും അങ്ങോട്ട് കൊടുക്കാം. അപ്പൊ അല്ലേ ലോജിക്കല്‍ ആവുള്ളു.

  ഞാന്‍ -എന്റെ പ്രിയപ്പെട്ട ലോജിക്കല്‍ കുട്ടികളെ, കെട്ടാന്‍ ആരും വരാതെ മൂത്തു നരച്ചു നിന്നിട്ട് ലോജിക്കും നോക്കി ഇരിക്കാന്‍ നിങ്ങള്‍ തയാറാണോ? പൊന്നു: എന്റെ പ്രിയപ്പെട്ട പപ്പാ ഈ കേട്ടതൊക്കെ വച്ച് കല്യാണം എന്നത് ഭയങ്കര ടെന്‍ഷനും വേറൊരു വീട്ടില്‍ പോയി താമസിക്കലും ഒരുപാട് കാശ് ചിലവുള്ള പരിപാടിയുമല്ലേ? മാത്രമല്ല ഞങ്ങളെ ആരെങ്കിലും കെട്ടുന്നത് എന്തിനാ? കെട്ടുന്നത് ഡോഗിനെയും പശുവിനെയും ഒക്കെയല്ലേ? ഞങ്ങള്‍ ആരേം കെട്ടിയിടില്ല. അപ്പൊ ഞങ്ങളെയും ആരും കെട്ടിയിടണ്ട! കെട്ടിച്ചു ഞങ്ങളെ അങ്ങു വിട്ടുകളയാം എന്ന് ആലോച്ചിക്കേം വേണ്ട. കാറില്‍ കൂട്ടച്ചിരി.

  Omar lulu with explanation in the post about Dileep | FilmiBeat Malayalam


  അവര്‍ പറഞ്ഞതിലെ ലോജിക്കും പ്രാക്ടിക്കല്‍ അല്ലായ്മയും ആഴത്തില്‍ ഉള്ള ചിന്തയും ഇപ്രായത്തിലെ അഭിപ്രായവും ഒക്കെക്കൂടി കൂടി കലര്‍ന്ന ചിരി. വിഷയം വിട്ടു. മറ്റേതൊക്കെയോ വിഷയങ്ങള്‍ ആയി പിന്നെ. ചരിത്രം ടിപ്പു സുല്‍ത്താന്‍, ഉണ്ണിയാര്‍ച്ച, മുഗള്‍ രാജവംശം ഒക്കെയായി അങ്ങനങ്ങു പോയി ചര്‍ച്ചകള്‍. കൊല്ലം എത്തി പരിപാടിയും കഴിഞ്ഞു ഒന്നര മണിക്കൂര്‍ വണ്ടിയോടിച്ചു വൈകി വീടെത്തി ഗേറ്റ് തുറന്നപ്പോ ബാക് സീറ്റില്‍ പകുതി മയക്കത്തിലായിരുന്ന മിന്നു എഴുന്നേറ്റ് തെല്ലുറക്കെ: പപ്പാ, ന്തേ? കല്യാണത്തിന് മിന്നുനു സാരി വേണ്ട. ലെഹങ്ക മതി!
  മാലാഖ കുഞ്ഞുങ്ങളാണ്. ലോകത്തെക്കുറിച്ചു എന്തറിയാം. സമൂഹത്തെ കുറിച്ചു നല്ലറിവുകള്‍ മാത്രമുള്ളവര്‍. നാട്ടുനടപ്പും ആചാരങ്ങളും ലോജിക്കല്‍ ആണോ എന്നന്വേഷിക്കുന്ന കുട്ടികള്‍. വിശ്വാസം എന്താണ് അന്ധവിശ്വാസം എന്താണെന്ന് വേര്‍തിരിച്ചു മനസിലാക്കുന്നവര്‍!അവര്‍ വളരുകയാണ്. ഒപ്പം എന്റെ ആധികളും പരക്കട്ടെ പ്രകാശം... എന്നുമാണ് കിടിലം ഫിറോസ് പറയുന്നത്.

  English summary
  Bigg Boss Malayalam Season 3 Fame Kidilam Firoz Opens Up About His Daughter's Point View Of Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X