സ്‌നേഹം കൊണ്ട് എന്നെ തോല്‍പ്പിക്കുകയാണ് ഈ താനെ സേര്‍ന്ത കൂട്ടം; ആരാധകരെ കുറിച്ച് കിടിലം ഫിറോസ്

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് കിടിലം ഫിറോസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ആര്‍ജെ ആണെങ്കിലും സാമൂഹ്യ സേവനങ്ങളിലൂടെയാണ് താരം ശ്രദ്ധേയനാവുന്നത്. ഒരു അനാഥാലയം നിര്‍മ്മിക്കണം എന്ന ആഗ്രഹവുമായി ബിഗ് ബോസിലേക്ക് വന്ന ഫിറോസ് താന്‍ ആഗ്രഹിച്ചത് പോലെ ഓരോന്ന് നേടി കൊണ്ടിരിക്കുകയാണ്. തനിക്കൊപ്പം ഇപ്പോള്‍ ആരാധകരുടെ കൂട്ടവും ഉണ്ടെന്ന് പറഞ്ഞാണ് താരം എത്തിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

ആരാധകരെ കുറിച്ച് കിടിലം ഫിറോസ്

'എത്ര നന്ദി പറഞ്ഞാലും മതിയാകില്ല പ്രിയരേ, ബിഗ് ബോസ് സീസണ്‍ 3 യിലൂടെ ഒരുമിച്ചു ചേര്‍ന്ന കിടിലം ഫിറോസ് ആര്‍മി എന്നൊരു കൂട്ടായ്മയുണ്ടായിരുന്നു. ഷോ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണ് അങ്ങനൊരു കുടുംബത്തെ കുറിച്ചു ഞാനറിയുന്നത്. എല്ലാവരെയും കണ്ടു. സംസാരിച്ചു, അവരെ പേരു മാറ്റി ഒരു ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആക്കി മാറ്റി (VOK-voice of Voice Of Kidilam) എന്ന പേരില്‍ അവര്‍ മാസങ്ങള്‍ക്കു മുന്‍പ് മുതല്‍ സമൂഹത്തിന് സാധ്യമാകുന്ന സഹായങ്ങള്‍ എത്തിച്ചു തുടങ്ങി.

സഹായങ്ങളുമായി ആരാധകർ രംഗത്ത്

പൂവത്തുംമൂട് പൊന്നൂസ് വൃദ്ധ സദനത്തില്‍ ഓണസദ്യ നല്‍കി അവര്‍ തുടങ്ങിയതാണ്. മുണ്ടക്കയം ഉരുള്‍പൊട്ടല്‍ മേഖലയില്‍ അവശ്യ വസ്തുക്കള്‍ എത്തിച്ചു വളര്‍ന്നു. എച്ച്‌ഐവി ബാധിതരായ 44 മക്കളുടെ പഠനം ഏറ്റെടുത്തു കൊണ്ട് അതിശയിപ്പിച്ചു! ഇപ്പോള്‍ സ്‌നേഹം കൊണ്ട് എന്നെ തോല്‍പ്പിക്കുകയാണ് ഈ താനെ സേര്‍ന്ത കൂട്ടം! വരുന്ന ആഴ്ച പിറന്നാളാണ്. അതോടനുബന്ധിച്ചു കേരളത്തിലെ 14 ജില്ലകളിലും 14 അനാഥാലയങ്ങളില്‍ 14 ദിവസങ്ങളിലായി എനിക്കായ് അന്നമൂട്ടുകയാണ് അവര്‍.

വോയിസ് ഓഫ് കിടിലം സംഘടിപ്പിച്ച പരിപാടി

എന്ത് പറയണം എന്നത് സത്യത്തില്‍ അറിയില്ല. ഹൃദയം നിറയേ സ്‌നേഹം അറിയിക്കുന്നു. ഇന്ന് കാസര്‍കോട് നിന്ന് 'മനുഷ്യനും മനുഷ്യരും 'എന്ന ഈ പരിപാടി ആരംഭിച്ചു. വിവേകിന്റെ, സുഹൃത്തുക്കളുടെ ഒക്കെ കോര്‍ഡിനേഷനില്‍ അതി ഗംഭീരമായി VOK സംഘടിപ്പിച്ച പരിപാടിയോട് ഒരുപാട് ഇഷ്ടം. ഹൃദയം കൊണ്ടുള്ള ആലിംഗനം. നാളെ കണ്ണൂര്‍ ജില്ലയില്‍ ഭക്ഷണ വിതരണം. അതിന് ആശംസകള്‍. ഒപ്പം നിന്നവര്‍ക്ക് ബഹുമാനം. ചങ്കാണ് VOK. പരക്കട്ടെ പ്രകാശം... എന്നുമാണ് കിടിലം ഫിറോസ് പറയുന്നത്.

Recommended Video

എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി
ഈ നിമിഷവും കടന്നു പോകും

ഓരോ മനുഷ്യനും അവന്റെ ചെറിയ ജീവിതത്തില്‍ ചെയ്തു തീര്‍ക്കേണ്ട കുറെയേറെ നിയോഗങ്ങളുണ്ട്! ഒഴുകാതെ മെലിയുന്ന പുഴക്ക് മഴയാകാനും, തഴുകാതെ വരണ്ടുപോയ മണ്ണിന് വിളയാകാനും, പഴകാതെ നുരഞ്ഞ മുന്തിരിച്ചാറിനു വീര്യമാകാനും, ഒഴിയാതെ ദിനവും നന്മ നിറയ്ക്കാനും ഒക്കെയായി ഒഴികഴിവു പറയാന്‍ പാടില്ലാത്ത ഒരുപാട് നിയോഗങ്ങള്‍ ചില നേരങ്ങളില്‍ നാം നിശ്ചലരായിപ്പോയേക്കാം. ചിലപ്പോളൊക്കെ നമ്മുടെ ഒഴുക്കും നിലച്ചേക്കാം! ചില ചിന്തകള്‍ നെഞ്ചറകളെ പുകച്ചെന്നു വരാം! ചില ജീവബിന്ദുക്കള്‍ വിട്ടുപോയെന്നും വരാം! അപ്പോളൊക്കെ ഓര്‍ക്കേണ്ട ബീര്‍ബല്‍ പറഞ്ഞ ഒരു വാചകമുണ്ട്! അതാകട്ടെ ഇന്നത്തെ പുലരിയിലെ പ്രകാശം - 'ഈ നിമിഷവും കടന്നു പോകും' ശുഭദിനം ലോകമേ പരക്കട്ടെ പ്രകാശം... എന്നൊരു കുറിപ്പും താരം പങ്കുവെച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X