പാര്‍ട്ടിയിലും ക്ലബ്ബിലും പോയി ഡാൻസ് കളിക്കുന്നത് എൻ്റെ ശീലമല്ല; ഡിംപലിന്റെ അമ്മയ്ക്ക് മജ്‌സിയയുടെ മറുപടി
ബിഗ് ബോസിന്റെ തുടക്കത്തില്‍ വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു മജ്‌സിയ ഭാനു. ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ മജ്‌സിയയെ കുറിച്ച് പറഞ്ഞതൊക്കെ വൈറലാവുകയും ചെയ്തിരുന്നു. ശക്തമായ മത്സരം കാഴ്ച വെച്ചെങ്കിലും എലിമിനേഷനിലൂടെ മജ്‌സിയ പുറത്തായി. പുറത്ത് വന്നതിന് ശേഷമാണ് ഭാനു വാര്‍ത്തകളില്‍ നിറഞ്ഞത്.
കേരള സാരിയിൽ നടി സംയുക്ത മേനോൻ, പുത്തൻ ഫോട്ടോ വൈറലായതോടെ സംയുക്ത എന്തൊരു ക്യൂട്ടാണെന്ന് ആരാധകർ
ബിഗ് ബോസിനുള്ളില്‍ സഹമത്സരാര്‍ഥിയായ ഡിംപലുമായി അടുത്ത സൗഹൃദത്തിലായിരുന്നു മജ്‌സിയ. എന്നാലിപ്പോള്‍ ശത്രുക്കളെ പോലെയായെന്ന അവസ്ഥയില്‍ കാര്യങ്ങളെത്തി. ഇടയ്ക്ക് ഡിംപലിന്റെ അമ്മ പറഞ്ഞ ചില കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരമിപ്പോള്‍.

ഡിംപലുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന മജ്‌സിയ പുറത്തിറങ്ങിയ ഉടനെ ഡിംപലിന്റെ സഹോദരി തിങ്കളിനെ കാണാന്‍ പോയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസും പുറത്ത് വന്നു. ഡിംപലിന്റെ പിതാവ് പെട്ടെന്ന് മരിച്ചതോടെ താരം മത്സരത്തില്‍ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് ഡിംപലിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും തന്നെ എല്ലാവരും ചേര്‍ന്ന് അവഗണിക്കുകയാണെന്നുമുള്ള ആരോപണങ്ങളാണ് മജ്‌സിയ മുന്നോട്ട് വെച്ചത്. എയര്‍പോര്‍ട്ടില്‍ നിന്ന് ഡിംപല്‍ വിളിച്ചെങ്കിലും പിന്നീട് യാതൊരു വിവരവും ഇല്ലാതെയായി.

പിതാവിന്റെ വേര്‍പാടുണ്ടായ സമയത്ത് എല്ലാവരും ടെന്‍ഷനിലായിരുന്നു. ആ സമയത്ത് മജ്‌സിയക്കുള്ള മറുപടി കൊടുത്തിട്ടും നിരന്തരം വിളിച്ച് ശല്യപെടുത്തിയിട്ടാണ് ഫോണ്‍ എടുക്കാതിരുന്നത് എന്ന് തിങ്കള്‍ ഭാല്‍ വ്യക്തമാക്കി. ഇത് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. ഇതിനിടെ മജ്‌സിയ ആരാണെന്നും നല്ല സുഹൃത്തായിരുന്നെങ്കില്‍ ഇതുപോലെ പെരുമാറുമോ എന്ന് ചോദിച്ച് ഡിംപലിന്റെ അമ്മയും രംഗത്ത് വന്നു. ഇപ്പോള്‍ അമ്മയുടെ ചില സംശയങ്ങള്‍ക്കുള്ള മറുപടിയാണ് മജ്‌സിയ കൊടുക്കുന്നത്.

'മജ്‌സിയ, ഡിംപലിന്റെ അത്രയും ആത്മസുഹൃത്ത് ആണെങ്കില്‍, പപ്പ മരിച്ച അന്ന് മജ്‌സിയ പാര്‍ട്ടിയിലോ ക്ലബ്ബിലോ പോയി ഡാന്‍സ് കളിച്ച വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടിരിക്കുന്നു' അങ്ങനെ ഒരാള്‍ ചെയ്യുമോ എന്നായിരുന്നു ഡിംപലിന്റെ അമ്മ ഒരു അഭിമുഖത്തില്‍ ചോദിച്ചത്. ഏറെ വൈകിയാണെങ്കിലും അതിനുള്ള വ്യക്തമായ ഉത്തരമാണ് ഇന്‍സ്റ്റാഗ്രാമിലെ സ്‌റ്റോറിയായി മജ്‌സിയ കൊടുത്തത്.
Recommended Video

'ഫുള്‍ പേയിമെന്റ് മേടിച്ച് പോയ ഒരു ഫിറ്റ്‌നസ് പ്രൊമോഷന്‍ ആഡ് ഷൂട്ട് ആയിരുന്നു അത്. പാര്‍ട്ടിയ്ക്കും ക്ലബ്ബിലും പോയി ഡാന്‍സ് കളിക്കല്‍ എന്റെ ശീലമല്ല' എന്നാണ് ഇതിനുള്ള മജ്‌സിയയുടെ മറുപടി. അതേ സമയം മജ്‌സിയയുടെ സ്റ്റോറികള്‍ക്ക് മറുപടി എന്ന വിധത്തില്‍ ഡിംപലിന്റെ സഹോദരിയും ചില പോസ്റ്റുകളുമായി എത്താറുണ്ട്.


Click it and Unblock the Notifications