മഞ്ജു വാര്യരുടെ സഹോദരൻ, ലാലേട്ടനും മഞ്ജു ചേച്ചിക്കുമൊപ്പമുള്ള കോമ്പിനേഷൻ സീനുകളാണ് കൂടുതലും

നടൻ മണിക്കുട്ടൻ ഇന്ന് പ്രേക്ഷകരുട ഇടയിൽ അറിയപ്പെടുന്നത് ബിഗ് ബോസ് താരം എന്ന വിശേഷണത്തോടെയാണ്. ഷോയിലൂടെ കൈനിറയെ ആരാധകരെ സ്വന്തമാക്കാൻ നടന് കഴിഞ്ഞിരുന്നു. എംകെ എന്നാണ് മണിക്കുട്ടനെ പ്രേക്ഷകരുടെ ഇടയിൽ ഇപ്പോൾ അറിയപ്പെടുന്നത്. ബിഗ് ബോസ് റിയാലിറ്്റ ഷോയിലൂടെയാണ് മണിക്കുട്ടൻ പ്രേക്ഷകരുടെ എംകെ ആയത്.

സാരിയിൽ സ്റ്റൈലൻ ഗെററപ്പിൽ വേദിക, ചിത്രം കാണാം

ലോക്ക് ഡൗണിനെ തുടർന്ന് 95ാം ദിവസമാണ് ബിഗ് ബോസ് സീസൺ 3 നിർത്തലാക്കുന്നത്. ഇതിനെ തുടർന്ന് മത്സരാർഥികളെ ചെന്നൈയിൽ നിന്ന് നാട്ടിലേയ്ക്ക് എത്തിക്കുകയായിരുന്നു. ഷോ നിർത്തിവെച്ചെങ്കിലും ടെറ്റിൽ വിന്നറിനെ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണ് ബിഗ് ബോസ് അധികൃതർ . ഹൗസിൽ നിന്ന് പുറത്ത് വന്നതിന് ശേഷം താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.

 സിനിമാ വിശേഷം

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ‍ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിഹം എന്ന മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാണ് മണിക്കുട്ടനും. പ്രേക്ഷകരെ താരവും ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിത മരയ്ക്കാറിന്റെ വിശേഷവുംസിനിമാ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് നടൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

മരയ്ക്കാർ

മോഹൻലാലിന്റെ മരയ്ക്കാറിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് മണിക്കുട്ടനും അവതരിപ്പിക്കുന്നത്. മരയ്ക്കാറിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ സന്തോഷമുള്ള കാര്യമാണെന്നാണ് നടൻ പറയുന്നത്. ചിത്രത്തിൽ മഞ്ജു ചേച്ചിയുടെ സഹോദരനായിട്ടാണ് എത്തുന്നത്. ലാൽ സാറും മഞ്ജു ചേച്ചിയുമായിട്ടുള്ള കോമ്പിനേഷൻ സീനുകളാണ് കൂടുതലും അഭിനയിച്ചിരിക്കുന്നത്. മരയ്ക്കാറിനെ കുറിച്ച് പറഞ്ഞ് ലാൽ സാർ അഭിനന്ദിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും മണിക്കുട്ടൻ പറഞ്ഞു.

സൗഹൃദം

സൗഹൃദത്തെ കുറിച്ചും മണിക്കുട്ടൻ സംസാരിച്ചിരുന്നു. ഡിംപലിനെ പറ്റി പറയാമോ എന്ന ചോദ്യത്തിനായിരുന്നു സൗഹൃദത്തിനെ കുറിച്ച് നടൻ പറഞ്ഞത്. വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും ഒരുപാട് സ്നേഹിക്കുന്ന ആളാണ് ഷാരൂഖ് ഖാൻ. സൗഹൃദങ്ങൾക്ക് അദ്ദഹം ഒരുപാട് പ്രാധാന്യം നൽകുന്നുണ്ട്. കാജോളുമായി അദ്ദഹത്തിന് സൗഹൃദമുണ്ട്. എസ്ആര്‍കെയെപ്പോലൊരു അഭിനേതാവാന്‍ കഴിയുമോയെന്നറിയില്ല. ശ്രമിക്കുന്നുണ്ട്. ആ സൗഹൃദത്തെക്കുറിച്ച് മാത്രമേ ഞാനിപ്പോള്‍ പറയുന്നുള്ളൂ.

Recommended Video

Mani Kuttan response after Bigg Boss got postponed
അച്ഛനം അമ്മയും

അച്ഛനേയും അമ്മയേയും കുറിച്ചും മണിക്കുട്ടൻ സംസാരിച്ചിരുന്നു. അവരും വലിയ സന്തോഷത്തിലാണ്. എന്നെ പോലെ അവരും ഒരുപാട് പഴി കേട്ടിട്ടുണ്ട്. ബിഗ് ബോസിന് വന്നതിന് ശേഷമുള്ള പിന്തുണയിൽ അവരും സന്തോഷത്തിലാണ്. കൂടാതെ നടി ശരണ്യയും ഭർത്താവ് അരവിന്ദും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും മണിക്കുട്ടൻ സംസാരിച്ചിരുന്നു. ബിഗ് ബോസ് ഷോയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെ കുറിച്ചും മണിക്കുട്ടൻ വാചാലനായിരുന്നു. മീശമാധവൻ എന്ന കഥാപാത്രം കുട്ടികളും അനുകരിക്കുന്നത് കണ്ടിരുന്നു. അതൊരുപാട് സന്തോഷമുള്ള കാര്യമാണ്.
അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം എനിക്കും പ്രിയപ്പെട്ടതാണെന്നും താരം പറഞ്ഞു.യ

More from Filmibeat

Read more about: manju warrier bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X