റംസാന്റെ വീട്ടിൽ പുതിയ വിശേഷം, സന്തോഷം പങ്കുവെച്ച് സഹോദരൻ, രണ്ടു പേർക്കും ആശംസ...
ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് റംസാൻ. ബിഗ് ബോസ് ഷോയിൽ എത്തിയതോടെ റംസാന്റെ താരമൂല്യം ഉയരുകയായിരുന്നു. റംസാൻ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. റംസാന് പിന്തുണയുമായി കുടുംബാംഗങ്ങൾ എപ്പോഴും കൂടെയുണ്ടാകാറുണ്ട്. താരം ബിഗ് ബോസ് ഷോയിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങളും പ്രേക്ഷകർക്കിടയിൽ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്.
സ്റ്റൈലൻ ചിത്രവുമായി മഡോണ, ഫോട്ടോഷൂട്ട് വൈറലാകുന്നു
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റംസാന്റെ വീട്ടിലെ പുതിയ വിശേഷമാണ്. സഹോദരൻ റാസൽ നാസാണ് വീട്ടിലെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. എല്ലാവിധ ആശംസയുമായി പ്രേക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്. റംസാന്റെ വീട്ടിൽ പുതിയ ഒരു അതിഥി കൂടി എത്തുകയാണ്.

റംസാന്റെ സഹോദരൻ റാസൽ നാസ് വിവാഹിതനാകാൻ പോകുകയാണ്. ഫാത്തിമയാണ് വധു. റാസൽ ആണ് തന്റെ പ്രിയപ്പെട്ടവളെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. പ്രണയ വിവാഹമാണെന്നാണ് സൂചന. ഹൃദയസ്പർശിയായ കുറിപ്പിനോടൊപ്പമാണ് തന്റെ ജീവിതത്തിലെ സന്തോഷം റാസൽ പങ്കുവെച്ചിരിക്കുന്നത്.

അമ്പതിനായിരം വർഷങ്ങൾക്ക് മുൻപേ അല്ലാഹു എന്റെയൊപ്പം നിന്റെ പേര് എഴുതിയിരുന്നു" എന്ന് കുറിച്ചു കൊണ്ടാണ് ഫാത്തിമയെ പരിചയപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഭാവി വധുവിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായിട്ടുള്ള ഒരു ചടങ്ങിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോയും റാസൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം വിവാഹത്തിനെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

റംസാൻ ബിഗ് ബോസിൽ പോയതിന് ശേഷമാണ് സഹോദരൻ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ സുപരിചിതനാകുന്നത്. ഹൗസിനുള്ളിൽ റംസാൻ മികച്ച രീതിയിൽ ഗെയിം കളിച്ച് മുന്നേറുമ്പോൾ താരത്തിന് പുറത്ത് മികച്ച പിന്തുണയുമായി സഹോദരൻ കൂടെയുണ്ടായിരുന്നു. റംസാനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്ന സമയത്ത് റാസൽ മറുപടിയുമായി എത്തിയിരുന്നു. തന്റെ സഹോദരൻ ഗെയിമും ടാസ്‌കും എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കി പ്രേക്ഷകര്‍ പിന്തുണച്ചാല്‍ മതി. ഞങ്ങളുടെ അക്കൗണ്ടിലേയ്ക്ക് ഭീഷണി മെസ്സേജുകളും വരുന്നുണ്ട്. ഇതിനെ ഈ ചിരി കൊണ്ടാണ് ഞങ്ങള്‍ നേരിടുന്നതെന്നാണ് സഹോദരൻ അന്ന് പറഞ്ഞിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥികളിലൊരാളായിരുന്നു റംസാൻ.
Recommended Video

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് റംസാൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിൽ എത്തിയപ്പോൾ ഇത് വർധിക്കുകയായിരുന്നു. ആദ്യ സമയത്ത് യൂത്തിനിടയിലായിരുന്നു താരത്തിന് കൂടുതൽ ആരാധകരുണ്ടായിരുന്നത്. എന്നാൽ ഷോയിൽ എത്തിയതോടെ അത് മാറുകയായിരുന്നു. കുടുംബപ്രേക്ഷകരുടെ ഇടയിലും റംസാന് ഇപ്പോൾ കൈനിറയെ ആരാധകരുണ്ട്. ബിഗ് ബോസ് സീസൺ 3 ലെ ഫൈനലിൽ ഇടം പിടിച്ചിരിക്കുന്ന ഒരു മത്സരാർഥിയാണ് റംസാൻ. മികച്ച പിന്തുണയാണ് നടന് ലഭിച്ചത്.


Click it and Unblock the Notifications











