ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷം, പരിശ്രമിച്ച് കൊണ്ടിരിക്കണം, റംസാൻ പറയുന്നു

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റംസാൻ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട റംസാൻ കൂടുതൽ ചർച്ചയാവുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. സീസൺ മൂന്നിൽ ആയിരുന്നു റംസാൻ മത്സരാർത്ഥിയായി എത്തിയത്. നാലാം സ്ഥാനമായിരുന്നു നേടിയത്. മത്സരത്തിന്റെ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ താരത്തിന്റെ പേര് സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയായിരുന്നു. മമ്മൂട്ടി ചിത്രമായ ഭീഷ്മപർവത്തിൽ റംസാൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ബിഹൈൻഡ് വുഡ്സിന് നൽകിയ റംസാന്റെ ഒരു അഭിമുഖമാണ്. ബിഗ് ബോസിനെ കുറിച്ചും ജീവിതത്തിലെ ചുവട് വയ്പ്പുകളെ കുറിച്ചുമാണ് റംസാൻ പറയുന്നത്. മത്സരത്തെ മത്സരമായിട്ടാണ് കണ്ടതെന്നും കമന്റുകളും മറ്റും തന്നെ ബാധിക്കുന്നില്ലെന്നുമാണ് ബിഗ് ബോസ് സീസൺ 3 താരം പറയുന്നത്. ഈ അഭിമുഖത്തിലൂടെ തന്റെ പ്രണയത്തെ കുറിച്ചും പറയുന്നുണ്ട്.

പ്രണയം

ബിഗ് ബോസിൽ ആയിരുന്ന സമയത്തും പ്രണയം ഉണ്ടായിരുന്നു എന്നാണ് റാംസാൻ പറയുന്നത്. നേരത്തെ തുടങ്ങിയ റിലേഷനായിരുന്നു.എന്നാൽ പേരോ മറ്റ് വിവരങ്ങളോ താരം വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴും ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മറുപടി നൽകിയത്. ജീവിതത്തിൽ‌ പഠിച്ച ഒരു കാര്യത്തെ കുറിച്ചും താരം പറയുന്നുണ്ട്. ജീവിതത്തിൽ എത്ര പ്രതിസന്ധികൾ വന്നാലും പരിശ്രമിച്ച കൊണ്ടേയിരിക്കണമെന്നാണ് റംസാൻ പറയുന്നത്. തന്റെ ജീവിതത്തിൽ നടന്ന ഒരു കാര്യം ഉദാഹരണമായും പങ്കുവെയ്ക്കുന്നുണ്ട്

പരിശ്രമിക്കുക

ഡി ഫോർ ഡാൻസ് ചെയ്യുന്ന സമയത്ത് തനിക്ക് ഒരു അപകടം സംഭവിച്ചിരുന്നു. പല്ല് പൊട്ടിപ്പോവുകയും താടി മുറിയുകയും ചെയ്തിരുന്നു. അതിന് ശേഷം എന്നോടും ഫ്ലിപ്സ് ചെയ്യേണ്ടെന്ന് മാസ്റ്റർ പറഞ്ഞിരുന്നു. എന്നാൽ മത്സരത്തിൽ അതിൽ ഇല്ലെങ്കിൽ എനർജി ഇല്ലാത്തത് പോലെ തനിക്ക് തോന്നി. വീണ്ടും പ്രാക്ടീസ് ചെയ്ത് താൻ അത് ചെയ്യുകയായിരുന്നു എന്നും റംസാൻ പറയുന്നു. അത് ഇല്ലായിരുന്നു എങ്കിൽ എവിടെയെങ്കിലും ഔട്ട് ആയി പോയേനെ എന്നും താരം കൂട്ടിച്ചേർത്തു.

നെഗറ്റീവ് കമന്റുകൾ

നെഗറ്റീവ് കമന്റുകൾ തന്നെ ബാധിച്ചിട്ടില്ലെന്നും റംസാൻ പറയുന്നുണ്ട്. അതൊന്നും തന്നെ ബാധിക്കുന്ന കാര്യമായിരുന്നില്ല. ഒരു മത്സരത്തിന് പോയി അവിടെ നമ്മുടെ നിലപാട് പറഞ്ഞു. കുറെ പേര് പറഞ്ഞത് കൊണ്ട് അത് മാറ്റാനോ അതിൽ ഡൗൺ ആകാനോ താൻ തയ്യാറല്ല . എന്നാൽ ഇപ്പോൾ അത്തരത്തിലുളള കമന്റുകളൊന്നും കാണുന്നില്ലെന്നും മത്സരത്തിന്റ സമയത്ത് മാത്രമേ അതുണ്ടായിരുന്നുളളൂ എന്നും റംസാൻ പറയുന്നു

അഡോണി

ബിഗ് ബോസിൽ അഡോണി ജയിക്കണമെന്നായിരുന്നു ആഗ്രഹമെന്നും റംസാൻ പറയുന്നുണ്ട്. കാരണം അത്രയ്ക്ക് മികച്ച രീതിയിൽ ആയിരുന്നു ഗെയിം കളിച്ചത്. ഇത്രയും നല്ല രീതിയിൽ ഗെയിം കളിക്കുന്ന ഒരു മത്സരാർത്ഥിയെ കണ്ടിട്ടില്ലെന്നും റംസാൻ കൂട്ടിച്ചേർത്തു. അവൻ ഗെയിം കളിക്കുന്ന രീതി വളര മനോഹരമായിരുന്നു. ഏതെങ്കിലും ഒരു ടാസ്ക്ക് വന്നാൽ ഞങ്ങൾ രണ്ട് ടീം ആയിട്ടായിരുന്നു നിന്ന് കളിച്ചിരുന്നത്. അവനോടൊപ്പം മത്സരിക്കാൻ വളരെ ഇഷ്ടമായിരുന്നു. അഡോണി കപ്പ് അടിച്ചിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി താൻ ആകുമായിരുന്നെന്നും റംസാൻ പറഞ്ഞു.

Recommended Video

Anoop Krishnan Aishwarya Wedding | FilmiBeat Malayalam
 സന്തോഷം  തോന്നിയ നിമിഷം

ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷത്തെ കുറിച്ചും റംസാൻ പറയുന്നുണ്ട്. ഡാൻസ് റിയാലിറ്റി ഷോയിൽ വിജയിച്ച നിമിഷം വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു. ഡിഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ ആദ്യം പോകേണ്ട എന്നായിരുന്നു തീരുമാനിച്ചിരുന്നത്. കാരണം ഇതിന് മുൻപ് മത്സരിച്ച രണ്ട് റിയാലിറ്റി ഷോയിൽ വിജയിക്കാൻ സാധിച്ചില്ല. ഡാൻസിനെ ഷോ എന്നതിൽ ഉപരി ഒരു ജീവിതമായി കാണാൻ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ ഡിഫോറിൽ ഷോയിൽ വിജയിക്കുകയായിരുന്നു. അതൊരു അഭിമാന നിമഷമായിട്ടാണ് കാണുന്നതെന്നാണ് റംസാൻ പറയുന്നത്.

More from Filmibeat

Read more about: bigg boss malayalam season 3
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X