For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൈവ് ഉണ്ടായിരുന്നെങ്കിലും പലരുടെയും ഗെയിം പൊളിഞ്ഞേനെ; ബിഗ് ബോസിലെ സുഹൃത്തുക്കളെ കുറിച്ച് റിതു മന്ത്ര

  |

  ബിഗ് ബോസിന്റെ മൂന്നാം സീസണിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിതു മന്ത്ര. നൂറ് ദിവസം വീടിനകത്ത് നിന്ന് ഫൈനലിസ്റ്റുകളില്‍ ഒരാളായി മാറിയ റിതു മോഡലങ്ങിലും പരസ്യ ചിത്രങ്ങളിലുമൊക്കെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് സിനിമയിലും ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടി ചെയ്ത് കഴിഞ്ഞു.

  ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് റിതു മന്ത്ര. ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഷോ യില്‍ പങ്കെടുത്തതിനെ കുറിച്ചും മത്സരത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും റിതു സംസാരിച്ചത്.

  കൊവിഡ് ആണ് തനിക്ക് ഭാഗ്യം കൊണ്ട് വന്ന് തന്നതെന്നാണ് റിതു മന്ത്ര പറയുന്നത്. കൊവിഡ് വന്നതോടെ വര്‍ക്കൊന്നും ഇല്ലാതെ ഇരിക്കുമ്പോഴാണ് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചുള്ള വിളി വരുന്നത്. വര്‍ക്കിന് സ്ഥിരമായി യാത്ര ചെയ്തിരുന്നത് കൊണ്ട് ആ സമയത്ത് വീട്ടില്‍ ഒതുങ്ങി കൂടി ഇരിക്കുന്നത് മടുത്തു.

  അങ്ങനെ പോവാന്‍ തീരുമാനിച്ചു. പുതിയ കുറേ ആളുകളെ പരിചയപ്പെടാമല്ലോ എന്നൊക്കെ കരുതി. പിന്നെ ഫോണൊന്നും ഇല്ലാതെ പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുക എന്നതൊക്കെ കൗതുകമായി തോന്നിയെന്നും റിതു പറയുന്നു.

  Also Read: വിവാഹശേഷം ഇവരെങ്ങനെയാവും? എല്ലാവർക്കും കണ്‍ഫ്യൂഷനാണ്! ഭാര്യയ്ക്ക് സ്വർണം കൊടുത്തിട്ടില്ലെന്ന് രവീന്ദ്രര്‍

  ബിഗ് ബോസ് ഷോ ഒന്നും ഞാന്‍ കണ്ടിട്ടില്ല. അമ്മ കാണാറുണ്ടായിരുന്നു. എന്റെ അമ്മ ബിഗ് ബോസ് ഫാനാണ്. ഇടയ്ക്ക് നീയും ഇതില്‍ വരണമായിരുന്നെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് സംഭവിച്ചു. അമ്മമാര്‍ പ്രാര്‍ഥിക്കുന്നത് അതുപോലെ തന്നെ നടക്കുമെന്ന് ഇപ്പോള്‍ മനസിലായി. ബിഗ് ബോസിനെ പറ്റി ഒരു ധാരണയുമില്ലാതെയാണ് ഞാന്‍ പോയത്. ഇപ്പോള്‍ തോന്നും എന്തെങ്കിലും മനസിലാക്കിയിട്ട് പോയാല്‍ മതിയായിരുന്നുവെന്ന്.

  Also Read: ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ട്; അടുത്ത വര്‍ഷം നിങ്ങളുടെ ഓണം ഞാന്‍ കുളമാക്കും, പ്രതിഷേധവുമായി ബാല

  ഞങ്ങളുടെ സീസണിലും ലൈവ് ഉണ്ടായിരുന്നെങ്കില്‍ ഭയങ്കര വ്യത്യാസം ഉണ്ടാവുമായിരുന്നു. കാരണം പുറത്ത് വരുമെന്ന് ഞങ്ങള്‍ കരുതിയതൊന്നും വന്നില്ല. വരില്ലെന്ന് കരുതിയതൊക്കെ വരികയും ചെയ്തു. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പലരുടെയും ഗെയിം പൊളിഞ്ഞേനെ. സീസണ്‍ 3 യില്‍ ലൈവ് ഉണ്ടായിരുന്നെങ്കില്‍ സൂപ്പര്‍സ്റ്റാര്‍ ആവാത്ത ആളുകള്‍ അങ്ങനെ ആയേനെ. പലതും മാറി മറിഞ്ഞേനെ എന്നും റിതു പറയുന്നു.

  Also Read: ദിലീപിന് മുകളിലായിരുന്നു അന്ന് അബി; നടന്റെ കരിയറിൽ സംഭവിച്ചത്: മിമിക്രി താരം പറയുന്നു

  റിതുമണി, റിതുസാന്‍ എന്നീ കോമ്പോ ആയിരുന്നു കൂടുതലായും പുറത്ത് ഉണ്ടായത്. റംസാനുമായി ചേർത്ത് ഒത്തിരി നെഗറ്റീവ് കമന്റുകള്‍ വന്നു. എന്നെ പറ്റി ഒരു നെഗറ്റീവ് പറയുന്നത് അത് അവരുടെ റിയാലിറ്റിയില്‍ നിന്നാണ്. അതെന്നെ ബാധിക്കുന്നതേയില്ല. ഞാന്‍ ആരെയും ജഡ്ജ് ചെയ്യാനില്ല.

  സീസണ്‍ 3 യില്‍ ഏറ്റവും നല്ല ഗെയിമര്‍ എന്ന് ചോദിച്ചാല്‍ അത് സായി വിഷ്ണു ആണെന്നാണ് റിതു പറയുന്നത്. ക്രൂക്കഡ് ആയി കളിച്ചതൊക്കെ സായി ആണ്. അത് നല്ല കാര്യമാണെന്നും റിതു പറഞ്ഞു. ഞങ്ങള്‍ ആരും വിദ്വേഷം വെച്ച് പുലര്‍ത്താറില്ല. അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറുണ്ട്.

  ഇപ്പോള്‍ കരിയറിലാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്. കല്യാണം എന്ന് പറഞ്ഞാല്‍ അത് വന്ന് ഭവിക്കേണ്ടതാണ്. അത് മഴ പോലെയാണ്. സമയമാവുമ്പോള്‍ അത് വരും. പിന്നെ നമുക്ക് ഇഷ്ടപ്പെടുന്ന ആളെ കിട്ടണ്ടേ, വരുമ്പോള്‍ അന്നേരം നോക്കാമെന്നും റിതു പറഞ്ഞു.

  ബിഗ് ബോസ് അള്‍ട്ടിമേറ്റിലേക്ക് വിളിച്ചാല്‍ പോവുമോന്നുള്ളത് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കൊവിഡ് വന്നത് കൊണ്ടാണ് ബിഗ് ബോസിലേക്ക് പോയത്. ഇനിയും പോവാന്‍ സാധിക്കുമോന്ന് അറിയില്ല. അങ്ങനെ പോവുന്നതില്‍ എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല.

  English summary
  Bigg Boss Malayalam Season 3 Fame Rithu Manthra Opens Up About Her Life After The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X