For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്റെ വിയോഗം,അമ്മയില്ലാത്ത കുട്ടിക്കാലം, ഇന്നത്തെ ഋതു ഉണ്ടായത് ഇങ്ങനെയാണ്, വെളിപ്പെടുത്തൽ...

  |

  ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. സിനിമയിൽ ചെറിയ വേഷങ്ങളിലും പരസ്യ ചിത്രങ്ങളിലുമൊക്കെ ഋതു പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ബിഗ് ബോസ് ഷോയിലൂടെയാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഷോ ആരംഭിച്ച് വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ ഋതു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ ഫൈനൽ മത്സരാർഥി കൂടിയാണ് ഋതു മന്ത്ര.

  ബീച്ചിൽ സ്റ്റൈലൻ ലുക്കിൽ സാനിയ ഇയ്യപ്പൻ, ചിത്രം വൈറലാകുന്നു

  തന്റെ കുട്ടിക്കാലത്തെ കുറിച്ചോ കടന്നു വന്ന സഹചര്യങ്ങളെ കുറിച്ചോ ഒന്നും ഋതു ബിഗ് ബോസ് ഹൗസിൽ അധികം പറഞ്ഞിരുന്നില്ല. പിതാവിന്റെ വിയോഗത്തെ കുറിച്ചു മാത്രമായിരുന്നു പറഞ്ഞത്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽഎത്തുന്നതിന് മുൻപുള്ള ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ജോഷ് ടോക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഋതു മന്ത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

  പരസ്യത്തിലും മറ്റുമായിരിക്കും നിങ്ങൾ എന്നെ കണ്ടിട്ടുള്ളത്. എന്നാൽ അതിന് മുൻപേ ഒരു ഋതുവുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് തന്റെ ജീവിത കഥ വെളിപ്പെടുത്തിയത്. എന്റെ അമ്മയ്ക്ക് ചെന്നൈയിൽ ആയിരുന്നു ജോലി. അവിടെ വെച്ചാണ് ഞാൻ ജനിക്കുന്നത്. അങ്ങനെ ജീവിതം വളരെ സ്മൂത്തായി പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ മരിക്കുന്നത്. അന്ന് എനിക്ക് രണ്ട് വയസ്. അച്ഛന്റെ വിയോഗ ശേഷം അമ്മയെ എല്ലാവരും നിർബന്ധിച്ചു ഒരു വിവാഹം കഴിക്കാൻ വേണ്ടി. പക്ഷെ അമ്മ താത്പര്യം ഇല്ലെന്നു പറഞ്ഞു. ഞാൻ വേറെ ഒരാളെ കെട്ടി അയാളും മരിച്ചുപോയാൽ എന്ത് ചെയ്യും, അതുകൊണ്ട് ഞാൻ അവളെ വളർത്തി വലുതാക്കികൊള്ളാം എന്ന അമ്മയുടെ നിശ്ചയദാർഢ്യമാണ് ഞങ്ങൾ പിന്നീട് ഒറ്റയ്ക്ക് ആകാൻ കാരണം.

  അമ്മയ്ക്ക് എന്നേയും ജോലിയും ഒരുമിച്ച് കൊണ്ട് പോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു അങ്ങനെ ഞാൻ നാട്ടിലേയ്ക്ക് എത്തി.
  വർഷത്തിൽ ഒരിക്കൽ ആയിരുന്നു അമ്മ നാട്ടിൽ വന്നിരുന്നത. കുട്ടിക്കാലം എന്നെ നോക്കാൻ ആരും ഇല്ലായിരുന്നു, അപ്പൂപ്പനും അമ്മൂമ്മയും ഒപ്പം ഉണ്ടായിരുന്നു എങ്കിലും അവർ അവരുടെ ലോകത്തായിരുന്നു. മറ്റു കുട്ടികളുടെ അച്ഛനും അമ്മയും സ്‌കൂളിൽ കൊണ്ടാക്കുന്നത് ഒക്കെ കണ്ടിട്ട് ഞാൻ കരഞ്ഞിട്ടുണ്ട്.

  എന്നാൽ ചെറുതിലെ തന്നെ ഞാൻ വ്യത്യസ്ത ആണെന്ന് എനിക്ക് തോന്നിയിരുന്നു. വീട് വയ്ക്കാനുള്ള പോരാട്ടത്തിൽ ആയിരുന്നു അമ്മ. പിന്നെ കുറേക്കാലം കഴിഞ്ഞിട്ടാണ് അമ്മ നാട്ടിലേക്ക് വരുന്നത്. പെൺകുട്ടികളെ പഠിപ്പിച്ചിട്ട് വേറെ കാര്യമൊന്നും ഇല്ല എന്ന മേന്റാലിറ്റി ഉള്ള ആളുകൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. മുന്നോട്ടുള്ള പഠനം എങ്ങിനെ എന്ന തോന്നലിൽ നിൽക്കുമ്പോൾ ആണ് ഈ കുട്ടിയെ കെട്ടിച്ചു വിടാൻ പറഞ്ഞുകൊണ്ട് ആളുകൾ എത്തിയത്. അതാണ് നാട്ടിലെ ഒരു രീതി. എന്നിട്ടും ഞാൻ ജേർണലിസത്തിൽ ചേർന്നു. ആളുകളുടെ എതിർപ്പ് വക വയ്ക്കാതെ, അത് എന്റെ മോളാണ് ഞാൻ നോക്കിക്കൊള്ളാം എന്ന അമ്മയുടെ തീരുമാനമാണ് സഹായിച്ചത്. ഒരു ബാങ്ക് ബാലൻസും, കരിയറും ഒന്നുമില്ലാതെ വിവാഹത്തിലേക്ക് കടക്കാൻ പാടില്ല എന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

  അങ്ങനെ ഡിഗ്രി ചെയ്തു. ആ സമയത്താണ് ഫാഷൻ എന്ന സിനിമ വരുന്നത്. അത് കണ്ടപ്പോൾ എന്റെ കൂട്ടുകാർ പറയുമായിരുന്നു, നിനക്ക് മോഡലിംഗ് പറ്റുമെന്ന്. . പക്ഷെ അതൊന്നും നടക്കില്ല എന്നായിരുന്നു എനിക്ക് തോന്നിയത്. അങ്ങനെ സ്വന്തമായി ഒരു ജോലി വേണമെന്ന് എനിക്ക് തോന്നി. ഒരു ഷോ കാണാൻ പോയി അങ്ങനെ ആണ് ജീവിതം മാറി മറിഞ്ഞത്. ആദ്യത്തെ ഒരു ചാൻസ് മാത്രമായിരുന്നു അത്. ക്‌ളാസ് ഇല്ലാത്ത ദിവസം ഞാൻ മോഡലിംഗ് ചെയ്യാൻ തുടങ്ങി. അങ്ങനെ ആളുകൾ എനിക്ക് ചാൻസ് തരാൻ തുടങ്ങി ജോലി എടുക്കാൻ തുടങ്ങി. അങ്ങനെ അതായി എന്റെ പാഷൻ. പക്ഷെ പിന്നെ വർക്ക് കുറഞ്ഞു വരുമ്പോൾ അമ്മയോട് വീണ്ടും ക്യാഷ് ചോദിക്കാൻ തുടങ്ങി. മാസത്തിൽ രണ്ടു തവണ വർക്ക് കിട്ടിയാൽ മുൻപോട്ട് പോകാൻ ആകില്ലെന്ന് മനസ്സിലായി.

  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

  അങ്ങനെ ഒരാളുടെ സഹായത്തോടെയാണ് കിംഗ് ലയറിൽ ചാൻസ് ലഭിക്കുന്നത്. അവിടെ നിന്നാണ് ജീവിതം മാറി മറിഞ്ഞത്. അമ്മയെ കൂട്ടി കൊച്ചിയിലേക്ക് എത്തി. ചെറിയ നല്ല വർക്കുകൾ കിട്ടാൻ തുടങ്ങി. എന്റെ നാട് പോലെയുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ സിനിമ ഫീൽഡിൽ വളരെ കുറവാണ്, എങ്കിലും എനിക്ക് എന്റെ കഴിവിൽ വിശ്വാസം ആയിരുന്നു. മുൻപ് ഉയരത്തെ ഓർത്തു കരഞ്ഞിരുന്നു എങ്കിലും അതേ കാരണം തന്നെയാണ് എനിക്ക് മോഡലിങ്ങിൽ തുണ ആയത്' ഋതു പറയുന്നു.

  English summary
  Bigg Boss malayalam Season 3 Fame Rithu Manthra Opens Up her struggling teenage days,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X