For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യത്തെ പേര് മറ്റൊന്നായിരുന്നു, അത് ഞാൻ മാറ്റി, ഈ പേര് കിട്ടിയതിനെ കുറിച്ച് ഋതു മന്ത്ര

  |

  ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ൽ ആണ് മലയാളത്തിൽ ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ ബിഗ് ബോസിന് കഴിഞ്ഞിരുന്നു. ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. മിനിസ്ക്രീൻ താരങ്ങൾക്കൊപ്പമാണ് ഷോയിൽ എത്തുന്നത്. തുടക്കത്തിൽ പ്രേക്ഷകർക്ക് ഒരു പുതിയ മുഖമായിരുന്നു ഋതുവിന്റേത്. എന്നാൽ വളരെ ചെറിയ സമയം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

  സ്റ്റൈലിഷ് ലുക്കിൽ ബിഗ് ബോസ് താരം രമ്യ പണിക്കർ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ഋഷി കപൂറിന് ഒരു ആഗ്രഹമുണ്ടായിരുന്നു, രൺബീറിന് സാധിച്ച് കൊടുക്കാൻ കഴിഞ്ഞില്ല, വെളിപ്പെടുത്തി നീതു

  മോഡലിംഗ് രംഗത്ത് നിന്നാണ് ഋതു ബിഗ് ബോസിൽ എത്തുന്നത്. അഭിനേത്രിയും ഗായികയും കൂടിയാണ്. തുടക്കത്തിൽ താരത്തെ പോലെ തന്നെ പേരും മലയാളി പ്രേക്ഷകർക്ക് പുതുമയായിരുന്നു. അധികം കേൾക്കാത്ത പേരാണിത്. ഇപ്പോഴിത 'ഋതു മന്ത്ര' എന്ന പേര് കിട്ടിയതിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് ബിഗ് ബോസ് മലയാളം സീസൺ 3 താരം. റേഡിയോ മിർച്ചിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഒരു നടൻ അത് ചെയ്യില്ല, സൽമാനെ ഒരു കാര്യം ഓർമിപ്പിച്ച് ഹൃത്വിക് റോഷൻ, പ്രശ്നങ്ങൾ വഷളായത് ഇങ്ങനെ...

  ഋതു മന്ത്രയുടെ വാക്കുകൾ ഇങ്ങനെ...'' തനിക്ക് അമ്മയിട്ട പേര് അനു എന്നായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പേര് മാറ്റണമെന്ന് തോന്നി. അങ്ങനെ കിട്ടിയ പേരാണിത്. ഋതു എന്ന് പറഞ്ഞാൽ ഒരു സീസൺ ആണ്. ആ പേര് എനിക്ക് വളരെ രസകമായി തോന്നി. പിന്നീട് മന്ത്ര എന്നുള്ളത് എന്റെ വീടിന് ഇടാൻ വെച്ചിരിക്കുന്ന പേരാണ്.' മന്ത്രഹൗസ്' എന്നാണ് വീടിന്റെ പേര്. അങ്ങനെയാണ് ഋതു മന്ത്ര എന്ന പേര് കിട്ടിയത്'' താരം അഭിമുഖത്തിൽ പറയുന്നു.

  ബിഗ് ബോസ് ജീവിതത്തെ കുറിച്ചും ഋതു അഭിമുഖത്തിൽ പറയുന്നുണ്ട്. തന്റെ അഭിപ്രായത്തിൽ എല്ലാവരും ബിഗ് ബോസ് ഷോയ്ക്ക് പോകണമെന്നാണ് . ''ആദ്യ സീസണുകളിലെ വളരെ കുറച്ച് എപ്പിസോഡുകൾ മാത്രമേ കണ്ടിട്ടുള്ളൂ. ഷിയാസ് എന്റെ സുഹൃത്ത് ആയത് കൊണ്ട് അമ്മ ഷോ കാണുമായിരുന്നു . ആ സമയത്ത് ഞാനും കുറച്ച് കണ്ടത്. തനിക്ക് ഷോയെ കുറിച്ച് വലിയ ഐഡിയ ഒന്നുമില്ലായിരുന്നു. എന്നാൽ എന്റെ അഭിപ്രായത്തിൽ എല്ലാവരും ജീവിത്തിൽ ഒരിക്കൽ ബിഗ് ബോസ് ഷോയിൽ പോകണമെന്നാണ്. നമ്മൾ കുറെ കാര്യങ്ങൾ പഠിക്കും. ഞാൻ ഒരു കൂട്ടികൂടുംബത്തിൽ ജനിച്ച ആളല്ല. ഫോണില്ല. സമയവും തീയതിയും പുറത്ത് എന്ത് നടക്കുന്നു എന്ന് അറിയാതെയാണ അവിടെ നിന്നത്. അങ്ങനെയൊരു സാഹചര്യം എനിക്ക് വളരെ ചലഞ്ചിങ്ങ് ആയിരുന്നുവെന്നാണ് ഋതു പറയുന്നത്.

  മോഡലിംഗ് രംഗത്ത് എത്തിയതിനെ കുറിച്ചും ഋതു പറയുന്നുണ്ട്. ''കോളേജിൽ പഠിക്കുന്ന സമയത്ത് സിനിമ കാണുന്നതിനിടെ, ഒരു സുഹൃത്താണ് തനിക്കും സിനിമയിലേയ്ക്ക് ശ്രമിക്കാമെന്ന് പറയുന്നത്. എന്നാൽ അന്ന് ഞാൻ നടക്കില്ല എന്ന് പറഞ്ഞു. പിന്നീട് പിജി ചെയ്യാനായി ബാംഗ്ലൂരിലേയ്ക്ക് പോയി. അപ്പോൾ എന്റെ മനസ്സിൽ മോഡൽ ആകാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ഇത് എങ്ങനെയാകുമെന്ന് അറിയില്ലായിരുന്നു. ഒരിക്കൽ ഒരു സുഹൃത്ത് വഴി ഒരു മോഡലിങ്ങ് ഷോ കാണാൻ പോയി. ഷോയ്ക്ക് ശേഷം ഡിസൈനനെ കണ്ടു. എന്റെ ഉയരം കണ്ടിട്ട്, തനിക്ക് വേണ്ടി ഒന്ന് വാക്ക് ചെയ്യാമോ എന്ന് ചോദിച്ചു. അന്നുവരെ തന്റെ ഉയരത്തിനോട് ദേഷ്യമായിന്നു. അങ്ങനെയാണ് ഋതു മോഡലിംഗ് രംഗത്തേയ്ക്ക് എത്തിയത്''.

  Recommended Video

  കാമുകനുമായുള്ള വഴക്ക് തീർന്നു ? ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റുമായി ഋതു

  ബിഗ് ബോസ് ഷോയിൽ നമ്മളായി മാത്രമേ നിൽക്കാൻ സാധിക്കുകയുളളൂവെന്നാണ് ഋതു പറയുന്നത്. ''24 മണിക്കൂറും പ്രേക്ഷകർ നമ്മളെ കാണുകയാണ്. നമ്മൾ കാണാത്ത പലതും അവിടെ ക്യാമറ കാണുന്നുണ്ട്. റിയലായി നിൽക്കുക എന്നൊരു മാർഗം മാത്രമേ അവിടെയുളളൂ. ഷോയിൽ കയറിയപ്പോൾ തന്നെ അമ്മയോട് പറഞ്ഞിരുന്നു അവിടെ എത്ര ദിവസം നിൽക്കുമെന്ന് അറിയില്ല. എന്നാൽ നിൽക്കുന്ന ദിവസം വരെ റിയലായിയിരിക്കുെമെന്ന്. ഷോ കഴിയുന്നത് വരെ അങ്ങനെയായിരുന്നു എന്നും ഋതു പറയുന്നു''.

  Read more about: bigg boss malayalam season 3
  English summary
  Bigg Boss Malayalam Season 3 Fame Rithu Manthra Opens Up Why She Choose This Name
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X