കയ്യിൽ മൈലാഞ്ചിയിട്ട് തലയിൽ തട്ടമിട്ട് ഋതു, ആരാധകർക്ക് ശുഭരാത്രി നേർന്ന് ജിയ, ചിത്രം വൈറലാകുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആദ്യം ആരംഭിച്ച ഷോ വൻ വിജയമായതിനെ തുടർന്ന് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. 2018 ലാണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. ഷോ വൻ വിജയമായിരുന്നു.നിലവിൽ മലയാളത്തിൽഇപ്പോൾ മൂന്ന് സീസണുകൾ കഴിഞ്ഞിട്ടുണ്ട്. ആദ്യത്തെ സീസൺ മാത്രമാണ് 100 ദിവസം പിന്നിട്ടത്. മറ്റ് രണ്ട് സീസണുകളു കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു. ബിഗ് ബോസ് സീസൺ 3 ഫിനാലെയിലേയ്ക്ക് തയ്യാറെടുക്കുകയാണ്.

ബിഗ് ബോസ് സീസൺ3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഋതു മന്ത്ര. ഗായികയും മോഡലുമായ ഋതുവിനെ ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പമാണ് ഋതു ഹൗസിലെത്തുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഫിനാലെയിൽ ഇടം പിടിച്ചിരിക്കുന്ന മത്സരാർഥിയാണ് ഋതു.

 ഋതുവിനോടുള്ള അടുപ്പം

ഋതുവിനോടൊപ്പം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വ്യക്തിയാണ് ജിയ ഇറാനി, നടനും മോഡലുമാണ് ഇദ്ദേഹം. ഋതു ബിഗ് ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് ജിയ ഇറാനി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. ഋതുവിനോടുള്ള അടുപ്പം വ്യക്തമാക്കി കൊണ്ടാണ് ജിയ പ്രേക്ഷകരുടെ ഇടയിൽ എത്തുന്നത്. തുടർന്ന് താരത്തിനോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും ഇയാൾ പങ്കുവെയ്ക്കുകയായിരുന്നു.

വിമർശനം

രൂക്ഷ വിമർശനമായിരുന്നു അന്ന് സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നത്. ഋതുവില്ലാതെ അവരുടെ ചിത്രം പങ്കുവെയ്ക്കുന്നത് ശരിയല്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്. കൂടാതെ ജിയാ ഇറാനി യഥാർഥത്തിൽ സ്നേഹിക്കുന്നില്ലെന്നും പേരിനും പ്രശസ്തിക്കും വേണ്ടിയാണ് ഋതുവിനോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതെന്നും ആരാധകർ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും ജിയ കേട്ടിരുന്നില്ല. വീണ്ടും ഋതുമന്ത്രയ്ക്കൊപ്പമുള്ള ചിത്രങ്ങളു മറ്റും പങ്കുവെയ്ക്കുകയായിരുന്നു.

ഇരുവരും പിണക്കത്തിൽ

അതേസമയം ഋതു ഷോയിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ തന്നെ ജിയ ഇറാനിയെ ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തിരുന്നു ഇതോടെ ജിയ- ഋതു പ്രശ്നം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു. ജിയയെ പിന്തുണച്ചും നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഋതു ഇൻസ്റ്റഗ്രാമിൽ നിന്ന് ആൺഫോളോ ചെയ്തുവെങ്കിലും താരത്തെ വിടാൻ ജിയ ഇറാനി തയ്യാറായിരുന്നില്ല. ഋതുവിനോടൊപ്പമുള്ള ചിത്രങ്ങളു വീഡിയോകളുമൊക്കെ ഇപ്പോഴും പുറത്ത് വിടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിയ ഇറാനിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്.

Recommended Video

Malik Malayalam Movie Review by R3 | Mahesh Narayanan | Fahadh Faasil |Nimisha Sajayan
മൈലാഞ്ചി  ഇട്ട് ഋതു

ഋതുവിന്റെ ബിഗ് ബോസ് ഷോയിൽ നിന്നുള്ള വീഡിയോയാണ് താരം ഇക്കുറി പങ്കുവെച്ചിരിക്കുന്നത്. കയ്യിൽ മൈലാഞ്ചി ഇട്ട് നിൽക്കുന്ന ഋതുവിനെയാണ് വീഡിയോയിൽ കാണുന്നത്. പെരുന്നാൾ സ്പെഷ്യൽ എപ്പിസോഡിന്റെ ഭാഗമായിട്ടായിട്ടുള്ളതായിരുന്നു. ഗുഡ് നൈറ്റ് എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഋതു കാല് പിടിക്കുന്ന ഒരു ചിത്രം ജിയ പങ്കുവെച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X