For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ നന്നായി വളർത്താൻ വേണ്ടി ഒത്തിരി കാര്യങ്ങൾ മാറ്റി വെച്ചിട്ടുണ്ട്, അമ്മയ്ക്ക് ആശംസയുമായി സായി വിഷ്ണു

  |

  ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ബിഗ് ബോസ് ആദ്യം ആരംഭിക്കുന്നത്. പിന്നീട് ഈ ഷോ തെന്നിന്ത്യൻ ഭാഷകളിലും ആരംഭിക്കുകയായിരുന്നു. ഹിന്ദിയിൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചതിനെ തുടന്നാണ് മറ്റ് ഭാഷകളിലും ആരംഭിക്കുന്നത്. മറ്റ് ഭാഷകളിലും മികച്ച കാഴ്ചക്കാരെ നേടാൻ ബിഗ് ബോസിന് കഴിഞ്ഞിരുന്നു. ഷോയുടെ പ്രമേയമാണ് പരിപാടിയുടെ ഹൈലൈറ്റ്. എന്നാൽ ആദ്യം ഇത് വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു.

  എല്ലാത്തിനും യെസ് പറയില്ല, പഴയത് പോലെ ഇനി സിനിമ ചെയ്യില്ല, തുറന്ന് പറഞ്ഞ് ഭാവന

  2018 ആണ് ബിഗ് ബോസ് മലയാളം സീസൺ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വൻ വിജയമായിരുന്നു. സാബു മോൻ, പേളി മാണി, ഷിയാസ് കരീം, ശ്രീനീഷ് എന്നിവരായിരുന്നു ആദ്യ ഭാഗത്തിൽ എത്തിയത്. സാബുമോൻ ആയിരുന്നു ഷോയുടെ വിജയി. 2021 ആയിരുന്നു രണ്ടാം ഭാഗം തുടങ്ങുന്നത്. ആര്യ, വീണ, മഞ്ജു പത്രോസ്, അമൃത, അഭിരാമി, ഫുക്രു എന്നിവരായിരുന്നു ഷോയിൽ എത്തിയത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു പിന്നീട് 2021 ഫെബ്രുവരിയിൽ കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ച് ബിഗ് ബോസ് സീസൺ 3 തുടങ്ങുകയായിരുന്നു.

  ചേട്ടനെ കുടുക്കാൻ അനിയത്തി ശരണ്യയെ കൂട്ടുപിടിച്ച് വേദിക, പുതിയ കഥാഗതിയിൽ കുടുംബവിളക്ക്

  നിക്കിന്‌റെ പേര് ഒഴിവാക്കിയതിന് പിന്നിൽ പ്രിയങ്കയുടെ ബുദ്ധി,നടിക്കെതിരെ വിമർശനവുമായി പ്രേക്ഷകർ

  മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച സീസണായിരുന്നു ഇത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഷോയിൽ എത്തിയിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഇവർക്കും ലഭിച്ചത്. മണിക്കുട്ടൻ ആയിരുന്നു ബിഗ് ബോസ് സീസൺ 3യുടെ വിജയി. രണ്ടാം സ്ഥാനം നേടിയത് സായി വിഷ്ണുആയിരുന്നു. ബിഗ് ബോസ് ഷോയിലൂടെയാണ് സായി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. മികച്ച സ്വകാര്യതയായിരുന്നു താരത്തിന് ലഭിക്കുന്നത്.

  സായിയെ പോലെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ബിഗ് ബോസ് ഷോയിലൂടെയാണ് അമ്മയും അച്ഛനും സഹോദരിയുടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അമ്മയെ കുറിച്ചുളള സായി വിഷ്ണവിന്റെ വാക്കുകളാണ്. പിറന്നാളിനോടനുബന്ധിച്ചാണ് ഹൃദസ്പർശിയായ പോസ്റ്റ് പങ്കുവെച്ചത്. അമ്മയുടെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു സായിയുടെ കിറിപ്പ്. ഈ ചിരിക്കായി എന്തുമെന്നും അദ്ദേഹം കുറിക്കുന്നു,

  സായി വിഷ്ണുവിന്റെ വാക്കുകൾ ഇങ്ങനെ...''ഇന്ന് അമ്മയുടെ പിറന്നാളാണ്. ഓരോ ദിവസവും എന്റെ കുടുംബത്തിന്റെ , എന്റെ ചുറ്റുമുള്ളവരുടെ, ഏറ്റവും നല്ല ദിവസമാക്കാൻ ഞാൻ എന്നും ശ്രമിക്കാറുണ്ട്. കഴിഞ്ഞ പിറന്നാളിനേക്കാൾ മനോഹരമാണ് ഇത്തവണ. അതിന് കാരണം നിങ്ങൾ ഓരോരുത്തരുമാണ്.
  ഇന്നെനിക്ക് കുറച്ച് കൂടി നല്ല സൗകര്യങ്ങൾ കുടുംബത്തിന് നൽകാൻ സാധിക്കുന്നു. അമ്മയുടെ പ്രാർത്ഥനയും, വൃതവും എല്ലാം ഞാൻ എന്‌റെ സ്വപ്നത്തിൽ എത്താൻ വേണ്ടിയാണ്. ഇന്ന് അതിനു വേണ്ടി പ്രാർത്ഥിക്കുന്ന, കൂടെ നില്ക്കുന്ന, കാത്തിരിക്കുന്ന നിങ്ങൾ എല്ലാവരും ഉണ്ട്.ആരുമില്ല എന്ന് വിചാരിച്ചിരുന്നിടത്ത് നിന്ന്, സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തുന്ന മനുഷ്യരുടെ ഇടയിൽ എത്തി നിൽക്കുന്നു.
  ഒരായിരം നന്ദി..!!!

  Recommended Video

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  അമ്മ അർഹിച്ചതും ആഗ്രഹിച്ചതും ആയ ഒത്തിരി കാര്യങ്ങൾ എന്നെ നന്നായി വളർത്താൻ വേണ്ടി മാറ്റി വെച്ചിട്ടുണ്ട്. അതെല്ലാം കഴിയുന്നിടത്തോളം തിരിച്ചു നൽകാൻ ആണ് എൻ്റെ ശ്രമമത്രയും. എല്ലാവരും കാണുന്ന നമ്മുടെ വിജയങ്ങൾക്കും, സന്തോഷങ്ങൾക്കും പുറകിൽ, ആരും കാണാതെ പോകുന്ന നമ്മുടെ വേണ്ടപ്പെട്ടവരുടെ പ്രയത്നങ്ങളും ആദരിക്കപ്പെടേണ്ടതുണ്ട്. അത്കൊണ്ട് തന്നെ, ഫിനാലെ വേദിയിൽ ഞാൻ നിന്നതിലും സന്തോഷവും അഭിമാനവും ഉണ്ടായിരുന്നു ഓരോ തവണയും അമ്മയെയൊക്കെ സ്ക്രീനിൽ കാണുമ്പോൾ.എന്നെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്ന ഒത്തിരി അമ്മമാരുണ്ട് ഇന്നെനിക്ക്. എല്ലാവരോടും സ്നേഹം.അമ്മയ്ക്ക് പിറന്നാളാശംസകൾ. ഈ ചിരിയ്ക്കായി എന്തും..! സായി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തരത്തിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്

  Read more about: bigg boss bigg boss malayalam
  English summary
  Bigg Boss Malayalam Season 3 Fame Sai Vishnu Heart Touching Post About Mother birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X