twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചതിക്കപ്പെട്ട പ്രണയത്തെ പോലും പകയാക്കാതെ കവിതയാക്കുന്നവര്‍; കോരിചൊരിഞ്ഞ സ്‌നേഹത്തിന് നന്ദിയെന്ന് സായി വിഷ്ണു

    |

    ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ശക്തനായ മത്സരാര്‍ത്ഥി ആയിരുന്നു സായി വിഷ്ണു. മോഡലിംഗ് രംഗത്തൂടെ ശ്രദ്ധേയനായ സായി ബിഗ് ബോസിന്റെ തുടക്കത്തില്‍ അത്ര സജീവമല്ലായിരുന്നു. വളരെ മോശം മത്സരാര്‍ത്ഥി എന്ന പേരില്‍ തുടങ്ങിയെങ്കിലും രണ്ടാം സ്ഥാനത്ത് എത്തി മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. വിമര്‍ശകരെ പോലും കയ്യടിപ്പിക്കുന്ന പ്രകടനമാണ് അവസാന നിമിഷത്തില്‍ താരം കാഴ്ച വെച്ചിരുന്നത്.

    പുറത്ത് വലിയൊരു ആരാധക പിന്‍ബലം നേടിയെടുക്കാനും സായി വിഷ്ണുവിന് സാധിച്ചിരുന്നു. ഓസ്‌കാര്‍ എന്ന സ്വപ്നത്തിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് താനെന്നാണ് ബിഗ് ബോസില്‍ എത്തിയപ്പോള്‍ നടന്‍ പറഞ്ഞത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജന്മദിനത്തെ കുറിച്ച് സൂചിപ്പിച്ച എത്തിയിരിക്കുകയാണ് താരം. ഒരു സന്ദേശം നല്‍കി കൊണ്ടാണ് താരം ഇന്ന് പിറന്നാള്‍ ആണെന്നുള്ള കാര്യം എഴുതിയത്.

    ആത്മാഭിമാനത്തെ തോല്‍പിക്കാന്‍ പറ്റില്ല എന്ന് ഉറക്കെ വിളിച്ച് പറയുന്ന മുദ്രാവാക്യം

    'ഒരാള്‍ക്ക് ഏറ്റവും ആഴമേറിയ കാത്തിരിപ്പും, ഏറ്റവും സ്‌നേഹത്തോടെയുള്ള സ്വീകരണവും നല്‍കുന്ന നായ്ക്കുട്ടി. വിശക്കുന്ന വയറിലും പൊട്ടിച്ചിരിച്ചു തമാശ പറയുന്നോര്‍. അവനവനിലുള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രം, സ്വപ്നത്തിന് വേണ്ടി പട പൊരുതുന്നോര്‍. ചതിക്കപ്പെട്ട പ്രണയത്തെ പോലും, പക ആക്കാതെ, കവിത ആക്കുന്നോര്‍. മുന്‍പേ നടന്നോര്‍ വഴിയേ വരുന്നോര്‍ക്കായി കാത്തുവെച്ച അനുഭവങ്ങളുടെ ഗന്ധം പേറുന്ന പുസ്തകത്താളുകള്‍. മരണത്തിന് പോലും ആത്മാഭിമാനത്തെ തോല്‍പിക്കാന്‍ പറ്റില്ല എന്ന് ഉറക്കെ വിളിച്ച് പറയുന്ന മുദ്രാവാക്യം വിളിക്കുന്ന മുഷ്ടികള്‍.

    കൈക്കുമ്പിള്‍ നിറച്ച് കൊണ്ട് വരുന്ന നിസ്വാര്‍ത്ഥ സ്‌നേഹങ്ങള്‍

    സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന ആശയങ്ങള്‍. കാലത്തിനു നമ്മോട് പറയാന്‍ ഉള്ളത്, കാഴ്ചകളിലൂടെ പറയുന്ന തിരിച്ചറിവിന്റെ യാത്രകള്‍. നമ്മളെ ഇനിയും നല്ല നമ്മളാക്കാന്‍ വേണ്ടിയുള്ള പരാജയങ്ങള്‍. നമ്മുടെ കണ്ണിലെ സന്തോഷം കാണാന്‍, കയ്യില്‍ ഒന്നും ഇല്ലാതിരുന്നിട്ടും കടം വാങ്ങി പോലും കൈക്കുമ്പിള്‍ നിറച്ച് കൊണ്ട് വരുന്ന നിസ്വാര്‍ത്ഥ സ്‌നേഹങ്ങള്‍. കാതിലൂടെ ആത്മാവിലേക്ക് നിറയുന്ന അത്ഭുതമാകുന്ന സംഗീതം.

    ദുഃഖപുത്രി അല്ലാതെ പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടില്ല; തത്കാലം സീരിയല്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ് നടി ഷെല്ലിദുഃഖപുത്രി അല്ലാതെ പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടില്ല; തത്കാലം സീരിയല്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ് നടി ഷെല്ലി

    ജീവിതമെന്നാല്‍ ഏറ്റവും മനോഹരമായി ജീവിക്കുക എന്നത് മാത്രമാണ്

    കലയിലൂടെ തീര്‍ക്കുന്ന വിപ്ലവങ്ങള്‍. ഓട്ടപ്പാച്ചിലില്‍ ഇടയ്ക്ക് നമുക്കായി മാത്രം പെയ്യുന്ന മഴ. എല്ലാത്തിലുമുപരിയായി ജീവിതമെന്നാല്‍ ഏറ്റവും മനോഹരമായി ജീവിക്കുക എന്നത് മാത്രമാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങള്‍. ഈ ഭൂമി അതിസുന്ദരമാണ്. അത് നമ്മുടെ ഉള്ളത്തിന്റെ പ്രതിഫലനമാണ്. എന്നിലേക്ക് കോരി ചൊരിയുന്ന സ്‌നേഹത്തിന് നന്ദി, ആശംസകള്‍ക്ക് നന്ദി. ഇന്നാണ് പിറന്നാള്‍... എന്നും സായി വിഷ്ണു പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

    ബോളിവുഡിലെ ആദ്യത്തെ അവിവാഹിതനായ അച്ഛൻ, അതൊരു ത്രില്ലായിരുന്നു'; നടൻ തുഷാർ കപൂർ പറയുന്നു!ബോളിവുഡിലെ ആദ്യത്തെ അവിവാഹിതനായ അച്ഛൻ, അതൊരു ത്രില്ലായിരുന്നു'; നടൻ തുഷാർ കപൂർ പറയുന്നു!

    ഗ് ബോസ് മലയാളം മൂന്നാം സീസണില്‍ മത്സരാര്‍ഥിയായി എത്തി

    മോഡല്‍, നടന്‍, വിജെ എന്നിങ്ങനെ പല മേഖലകളിലും പ്രവര്‍ത്തിച്ചിരുന്ന ആളാണ് സായി വിഷ്ണു. എന്നാല്‍ ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് താരം ശ്രദ്ധേയനാവുന്നത്. മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിച്ച സായി പരിമിതികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നാണ് കരിയര്‍ ആരംഭിച്ചത്. ബിഗ് ബോസില്‍ നിന്നും ഇക്കാര്യങ്ങളൊക്കെ താരം വെളിപ്പെടുത്തിയിരുന്നു. പുതിയ പ്രൊജക്ടുകളുടെ ഭാഗമായി സായി വിഷ്ണുവിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

    നിവിന്‍ പോളിയ്ക്ക് ശേഷം രതീഷ് പൊതുവാളിനോടൊപ്പം കുഞ്ചാക്കോ ബോബന്‍,'ന്നാ താന്‍ കേസ് കൊട് 'നിവിന്‍ പോളിയ്ക്ക് ശേഷം രതീഷ് പൊതുവാളിനോടൊപ്പം കുഞ്ചാക്കോ ബോബന്‍,'ന്നാ താന്‍ കേസ് കൊട് '

    English summary
    Bigg Boss Malayalam Season 3 Fame Sai Vishnu's Social Media Post On His Birthday Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X