'സജ്ന ജീവിതത്തിൽ വന്നില്ലായിരുന്നവെങ്കിൽ ഒരുപാട് പെൺകുട്ടികളെ പ്രേമിക്കുമായിരുന്നു'; ഫിറോസും സജ്നയും പറയുന്നു

ബിഗ് ബോസ് സീസൺ 3ൽ ഏറെ ചർച്ചയായൊരു സർപ്രൈസ് എൻട്രിയായിരുന്നു സജ്‌ന ഫിറോസിന്റേത്. ചാനൽ പരിപാടികളിലൂടെയായി ശ്രദ്ധ നേടിയ താരദമ്പതികൾ സജ്‌നയും ഫിറോസും എത്തിയതോടെ ഷോയുടെ ലെവലും മാറുകയായിരുന്നു. മികച്ച മത്സരാർത്ഥിയായി മുന്നേറവെയായിരുന്നു ഇവരുടെ പടിയിറക്കം. സഹമത്സരാർത്ഥികളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളായിരുന്നു ഇവർക്ക് വിനയായി മാറിയത്. ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ അഭിമുഖത്തിലെ വിശേഷങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇരുവരുടേയും ആദ്യ വിവാഹത്തിൽ സംഭവിച്ച താളപിഴകളെ കുറിച്ചും പിന്നീട് സംഭവിച്ച പ്രണയത്തെ കുറിച്ചുമാണ് ഫിറോസും സജ്നയും പങ്കുവെച്ചിരിക്കുന്നത്.

Bigg Boss Malayalam Season 3, Bigg Boss Malayalam, Firoz Khan sajina firoz, sajina firoz news, ഫിറോസ് ഖാൻ, സജ്ന ഫിറോസ്, ഫിറോസ് ഖാൻ വാർത്തകൾ‌, ഫിറോസ് ഖാൻ ബി​ഗ് ബോസ്

അമ‍ൃത ടിവിയിൽ സ്വാസിക അവതാരകയായ റെഡ് കാർപറ്റിൽ അതിഥികളായി എത്തിയപ്പോഴാണ് ഫിറോസും സജ്നയും കുടുംബവിശേഷങ്ങൾ പങ്കുവെച്ചത്. ഫിറോസിനും സജ്നയും മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ താരദമ്പതികളാണ് ഇവർ. രണ്ട് പേരുണ്ടെങ്കിലും ഒറ്റ മത്സരാർഥിയായിട്ടാണ് ഇവരെ ഷോയിൽ പരിഗണിച്ചത്. മലയാള ടെലിവിഷൻ ഇൻഡസ്ട്രിയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ഫിറോസ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ഡേഞ്ചറസ് ബോയ്സ് എന്ന പരിപാടിയുടെ അവതാരകനായി. തില്ലാന തില്ലാന എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ് ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു. താരോത്സവം എന്ന ഷോയിലും ഫിറോസ് പങ്കെടുത്തിരുന്നു.

സിനിമയിലും അരങ്ങേറ്റം കുറിച്ച നടനാണ് ഫിറോസ്. മമ്മൂട്ടി ചിത്രം ഫേസ് റ്റു ഫേസ് ഒരു കന്നട ചിത്രം എന്നിവയിലും ഫിറോസ് അഭിനയിച്ചിട്ടുണ്ട്. സീരിയലുകൾ പ്രേക്ഷകർക്ക് സജ്ന സുപരിചിതയായത് അന്ന കരീന, സുമംഗലീ ഭവ, ചാക്കോയും മേരിയും തുടങ്ങിയ പരമ്പരകളിലൂടെയാണ്. ഫിറോസിനൊപ്പം സജ്നയും മുമ്പ് റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട്. ജോഡി നമ്പർ വൺ, സൂര്യ ജോഡി തുടങ്ങിയ കപ്പിൾ ഷോകളിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു. മത്സരാർത്ഥികളെെ മാനസികമായി തളർത്തി അവരെ പുറത്താക്കാൻ ശ്രമിക്കുക എന്ന സ്ട്രാറ്റജിയാണ് ബിഗ് ബോസ് ഹൗസിൽ ഫിറോസ് പ്രയോഗിച്ചത്. എല്ലാവരേയും പൊളിച്ചടുക്കുന്ന ഫിറോസിന് പൊളി ഫിറോസ് എന്നാണ് സഹമത്സരാർത്ഥികൾ പിന്നീട് പേര് നൽകിയത്. തങ്ങളുടെ പ്രണയം വിവാഹത്തിലേക്ക് എത്തിയതെങ്ങനെയെന്ന് വിവരിക്കുകയാണ് സജ്നയും ഫിറോസും.

'ഞാൻ എട്ടിൽ‌ പഠിക്കുമ്പോൾ ഫിറോസ്ക്ക ഡേഞ്ചറസ് ബോയ്സ് ചെയ്ത് നാട്ടിൽ പ്രശസ്തനാണ്. ഇടയ്ക്ക് ടൗണിൽവെച്ച് ആൾക്കൂട്ടത്തിനിടയിൽ ജാഡയിൽ നിൽക്കുന്ന ഇക്കയെ കാണാറുണ്ട്. അന്ന് മുതലെ ക്രഷ് ഉണ്ടായിരുന്നു. ഇക്കയുടെ ആദ്യ വിവാഹ ഫോട്ടോയൊക്കെ വിവാഹത്തിന് മുമ്പ് തന്നെ സുഹൃത്തുക്കൾ വഴി ഞാൻ കണ്ടിട്ടുണ്ട്. സുന്ദരനാണ് ഫിറോസിക്ക എന്ന ഞാൻ പറയുമായിരുന്നു. എന്റേയും ഫിറോസിക്കയുടേയും രണ്ടാം വിവാ​ഹമാണ്. അതിന് മുമ്പ് കുറച്ച് നാൾ പ്രണയിച്ചിരുന്നു. ഞങ്ങളുടെ അനുഭവങ്ങൾ ഒന്നായിരുന്നു എന്നത് കൊണ്ടാണ് ഞങ്ങൾ അടുത്തത്. ഞാൻ വരുന്നതിന് മുമ്പ് ഇക്കായ്ക്ക് വേറെയും പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്' സജ്ന പറയുന്നു. 'സജ്ന വന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഒരുപാട് പെൺകുട്ടികളെ പ്രണയിക്കുമായിരുന്നു. ഇപ്പോൾ‌ അതെല്ലാം നിന്നു. ഞാനൊരു പ്രണയനാണ്. ഒരുപാട് പെൺകുട്ടികൾ എന്നെ പ്രണയിക്കുകയും ചെയ്തിട്ടുണ്ട്. ഞാനും തേച്ചിട്ടുണ്ട്. എന്നേയും തേച്ചിട്ടുണ്ട്' ഫിറോസ് പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X