For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷമാണ് താനും ഭര്‍ത്താവിന്റെ പാതയിലൂടെ നീങ്ങിയത്; പുത്തന്‍ വിശേഷങ്ങള്‍ പറഞ്ഞ് സന്ധ്യ മനോജ്

  |

  ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ വന്ന് പ്രേക്ഷക പ്രശംസ നേടിയെടുത്ത താരമാണ് സന്ധ്യ മനോജ്. ഈ സീസണിന്റെ തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിത അല്ലാതിരുന്ന മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സന്ധ്യ. നര്‍ത്തകിയും മോഡലും യോഗ ട്രെയിനറുമൊക്കെയായ നല്ലൊരു കലാകാരിയാണ് സന്ധ്യ. ശക്തമായ നിലപാടുകളിലൂടെയും സംസാരത്തിലൂടെയുമൊക്കെ പ്രേക്ഷകരെയും സഹമത്സരാര്‍ഥികളെയും ഒരുപോലെ ഞെട്ടിച്ചുള്ള പ്രകടനമായിരുന്നു താരം കാഴ്ച വെച്ചിരുന്നത്.

  വെള്ളയണിഞ്ഞ് സുന്ദരിയായി ശിവദ; ചിത്രങ്ങള്‍ കാണാം

  മലേഷ്യയില്‍ സ്ഥിരതാമസമാക്കിയിരുന്ന സന്ധ്യ ബിഗ് ബോസിന് വേണ്ടിയാണ് വീണ്ടും കേരളത്തിലേക്ക് വരുന്നത്. ഷോ അവസാനിച്ചതിന് ശേഷം കേരളത്തില്‍ തന്നെ കുറച്ച് കാലം സ്ഥിരമായി നില്‍ക്കാനുള്ള തീരുമാനത്തിലാണ് സന്ധ്യയിപ്പോള്‍. മഹിളരത്‌നത്തിന് നല്‍കിയ പുത്തന്‍ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍. വിശദമായി വായിക്കാം...

  മനോജുമായിട്ടുള്ള കല്യാണ സമയത്ത് അദ്ദേഹം നാട്ടില്‍ യോഗ പ്രാക്ടീഷണര്‍ ആയി പഠിപ്പിക്കുകയായിരുന്നു. കല്യാണത്തിന് ശേഷമാണ് താനും യോഗ അഭ്യസിക്കാന്‍ തുടങ്ങിയത്. 21 വര്‍ഷം നീണ്ട തന്റെ വിവാഹ ജീവിതത്തില്‍ മനോജിനൊപ്പം യോഗ ട്രെയിനറായിട്ടും ടീച്ചറായിട്ടുമൊക്കെ ഞാനും നിന്നിട്ടുണ്ടെന്ന് സന്ധ്യ പറയുന്നു. ഇതിനിടെ ബിഗ് ബോസിലെ അനുഭവങ്ങളെ കുറിച്ച് ചോദിച്ചാല്‍ നമ്മള്‍ പഠിച്ച ഫിലോസഫീസും അത്തരം കാര്യങ്ങളും എല്ലാം നമുക്ക് പ്രയോഗിക്കാനുള്ള അവസരം ജീവിതം തരില്ല. അത് ലഭിച്ച ഒരു ഇടമാണ് ബിഗ് ബോസ്. അതായത് 95 ദിവസത്തില്‍ 70 ദിവസം നില്‍ക്കാന്‍ പറ്റുമ്പോള്‍ ആ എഴുപത് ദിവസവും പഠിച്ച എല്ലാ ഫിലോസഫീസും നമമുടെ അറിവിന്റെ ഭാഗമായി സൂക്ഷിച്ച് വെക്കുന്നത് എനിക്കറിയാം.

  തന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കുട്ടികളും മനോജുമാണ്. ബിഗ് ബോസിലേക്ക് പോകന്‍ നേരത്ത് എന്റെ മോള്‍ പത്താം ക്ലാസ് കഴിഞ്ഞ് ഇരിക്കുകയാണ്. അവളോട് ഞാന്‍ ഒറ്റ ചോദ്യമേ ചോദിച്ചുള്ളു. മോളേ അമ്മ ഇത് വേണമെങ്കില്‍ ഡ്രോപ് ചെയ്യാം. അപ്പോള്‍ അവളെനിക്ക് തന്ന കോണ്‍ഫിഡന്‍സും പ്രോമിസുമാണ് അമ്മ പൊയ്‌ക്കോളൂ. യൂ വിന്‍ ദെയര്‍. ഐ വിന്‍ ദിസ്. എല്ലാവരുടെയും യാത്ര ഒറ്റപ്പെട്ട യാത്രയാണ് ആ ഇന്‍ഡിപെന്‍ഡന്റ്‌സ് നല്ല ഫ്രീഡമായിട്ടും പേരന്റിങ് ആയിട്ടും നമുക്ക് പകര്‍ത്താന്‍ പറ്റുമെങ്കില്‍ അതാണ് ഏറ്റവും വലിയ വിജയം.

  സന്ധ്യ മനോജ് അഭിനയത്തിലേക്ക് കടക്കുമോ എന്ന് ചോദിച്ചാല്‍ അത് വിധിയും സിനിമാ ഇന്‍ഡസ്ട്രിയും തീരുമാനിക്കണം എന്നാണ് താരം പറയുന്നത്. കാണുന്ന പ്രേക്ഷകര്‍ക്ക് അത് സ്വീകാര്യമാകുമോ എന്നുള്ളത് ഒരുപാട് സംശയങ്ങളുള്ള ഒരു ചോദ്യമാണ്. പക്ഷേ എനിക്ക് അഭിനയത്തിലേക്ക് കടക്കാന്‍ ആഗ്രഹമുണ്ട്. സ്റ്റേജ് പെര്‍ഫോമന്‍സിലും ഏറ്റവും കൂടുതല്‍ ഞാന്‍ ഫോക്കസ് ചെയ്യുന്നത് അഭിനയ തീസിലാണ്. ബിഗ് ബോസിന് ശേഷം ഒരുപാട് പേര്‍ പറഞ്ഞത് അതില്‍ ഒരു സ്‌കോപ് ഉണ്ടെന്നാണ്. ദൈവം സഹായിച്ച് നല്ല റോളും ക്യാരക്ടറുമൊക്കെ കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യുമെന്ന് സന്ധ്യ വ്യക്തമാക്കുന്നു.

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  ബിഗ് ബോസിലേക്ക് വന്നതിന് ശേഷം വേറെ പല ആഗ്രഹങ്ങളും വന്നിട്ടുണ്ട്. അതിലേക്കുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ബിഗ് ബോസ് കഴിഞ്ഞ് ഒരു ഇന്‍ഡസ്ട്രിയിലേക്ക് കയറി അവിടെ എന്താണ് നമുക്ക് ഓപ്പര്‍ച്യൂണിറ്റീസ് കിട്ടുമോ എന്ന് നോക്കണം. ഇനി എന്തായാലും താന്‍ കേരളത്തില്‍ തന്നെ ഉണ്ടാവും. ഒരു കൊല്ലം കേരളത്തില്‍ നില്‍ക്കണമെന്നാണ് കരുതുന്നത്. അതിന് വേണ്ടിയൊരു അപാര്‍ട്ട്‌മെന്റും എടുത്തു. ഇവിടെ തന്നെ എക്‌സ്‌പ്ലോര്‍ ചെയ്ത് കലാപരമായിട്ടും ഇന്‍പാര്‍ട്ടിംഗായിട്ടും പെര്‍ഫോമന്‍സായിട്ടും നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സന്ധ്യ മനോജ് പറയുന്നു.

  പള്ളിയില്‍ നില്‍ക്കെ പൊട്ടിക്കരയാന്‍ തോന്നി; വിഷാദരോഗമല്ല പിരിയാന്‍ കാരണം; മനസ് തുറന്ന് അര്‍ച്ചന കവി

  English summary
  Bigg Boss Malayalam Season 3 Fame Sandhya Manoj Opens Up Her New Happiness, Revelation Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X