ആദ്യ ഒരാഴ്ച ബിഗ് ബോസിനുള്ളില്‍ സൈലന്റ് ആയതിനൊരു രഹസ്യമുണ്ട്; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സന്ധ്യ മനോജ്
നര്‍ത്തകിയും മോഡലുമായ സന്ധ്യ മനോജ് സുപരിചിതയാവുന്നത് മലയാലം ബിഗ് ബോസിലൂടെയാണ്. എഴുപത് ദിവസത്തോളം ഷോ യില്‍ നിന്നതിന് ശേഷമാണ് സന്ധ്യ എലിമിനേറ്റ് ആവുന്നത്. പുറത്ത് വന്നതിന് ശേഷം തന്റെ വിശേഷങ്ങള്‍ അധികം പറഞ്ഞിട്ടെങ്കിലും ഇപ്പോള്‍ ഗായിക സരിത റാമിനോട് തുറന്ന് പറയുകയാണ് സന്ധ്യ. ഒരു യൂട്യൂബ് ചാനലിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് ബിഗ് ബോസിനെ കുറിച്ചടക്കമുള്ള കാര്യങ്ങള്‍ താരം വെളിപ്പെടുത്തിയത്.
'ആരൊക്കെയാണ് സെലിബ്രിറ്റികള്‍ എന്ന് എനിക്ക് തിരിച്ചറിയാന്‍ പറ്റില്ല എന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം. സെലിബ്രിറ്റിയെ അറിയില്ലെന്ന് പറയുന്നത് മോശമല്ലേ. മലേഷ്യയില്‍ അങ്ങനെ ടിവി ഒന്നും കാണാറില്ലാത്തത് കൊണ്ട് വീടിനുള്ളില്‍ കയറിയപ്പോള്‍ എല്ലാവരെയും മനസിലാക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. നമ്മള്‍ ഓരോരുത്തരോടും സംസാരിച്ച് നമുക്ക് പറ്റിയ ആളാണെന്ന് മനസിലായാല്‍ മാത്രമല്ലേ, സുഹൃത്ത് ആവുമോ എന്ന് അറിയാന്‍ പറ്റൂ. അതുകൊണ്ട് ആദ്യത്തെ ആഴ്ച ഞാന്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു.

എഴുപതാമത്തെ ദിവസം എത്തിയപ്പോഴാണ്, ഛേ രണ്ട് മൂന്ന് പേരെ കൂടി എനിക്ക് നന്നാക്കാന്‍ ഉണ്ടെന്ന് തോന്നിയത്. നമുക്കൊരു പാളിച്ച പറ്റിയാലാണ് അങ്ങനൊരു ഇഷ്യു വരുന്നതെന്നാണ് എനിക്ക് തോന്നിയത്. നമ്മള്‍ അറിയാതെ പറഞ്ഞ് പോയി, നമ്മുടെ വായില്‍ നിന്ന് വീണ് പോയി. അതിനെ തിരുത്തുന്നതാണ് അവിടെ വലിയ ബുദ്ധിമുട്ട്. കാരണം ഒന്നാമത് നമ്മള്‍ ക്ഷമ പറയണം. അല്ലെങ്കില്‍ പറഞ്ഞത് എന്ത് കൊണ്ടാണെന്ന് ന്യായീകരിക്കാന്‍ തയ്യാറാകണം. അങ്ങനൊരു സിറ്റുവേഷന്‍ എനിക്ക് വന്നിട്ടില്ല.
ആരെയും മയക്കുന്ന ക്യൂട്ട് ലുക്കിൽ നടി ഫരിയ അബ്ദുള്ള, മനോഹരമായ ഫോട്ടോസ്
Recommended Video
ആദ്യ ആഴ്ച ഞാന്‍ മിണ്ടാതെ ഇരുന്നത് ഓരോരുത്തരുടെയും ആഴത്തിലുള്ള ക്യാരക്ടര്‍ എന്താണെന്ന് അറിയാന്‍ വേണ്ടിയാണ്. ഓരോരുത്തരെയും കേട്ടിട്ട് വേണം സംസാരിക്കാനെന്ന് സന്ധ്യ പറയുന്നു. നമ്മള്‍ പറേണ്ടടിത്ത് പറയണം. ജീവിതത്തിലും അങ്ങനെയാണ്. ക്ഷമയുടെ നെല്ലിപലക കാണുന്നത് വരെ നില്‍ക്കും. അത് കഴിഞ്ഞാല്‍ ഞാന്‍ പ്രതികരിക്കും. അളന്ന് മുറിച്ച് കൃത്യമായി പറഞ്ഞാല്‍ പിന്നെ കുഴപ്പമില്ല.


Click it and Unblock the Notifications