കിടിലൻ ഫിറോസുമായി സൗഹൃദം അപ്പോൾ മാത്രം, ഇപ്പോൾ ഇല്ല, സത്യം സത്യം പോലെ പറയുമെന്ന് സന്ധ്യ മനോജ്

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ വലിയ വിജയമായിരുന്ന ഷോ പിന്നീട് മറ്റുള്ള ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. 2018 ആണ് ബിഗ് ബോസ് മലയാളം സീസൺ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വൻ വിജയമായിരുന്നു. സാബു മോൻ ആയിരുന്നു വിജയി. 2020 ആണ് രണ്ടാമത്തെ സീസൺ തുടങ്ങുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു. 2021ൽ കൊവിഡ‍് മാനദണ്ഡങ്ങൾ പാലിച്ചാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. മണിക്കുട്ടനായിരുന്നു ഷോയുടെ വിജയി ആയത്.

ബിഗ് ബോസ് സീസൺ 3 യും 100 ദിവസം പൂർത്തിയാക്കിയിട്ടില്ലായിരുന്നു. ഫിനാലെയിലേയ്ക്ക് അടുത്തപ്പോൾ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു. വോട്ടിംഗിലൂടെയായിരുന്നു വിജയിയെ കണ്ടെത്തിയത്. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഫിനാലെയായിരുന്നു ബിബി ത്രിയുടേത്. ബിഗ് ബോസ് സീസൺ 3 താരങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. കഴിഞ്ഞു പോയ സീസണുകളിൽ നിന്ന് വ്യത്യസ്തമായി പുതുമുഖങ്ങളും ബിഗ് ബോസ് മൂന്നാം ഭാഗത്തിൽ എത്തിയിരുന്നു. ഇവർക്ക് മികച്ച പിന്തുണയായിരുന്നു പ്രേക്ഷകർ നൽകിയത്.

 സന്ധ്യ മനോജ്

ബിഗ് ബോസ് ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സന്ധ്യ മനോജ്. തുടക്കത്തിൽ മലയാളി പ്രേക്ഷകർക്ക് അധികം സുപരിചിതയായിരുന്നില്ല സന്ധ്യ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമാണ് സന്ധ്യ ബിഗ് ബോസ് ഹൗസിൽ എത്തിയത്. എന്നാൽ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവാൻ സന്ധ്യയ്ക്ക് കഴിഞ്ഞിരുന്നു. 70 ദിവസത്തോളം ഹൗസിൽ നിന്നതിന് ശേഷമാണ് പുറത്ത് പോകുന്നത്.

  ബിഗ് ബോസ്   ജീവിതം

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്OBSCURA ENTERTAINMENT ന് നൽകിയ പുതിയ അഭിമുഖമാണ്. ബിഗ് ബോസ് ഹൗസിനെ കുറിച്ചും തന്റെ പുതിയ വിശേഷങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് സന്ധ്യ. മലേഷ്യയിൽ നിന്നാണ് സന്ധ്യ മനോജ് ബിഗ് ബോസിൽ എത്തുന്നത്. ഇപ്പോൾ കൊച്ചിയിലാണുള്ളത്. ബിഗ് ബോസ് ഹൗസിലെ എല്ലാവരുമായി വളരെ അടുത്ത സൗഹൃദമായിരുന്നു സന്ധ്യയ്ക്കുണ്ടായിരുന്നത്. എല്ലാവരുമായി ചേർന്ന് പോകുന്ന താരത്തെയായിരുന്നു ഷോയിൽ കണ്ടിരുന്നത്. ബിബി ഹൗസിലേയ്ക്ക് വരുമ്പോൾ അധികം ആരേയും അറിയില്ലയിരുന്നു എന്നാണ് സന്ധ്യ പറയുന്നത്. അതിന്റെ ടെൻഷൻ ഉണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. നോബിയേയും ഭാഗ്യലക്ഷ്മിയേയും മജ്സിയയേയും മാത്രമായിരുന്നു ആകെ അറിയാവുന്നതെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

ഷിയാസുമായുള്ള  സൗഹൃദം

ബിഗ് ബോസ് മലയാളം സീസൺ 1താരം ഷിയാസിലൂടെയാണ് ബിഗ് ബോസിലെത്തിയതെന്നും സന്ധ്യ മനോജ് പറഞ്ഞു. ഷിയാസുമായുളള സൗഹൃദത്തെ കുറിച്ച് ചോദിക്കുമ്പോഴാണ് സന്ധ്യ ഇക്കാര്യം പറയുന്നത്. ആദ്യം മകനെ അയക്കാമെന്നായിരുന്നു വിചാരിച്ചതെന്നും എന്നാൽ ഷിയാസാണ് തന്നോട് പോകാൻ പറഞ്ഞതെന്നും സന്ധ്യ പറയുന്നുണ്ട്. കൂടാതെ ബിഗ് ബോസിൽ നടന്ന പ്രശ്നങ്ങളെ കുറിച്ചും ഷോയ്ക്ക് ശേഷമുള്ള വിവാദങ്ങളെ കുറിച്ചുമൊക്കെ സന്ധ്യ തന്റെ അഭിപ്രായം വ്യക്തമാക്കുന്നുണ്ട്.

Recommended Video

Bigg boss Arya got cheated on her birthday | FilmiBeat Malayalam
സൗഹൃദം

കിടിലൻ ഫിറോസുമായുള്ള സൗഹൃദത്തെ കുറിച്ചും സന്ധ്യ പറയുന്നുണ്ട്. ഇപ്പോൾ അധികം സൗഹൃദം ഇല്ല എന്നാണ് പറയുന്നത്. ''കിടിലൻ ഫിറോസുമായുള്ള ഇപ്പോഴുള്ള സൗഹൃദം എന്താണെന്നുള്ള ചോദ്യത്തിനായിരുന്നു, അപ്പോൾ മാത്രമേ സൗഹൃദം ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ അധികം ഇല്ലെന്ന് ഉത്തരം നൽകിയത്. സത്യം സത്യമായി പറയും എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മറുപടി. പുള്ളി തിരക്ക് ആയത് കൊണ്ടായിരിക്കുമെന്നും താരം പറയുന്നുണ്ട്. പൊളി ഫിറോസും സജ്നയും ഇപ്പോൾ നല്ല സുഹൃത്തുക്കളാണെന്നും സന്ധ്യ പറയുന്നുണ്ട്.

More from Filmibeat

Read more about: biggboss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X