ഭാഗ്യലക്ഷ്മിയ്ക്കൊപ്പം സന്ധ്യയും കിടിലവും, ഇടവേളയ്ക്ക് ശേഷം വീണ്ടും, സന്തോഷം പങ്കുവെച്ച് സന്ധ്യ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ വലിയ വിജയമായ ഷോ പിന്നീട് ഇന്ത്യയിലെ മറ്റ് ഭാഷകളിലും ആരംഭിക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ബിഗ് ബോസ് ഷോയ്ക്ക് മറ്റുള്ള ഭാഷകളിൽ നിന്നും ലഭിച്ചിരുന്നത്. 2018 ലാണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. നിലിൽ മലയാളത്തിൽ മൂന്ന് സീസണുകൾ കഴിഞ്ഞിരിക്കുകയാണ്.

വിവാഹത്തിന് ശേഷം യാമി ഇങ്ങനെയാണോ, ചിത്രം വൈറലാകുന്നു

ആദ്യ സീസൺ മാത്രമായിരുന്നു 100 ദിവസം പൂർത്തിയാക്കിയത്. മറ്റ് രണ്ട് സീസണുകളും കൊവിഡിനെ തുടർന്ന് ഫിനാലെയ്ക്ക് മുമ്പെ അവസാനിപ്പിക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു മൂന്നാം സീസൺ ആരംഭിക്കുന്നത്. എന്നാൽ ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് ഷോയും നിർത്തി വയ്ക്കുകയായിരുന്നു. 95ാം ദിവസമാണ് നിർത്തി വയ്ക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ സീസൺ ആയിരുന്നു ബിഗ് ബോസ് സീസൺ 3. മത്സരാർഥികളും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.

അടിത്ത സുഹൃത്തുക്കൾ

ബിഗ് ബോസ് സീസൺ 3ലെ അടുത്ത സുഹൃത്തുക്കളായിരുന്നു കിടിലൻ ഫിറോസും സന്ധ്യ മനോജും ഭാഗ്യലക്ഷ്മിയും. ഷോയിലൂടെയാണ് സന്ധ്യ മനോജ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ സുപരിചിതയാകുന്നത്. വളരെ പെട്ടെന്ന് തന്നെ സന്ധ്യ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. 70ാം ദിവസമാണ് ഷോ വിടുന്നത്. ഭാഗ്യലക്ഷ്മി 49ാം ദിവസമായിരുന്നു ഔട്ട് ആകുന്നത്. 8 ഫൈനലിസ്റ്റിൽ ഒരാളാണ് കിടിലൻ ഫിറോസ്.

മൂവരും വീണ്ടും ഒന്നിച്ചു

ഇപ്പോഴിത ബിഗ് ബോസ് സീസൺ 3 ലെ മൂവർ സംഘം കണ്ടുമുട്ടിയിരിക്കുകയാണ്. സന്ധ്യ മനോജാണ് ഗെറ്റ്ടുഗദറിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം ആദ്യമായിട്ടാണ മൂവരും ഒന്നിച്ചെത്തുന്നത്. സന്ധ്യ മനോജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രസകരമായ കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അഡോണിയുടെ കമന്റ്

ബിഗ് ബോസിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചതേയില്ല. മാസങ്ങള്‍ക്ക് ശേഷം ഒരുമിച്ചുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഇത്രയും മികച്ച സുഹൃത്തുക്കളെ നല്‍കിയതില്‍ ബിഗ് ബോസിന് ഹൃദയം കൊണ്ട് നന്ദി. പുഞ്ചിരിയും പൊട്ടിച്ചിരികളും നിറഞ്ഞതായിരുന്നു കഴിഞ്ഞ രാത്രിയെന്ന് ചിത്രം പങ്കുവെച്ച് കൊണ്ട് സന്ധ്യ മനോജ് കുറിച്ചു. മകനോടൊപ്പമായിരുന്നു സന്ധ്യ സുഹൃത്തുക്കളെ കാണാൻ എത്തിയത്. സന്ധ്യ മനോജിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചിത്രത്തിന് കമന്റുമായി അഡോണി എത്തിയിട്ടുണ്ട്. ഞാൻ കൂട്ടില്ലാ... എന്നായിരുന്നു കുറിച്ചത്.

Recommended Video

അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam
ഫൈനൽ

ബിഗ് ബോസ് സീസൺ 3 നിർത്തി വെച്ചുവെങ്കിലും ഫിനാലെ കഴിഞ്ഞിട്ടില്ല. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് പെട്ടെന്നായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. എന്നാൽ പിന്നീട് ഫിനാലെയുണ്ടാകുമെന്ന് ബിബി അധികൃതർ അറിയിച്ചിരുന്നു. ഇതിനായി ഒരാഴ്ചത്തെ വോട്ടിങ്ങും നടത്തിയിരുന്നു. എന്നാൽ ഇതുവരെ ഫിനാലെയെ കുറിച്ചുള്ള വിവരം ബിഗ് ബോസ് വെളിപ്പെടുത്തിയിട്ടില്ല. ലോക്ക് ഡൗണിനെ തുടർന്നാണ് ഫിനാലെ നീട്ടി വെച്ചത്. ലോക്ക് ഡൗണിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ടെലിവിഷൻ ഷോകളുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ബിഗ് ബോസ് ഫിനാലെയെ കുറിച്ചുള്ള വിവരം പുറത്ത് വിട്ടിട്ടില്ല. മണിക്കുട്ടൻ, സായ്, അനൂപ്, റംസാൻ, ഋതു, കിടിലൻ ഫിറോസ്, ഡിംപൽ, നോബി എന്നിവരാണ് ഫൈനലിൽ എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X