For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തുണി കുറച്ച് മതില്ലോ, ഫിറോസിൻ്റെ കമൻ്റിന് മറുപടിയുമായി സന്ധ്യ; ഡിംപൽ- മജ്‌സിയ വിഷയത്തെ കുറിച്ചും താരം

  |

  ഈ സീസണിലെ മലയാളം ബിഗ് ബോസില്‍ മലയാളികള്‍ക്ക് അത്ര സുപരിചിതയല്ലാത്ത എന്ന പരിചയമുള്ള മുഖമായിരുന്നു സന്ധ്യ മനോജിന്റേത്. നര്‍ത്തകി കൂടിയായ സന്ധ്യ വീടിനുള്ളില്‍ അവസാനത്തോളം പിടിച്ച് നിന്നെങ്കിലും പുറത്താവുകയായിരുന്നു. തുടക്കത്തില്‍ സൈലന്റ് എന്ന് കരുതിയെങ്കില്‍ പിന്നീട് ശക്തമായി പ്രതികരിക്കുന്ന ആളാണെന്ന് മനസിലായി.

  ഇത്രയും സിംപിളാവാമോ, നടി അമൃത അയ്യരുടെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ ശ്രദ്ധേയമാവുന്നു

  മത്സരത്തിനിടയില്‍ വസ്ത്രത്തിന്റെ പേരില്‍ പൊളി ഫിറോസ് നടത്തിയ അഭിപ്രായത്തിന് ചുട്ടമറുപടി കൊടുത്താണ് സന്ധ്യ പ്രേക്ഷകരുടെ കൈയ്യടി നേടിയത്. പക്വമായ മറുപടികളാണ് പലപ്പോഴും താരം നല്‍കാറുള്ളത്. ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രേക്ഷകര്‍ ചോദിക്കാനിരുന്ന പല സംശയങ്ങള്‍ക്കുമുള്ള ഉത്തരം സന്ധ്യ പറയുകയാണ്.

  തുണി കുറച്ച് മതിയല്ലോ എന്ന പൊളി ഫിറോസിന്റെ കമന്റിനെ കുറിച്ചും സന്ധ്യ വെളിപ്പെടുത്തിയിരുന്നു. എന്റെ ദേഹം, എന്റെ വസ്ത്രം, എന്റെ ഇഷ്ടമാണ് അത്. ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. ഇത്തവണ ഫിനാലെയ്ക്ക് കണ്ടപ്പോള്‍ അതൊരു കണ്ടന്റ് ആണെന്ന് എനിക്ക് അറിയാമായിരുന്നു എന്നാണ് പൊളി ഫിറോസ് പറഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ചൊറിഞ്ഞതാണല്ലേ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു ഉത്തരം.

  പാര്‍വതിയെയും ജയറാമിനെയും പോലെ പ്രണയിച്ച് വിവാഹം കഴിക്കുമോ? വിവാഹത്തെ കുറിച്ച് ചക്കി പറയുന്നതിങ്ങനെ

  പൊളി ഫിറോസിന്റെ നിഷ്പക്ഷമായ സ്വഭാവമെന്ന് പറഞ്ഞാല്‍ ഒരാളെയല്ല. എല്ലാവരെയും ചൊറിഞ്ഞു. വര്‍ത്തമാനത്തിന് നില്‍ക്കുമായിരുന്നെങ്കിലും അദ്ദേഹം എല്ലാവരെയും പോയി ചൊറിയും. ഇപ്രാവിശ്യം ഫിനാലെയ്ക്ക് അടുത്തടുത്ത റൂമുകളിലായിരുന്നു. എങ്ങനെ അതൊക്കെ ചെയ്തുവെന്ന് ചോദിക്കുമ്പോള്‍ ആ ഗെയിമിന്റെ പക്വതയില്‍ അത് കാണാന്‍ സാധിക്കുമെങ്കില്‍ ബാക്കി എല്ലാം നടക്കുമെന്നായിരുന്നു മറുപടി.

  ഇൻ്റർകാസ്റ്റ് വിവാഹം ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല; സീരിയലില്‍ കാണുന്ന പോലെയല്ല സജിനെന്ന് ഷഫ്‌ന

  രണ്ട് പേരും പ്രായപൂര്‍ത്തി ആയ സ്ത്രീകളാണ്. കൊച്ചു കുട്ടികള്‍ അല്ല. അതുപോലെ ഫിനാലെ എന്ന് പറയുന്ന ഒരു ഇവന്റ്. ഇത്രയും നാള്‍ നീണ്ട് പോയ അവിടെ ഞങ്ങള്‍ അടിച്ച് പൊളിക്കാനാണ് പോയത്. അതിലും ഒരു പ്രശ്‌നം ഉണ്ടാക്കുക. എന്നിട്ടത് സോഷ്യല്‍ മീഡിയയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. നമ്മള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അഡറ്റല്‍സിനെ പോലെ ഇരുന്ന് സംസാരിക്കാം. അല്ലെങ്കില്‍ പിന്നെ വേണ്ടെന്ന് വെച്ച് അവഗണിക്കാം. അവര്‍ക്ക് പക്വതയുണ്ട്. കൈകാര്യം ചെയ്യട്ടേ. നമ്മളത് ഇടപ്പെട്ട് വിവാദം ഉണ്ടാക്കേണ്ട വിഷയം ആണെന്ന് തോന്നിയിട്ടില്ല. അവര്‍ ഇരുവരും അവിടെ നിന്ന്‌കൊണ്ട് അന്യോന്യം പറഞ്ഞ കാര്യങ്ങളും ബോഡി ലാംഗ്വേജും കണ്ടതാണ്. രണ്ട് പേരോടും അപ്പോള്‍ തോന്നാത്ത സഹതാപം ഇപ്പോഴും തോന്നുന്നില്ലെന്നും സന്ധ്യ പറയുന്നു.

  അവസരം അന്വേഷിച്ചു നടന്ന കാലം തനിക്ക് ഉണ്ടായിരുന്നു; അവഹേളനങ്ങള്‍ കിട്ടിയിരുന്ന കാലത്തെ കുറിച്ച് കിടിലം ഫിറോസ്

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  ബിഗ് ബോസിലെ എല്ലാവരും കോണ്‍ടാക്ട് ലിസ്റ്റിലുണ്ട്. ഞങ്ങളെല്ലാവരും കൂടിയുള്ള വാട്‌സാപ്പ് ഗ്രൂപ്പും ഉണ്ട്. ഞാന്‍ ഇറങ്ങി വരുമ്പോള്‍ എന്നെ ആദ്യം വിളിച്ചത് ലക്ഷ്മി ജയനാണ്. പിന്നെ മജ്‌സിയ വിളിച്ചു. ഞാനായിട്ട് ആരെയും വിളിച്ചില്ല. പക്ഷേ കിടിലന്‍ ഫിറോസ്, റംസാന്‍, ഓരോരുത്തരായി എന്നെ ഇങ്ങോട്ട് വിളിച്ചു. ഞാനിറങ്ങിയ സമയത്ത് സൂര്യയെ മാത്രമൊന്ന് അങ്ങോട്ട് വിളിച്ചിരുന്നു. സൂര്യ എടുത്തില്ല. പിന്നെ വിളിച്ചതുമില്ല. ഡിംപലിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഒരു മെസേജ് അയച്ചിരുന്നു. ഡിംപല്‍ ഇറങ്ങിയതിന് ശേഷം ഞാന്‍ വിളിക്കാമെന്ന് പറഞ്ഞ് തിരിച്ചും മെസേജ് അയച്ചു. സാധാരണ ഞാന്‍ ആരെയും വിളിക്കാറില്ല. വിളിച്ചാല്‍ ഒരു മണിക്കൂറോളം എങ്കിലും സംസാരിക്കും. മണിക്കുട്ടന്‍ അടക്കം മറ്റുള്ളവരെ കരുതി കൂട്ടി വിളിക്കാതെ ഇരുന്നത് അല്ല.

  പ്രേം നസീര്‍ വിഗ് ഊരി മാറ്റി കഴിഞ്ഞു; ഷോട്ട് രണ്ടാമത് എടുക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സംവിധായകന്‍

  English summary
  Bigg Boss Malayalam Season 3 Fame Sandhya Opens Up About Firoz Khan's Comment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X