For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനിപ്പോള്‍ എല്ലാവര്‍ക്കും കിളവിയാണ്; സാമ്പത്തികമായി ബിഗ് ബോസ് നല്ലൊരു തുക തന്നുവെന്ന് സൂര്യ മേനോന്‍

  |

  ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോടെ വലയി ജനപ്രീതി ലഭിച്ച താരമാണ് സൂര്യ മേനോന്‍. മൂന്നാം സീസണിലാണ് സൂര്യ പങ്കെടുത്തത്. മത്സരത്തിന്റെ അവസാന ദിവസങ്ങള്‍ വരെ ഷോ യില്‍ നിന്നിട്ടാണ് സൂര്യ പുറത്തേക്ക് പോവുന്നത്. എന്നാല്‍ സഹമത്സരാര്‍ഥിയോട് തോന്നിയ ഇഷ്ടം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സൂര്യയ്ക്ക് നേരിടേണ്ടി വന്നത് വളരെ മോശം അനുഭവങ്ങളായിരുന്നു.

  പുറത്തിറങ്ങിയതോടെ തനിക്കും മാതാപിതാക്കള്‍ക്കുമെല്ലാം ആക്രമണം നേരിടേണ്ടി വന്നെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ടുവെന്നാണ് നടി പറയുന്നത്. മകള്‍ അങ്ങനൊരു ഷോ യില്‍ പോയതില്‍ ഞങ്ങള്‍ക്കും അഭിമാനമുണ്ടെന്ന് സൂര്യയുടെ മാതാപിതാക്കളും പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് ബിഗ് ബോസ് അനുഭവങ്ങള്‍ സൂര്യ തുറന്ന് പറഞ്ഞത്.

  ബിഗ് ബോസില്‍ പോയത് സാമ്പത്തികമായി ഗുണം ചെയ്തു. തൊണ്ണൂറ്റിയൊന്നാമത്തെ ദിവസമാണ് പുറത്താവുന്നത്. അതുവരെയേ ഷോ ഉണ്ടായിരുന്നുള്ളു. ഏറ്റവും വലിയ സന്തോഷം നല്‍കിയ മറ്റൊരു കാര്യം കൂടിയുണ്ട്. ഞാന്‍ ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പ് പതിമൂന്നോളം സിനിമകളില്‍ അഭിനയിച്ചിട്ടും ആര്‍ക്കും അറിയില്ലായിരുന്നു. അഞ്ച് പടങ്ങളില്‍ നായികയായി അഭിനയിച്ചു. ബാക്കിയൊക്കെ മമ്മൂക്കയുടെയും ലാലേട്ടന്റെയുമൊക്കെ സിനിമകളായിരുന്നു.

  Also Read: ഇമ്മട്ടിയെ അണ്‍ഫോളോ ചെയ്തത് പേഴ്‌സണല്‍ പ്രശ്‌നം കൊണ്ട്; ആരതി പെങ്ങളുടെ കല്യാണത്തിന് വരാത്തതിനെ കുറിച്ച് റോബിൻ

  ബിഗ് ബോസ് പോയതിലൂടെ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചു. ഇതൊരു ജനകീയ ഷോ ആയത് കൊണ്ട് എല്ലാവരും കണ്ടു. അന്നേരമാണ് സൂര്യ എന്നൊരു വ്യക്തി ഇവിടെയുണ്ടെന്ന് എല്ലാവരും മനസിലാക്കുന്നത്. ബിഗ് ബോസ് എന്റെ കരിയറില്‍ ഒത്തിരി ഗുണമായി. പക്ഷേ കൊറോണ കത്തി നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുന്നത്. ആ സമയത്ത് കുറച്ച് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ചാനലുകളില്‍ പോയി അഭിമുഖം കൊടുക്കാനോ ഒന്നും സാധിച്ചില്ല.

  Also Read: എല്ലാവരും ഒന്നിച്ച് റോബിനെ അണ്‍ഫോളോ ചെയ്തത് എന്തിന്? പ്ലീസ് ഫോളോ ചെയ്യൂ! ആര്‍മിയ്ക്ക് നിമിഷയുടെ മറുപടി

  ബിഗ് ബോസിന് ശേഷം സംഘടിതമായി എന്നെ ആക്രമിക്കുകയായിരുന്നു. ഒരു ആറ് മാസത്തോളം ഞാന്‍ എയറില്‍ തന്നെയായിരുന്നു. ഈ അടുത്താണ് ഒന്ന് താഴേക്ക് ഇറങ്ങിയത്. എനിക്ക് മാത്രമല്ല ഒത്തിരി പേര്‍ക്ക് ഇതുപോലെ ഉണ്ടായിട്ടുണ്ട്. പക്ഷേ അവര്‍ കരിയറിന് ഭീഷണിയാവുമോ എന്നോര്‍ത്ത് പറയാതെ ഇരുന്നതാണ്.

  Also Read: ദുര്‍ഭാഗ്യം, ഞങ്ങളുടെ ജീവിതത്തില്‍ നിന്നും പോയി, മകന്‍ ഹാപ്പിയാണ്; സമാന്തയെക്കുറിച്ച് നാഗാര്‍ജുന

  വയസിനെ കളിയാക്കിയുള്ള കമന്റുകളാണ് എനിക്ക് വന്നിട്ടുള്ളതില്‍ കൂടുതലും. ഞാന്‍ മുപ്പത് വയസിന് മുകളിലുള്ള ആളാണ്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ എന്ത് പോസ്റ്റ് ഇട്ടാലും അതിന് താഴെ വരുന്ന കമന്റ് കിളവി എന്നായിരിക്കും. ഈ കിളവിയ്ക്ക് ഒന്ന് അടങ്ങി ഒതുങ്ങി ഇരുന്നൂടേ എന്നൊക്കെയാണ് പലരും പറയുന്നത്.

  പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും ഇതേ കമന്റുമായി എത്തുന്നുണ്ട്. മാത്രമല്ല മാതാപിതാക്കളെ പോലും വിടാതെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും നടി പറഞ്ഞു. മക്കളെ നന്നായി വളർത്തണമെന്നാണ് മാതാപിതാക്കളോട് പലരും പറഞ്ഞതെന്നും സൂര്യ പറയുന്നു.

  English summary
  Bigg Boss Malayalam Season 3 Fame Soorya Menon About Age Shaming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X