റംസാനും ഋതു മന്ത്രയും പ്രണയിച്ചിരുന്നോ? തുടക്കത്തിലെ ഋതു പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് സുര്യ മേനോന്‍

ബിഗ് ബോസ് മൂന്നാം സീസണില്‍ സൂര്യയ്ക്ക് മണിക്കുട്ടനോട് തോന്നിയ പ്രണയം വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. അതുപോലെ ഋതു മന്ത്രയും മണിക്കുട്ടനും തമ്മിലുള്ള സൗഹൃദവും ശ്രദ്ധേയമായിരുന്നു. പല എപ്പിസോഡുകളിലും അവതാരകനായ മോഹന്‍ലാല്‍ ഇക്കാര്യം ചൂണ്ടി കാണിച്ച് ഇരുവരെയും കളിയാക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ റംസാനും ഋതുവും തമ്മിലുള്ള സൗഹൃദവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

എന്തൊരു ക്യൂട്ട് ആണ്, പ്രിയങ്ക ശർമ്മയുടെ മനോഹരമായ ചിത്രങ്ങൾ വൈറലാവുന്നു

മണിക്കുട്ടനോടും റംസാനോടും ഋതുവിന് പ്രണയം ഇല്ലായിരുന്നുവെന്ന് പറയുകയാണ് സൂര്യ മേനോന്‍. കേരളീയം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ പ്രണയത്തെ കുറിച്ചും മണിക്കുട്ടന്റെ മറ്റ് സൗഹൃദങ്ങളെ കുറിച്ചുമൊക്കെ സൂര്യ തുറന്ന് പറഞ്ഞത്. വിശദമായി വായിക്കാം...

മണിക്കുട്ടന്‍ ഋതുവുമായി പ്രണയത്തിലായിരുന്നില്ലെന്ന് സൂര്യ

പാട്ട് പാടി നടന്ന ടാസ്‌കില്‍ മണിക്കുട്ടന്‍ 'ഇഷ്ടമല്ലടാ എനിക്ക് ഇഷ്ടമല്ലടാ' എന്ന പാട്ട് പാടി എന്നെ കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ സിനിമയിലെ പോലെ നമ്മള്‍ തമ്മില്‍ ഒരു ബഹുമാനം ഉണ്ട്. ഇനി ഭാവിയില്‍ എന്താവുമെന്ന് അറിയില്ലെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. കുറ്റമായിട്ടല്ല പറഞ്ഞ് പോയത്. അതിന് ശേഷം മണിക്കുട്ടന്‍ എന്നെ കളിയാക്കിയതാണെന്നും നിനക്കിതുവരെ അത് മനസിലായില്ലെന്നും ചോദിച്ച് പലരും വന്നു. അപ്പോള്‍ എനിക്കും അങ്ങനെ തോന്നി. അങ്ങനെ മണിക്കുട്ടനോട് പോയി ചോദിച്ചു. അദ്ദേഹത്തിന് അത് ഹേര്‍ട്ട് ആവുകയും ചെയ്തു.

 മണിക്കുട്ടന്‍ ഋതുവുമായി പ്രണയത്തിലായിരുന്നില്ലെന്ന് സൂര്യ

എന്റെ ഗെയിം ഫേക്ക് ആണെന്നും മണിക്കുട്ടനെ വെച്ച് ഞാന്‍ കളിക്കുകയാണെന്നും പലരും പറഞ്ഞ് കൊടുത്തിട്ടുണ്ട്. പിന്നെ എനിക്ക് പുറത്തൊരു കാമുകനുണ്ടെന്ന് പൊളി ഫിറോസ് പറഞ്ഞതായി ഒരു ഗോസിപ്പ് വന്നിരുന്നു. അതെല്ലാം പുള്ളിയുടെ മനസിലുണ്ട്. അങ്ങനെയാണ് എന്നെ ഓപ്പണായി നോമിനേറ്റ് ചെയ്തത്. പക്ഷേ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടി എന്ന നിലയ്ക്ക് എനിക്കത് ഫീല്‍ ആയി. അതിന് ശേഷം രണ്ട്, മൂന്ന് ദിവസം പിണക്കം നീണ്ട് നിന്നുള്ളു. വീണ്ടും സുഹൃത്തുക്കളായി.

 മണിക്കുട്ടന്‍ ഋതുവുമായി പ്രണയത്തിലായിരുന്നില്ലെന്ന് സൂര്യ

ഋതും മണിക്കുട്ടനും തമ്മില്‍ പ്രണയത്തിലാണെന്ന് പറയുന്നത് വെറും തെറ്റിധാരണ മാത്രമാണ്. അവസാന എപ്പിസോഡിലും ഋതുവിനെ അനിയത്തിയെ പോലെയാണ് കാണുന്നതെന്ന് മണിക്കുട്ടന്‍ പറഞ്ഞിട്ടുണ്ട്. ഋതുവിനെ കുറിച്ച് സംസാരം വന്നപ്പോള്‍ ഞാനും മണിക്കുട്ടനോട് ചോദിച്ചിട്ടുണ്ട്. എന്റെ കോണ്‍സപ്റ്റിലുള്ളൊരു പെണ്‍കുട്ടിയല്ല ഋതു. എനിക്ക് നിന്റെ അടുത്ത് കള്ളം പറയേണ്ട ആവശ്യമില്ല. ഋതു വേറൊരു രീതിയാണ്. ഒരിക്കലും എന്റെ വധുവായിട്ടോ, പ്രണയ സങ്കല്‍പ്പത്തിലോ ഋതു ഇല്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞിട്ടുണ്ട്.

Recommended Video

Mani Kuttan response after Bigg Boss got postponed
 മണിക്കുട്ടന്‍ ഋതുവുമായി പ്രണയത്തിലായിരുന്നില്ലെന്ന് സൂര്യ

റംസാനോടും ഋതുവിന് പ്രണയം ഇല്ലായിരുന്നു. അവര്‍ നല്ല സുഹൃത്തുക്കളാണ്. സ്പെഷല്‍ ഫ്രണ്ട് എന്നൊക്കെ പറയില്ലേ, അത് പോലെയെ ഉണ്ടായിരുന്നുള്ളു. അല്ലാതെ ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. പിന്നെ അവരുടെ വയസ്സ് തന്നെ നോക്കിയാല്‍ തന്നെ അങ്ങനൊന്ന് ഇല്ലെന്ന് നമുക്കറിയാം. പിന്നെ വന്നപ്പോള്‍ മുതല്‍ എന്നോട് അടക്കം പുറത്തൊരു വ്യക്തിയെ ഇഷ്ടമാണെന്ന് ഋതു തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ അങ്ങനൊരു ബന്ധത്തിന്റെ ആവശ്യമില്ല. മണിക്കുട്ടന്റെ അടുത്ത് ടാസ്‌കിനായി ഓടി പോകുന്നത് അദ്ദേഹം നല്ലൊരു നടനും പെര്‍ഫോമര്‍ ഒക്കെ ആയത് കൊണ്ടാണ്. രണ്ട് പേരൊടും ഞാന്‍ സംസാരിച്ചിട്ടുണ്ട്. രണ്ടാള്‍ക്കും അങ്ങനൊരു ബന്ധമില്ലെന്നും സൂര്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X