വിവാഹത്തെ കുറിച്ച് മണിക്കുട്ടൻ, ഈ വർഷം കല്യാണം ഉണ്ടാകുമോ? നടന്റെ മറുപടി വൈറലാകുന്നു

കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണിക്കുട്ടൻ. കൊച്ചുണ്ണിയായി മിനിസ്ക്രീനിൽ തിളങ്ങിയതിന് ശേഷമാണ് താരം ബിഗ് സ്ക്രീനിൽ എത്തുന്നത്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ മണിക്കുട്ടന് കഴിഞ്ഞിരുന്നു. പിന്നീട് ഒരുപിടി മികച്ച മലയാള ചിത്രങ്ങളുടെ ഭാഗമാകാനും നടന് കഴിഞ്ഞിരുന്നു.

ഇത്രയും സ്റ്റൈലായി സാരി ഉടുക്കാൻ കഴിയുമോ, നടിയുടെ ചിത്രങ്ങൾ വൈറലാകുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിന് ശേഷം മണിക്കുട്ടന് ആരാധകരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. സീസൺ 3 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർഥിയാണ് അദ്ദേഹം. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷവും മണിക്കുട്ടന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടന്റെ ക്യു എ സെക്ഷനാണ്. ബിഗ് ബോസ് ഹൗസ് വിശേഷങ്ങൾക്കൊപ്പം ഭാവി പരിപാടികളെ കുറിച്ചും താരം പറയുന്നുണ്ട്

വിവാഹം

ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ഒന്നാണ് മണിക്കുട്ടന്റെ വിവാഹം. അവതാരകനായ മോഹൻലാലും വിവാഹത്തെ കുറിച്ച് മണിക്കുട്ടനോട് ചോദിച്ചിരുന്നു. ബിഗ് ബോസ് ഷോ അവസാനിച്ചതോടെ പ്രേക്ഷകരും താരത്തിനോട് ഇതേ ചോദ്യം ചോദിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലെ ക്യു എ സെക്ഷനിലൂടെയാണ് വിവാഹത്തെ കുറിച്ച് പ്രേക്ഷകർ ചോദിച്ചിരിക്കുന്നത്. ഈ വർഷം കല്യാണം ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ആഗ്രഹം ഉണ്ട്, നോക്കാ എന്നായിരുന്നു- എംകെയുടെ മറുപടി.

അടുത്ത പരിപാടി

ബിഗ് ബോസ് ഷോയ്ക്ക് ശേഷം അടുത്ത പരിപാടി എന്താണെന്നാണ് എംകെയോടുള്ള അടുത്ത ചോദ്യം. എല്ലാ സംവിധായകരേയും തിരക്കഥകൃത്തുക്കഴളേയും വിളിച്ച് ചാൻസ് ചോദിക്കണമെന്നായിരുന്നു മണിക്കുട്ടൻ നൽകിയ ഉത്തരം. ബിഗ് ബോസ് ഷോയെ കുറിച്ചുളള അനുഭവവും താരം പങ്കുവെച്ചിരുന്നു. ജീവിതത്തിലെ മികച്ച അനുഭവം, ഇറങ്ങി കഴിഞ്ഞും എന്നാണ് താരം ഉത്തരമായി പറഞ്ഞത്. ഓഫർ കിട്ടിയാൽ ബിഗ് ബോസ് ഷോയിലേയ്ക്ക് ഇനിയും പോകുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. വോണോ? നിങ്ങൾ പറ എന്നായിരുന്നു താരത്തിന്റെ മറുപടി. ലാലേട്ടന്റെ ഒരു ഫാൻ ബോയ് ആണെന്നും താരം വെളിപ്പെടുത്തി.

പ്രേക്ഷകരുടെ  പ്രതികരണം

ഷോയിൽ നിന്ന് തിരികെ എത്തിയതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. പോയ കിളികൾ എല്ലാം ഈ റെസ്പോൺസ് കണ്ടപ്പോൾ തിരിച്ചു വന്നു എന്നാണ് എംകെ പറഞ്ഞത്. നല്ല മനസ്സിന് ഉടമയാണ് മണിക്കുട്ടാ, ഒരുപാട് കുട്ടിഫാൻസ് ഉണ്ടെന്നും ആരാധകർ പറയുന്നുണ്ട്. കുട്ടി ആണേലും അവരാണ് ഇപ്പോൾ എന്റെ വലിയ ഫ്രണ്ട്സ് എന്നും താരം ചേദ്യത്തിന് മറുപടിയായി കുറിച്ചു. കൂടാതെ എപ്പിസോഡുകൾ മുഴുവനായി കാണാൻ സാധിച്ചിട്ടില്ലെന്നും താരം പറയുന്നുണ്ട്.

Recommended Video

Mani Kuttan response after Bigg Boss got postponed
വിജയി

ബിഗ് ബോസ് സീസൺ 3 യുടെ വോട്ടിങ്ങ് അവസാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച വോട്ടിങ്ങ് ശനിയാഴ്ച രാത്രി 12 മണിയോടെ അവസാനിച്ചിരിക്കുകയാണ്. വോട്ടിങ്ങിനെ കുറിച്ചും വിജയിയെ കുറിച്ചുമുള്ള അനൗദ്യോഗിക റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മണിക്കുട്ടന്റെ പേരാണ് ടൈറ്റിൽ വിന്നർ സ്ഥാനത്തേയ്ക്ക് ഉയർന്ന് കേൾക്കുന്നത്. ജൂൺ മാസത്തിൽ നടത്താനിരിക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാത്രമേ സീസൺ 3 യുടെ വിജയിയെ കുറിച്ച് അറിയാൻ സാധിക്കുകയുള്ളൂ.

More from Filmibeat

Read more about: bigg boss malayalam season 3
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X