twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിടിലം ഫിറോസിനെ ഷോയില്‍ നിന്ന് പുറത്താക്കണം, ബിഗ് ബോസിനോട് അഭ്യര്‍ത്ഥനയുമായി പ്രേക്ഷകന്‍

    By Midhun Raj
    |

    കിടിലം ഫിറോസിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കണമെന്ന അഭ്യര്‍ത്ഥനയുമായി പ്രേക്ഷകന്‍. തോമസ് ജെയിംസ് എന്നയാളാണ് ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ഇതേകുറിച്ചുളള എഴുത്തുമായി എത്തിയിരിക്കുന്നത്. ഫിറോസിനെ ബിഗ്ഗ് ബോസ്സ് ഷോയില്‍ ഇനിയും നിലനിര്‍ത്തണോ എന്ന് ബിഗ്ഗ് ബോസ്സും ഏഷ്യാനെറ്റും ചേര്‍ന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു എന്ന് കുറിപ്പില്‍ പറയുന്നു.

    ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി അക്ഷര ഗൗഡ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    ഭ്രാന്ത് - ഈ വാക്കൊക്കെ അത്രയധികം സെന്‍സിറ്റീവ് ആയതും വളരെ സൂക്ഷിച്ചു ഉപയോഗിക്കേണ്ടതുമാണ്. ഒരാളുടെ മാനസിക നിലയെ അവഹേളിക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ ലോകനിലവാരം ഉള്ള ഒരു ഷോയിലേക്ക്, മലയാളത്തിലെ മികച്ച ചാനല്‍ ആയ ഏഷ്യാനെറ്റിന്‌റെ പ്രെെം ടൈമിലേക്ക് വലിച്ചിഴയ്ക്കുകയാണ് ഫിറോസ് ചെയ്തിരിക്കുന്നത്.

    ഭ്രാന്തന്‍ എന്ന പ്രയോഗം പോലും ഇന്ന് പരിഷ്‌കൃത

    ഭ്രാന്തന്‍ എന്ന പ്രയോഗം പോലും ഇന്ന് പരിഷ്‌കൃത സമൂഹം, ആ വാക്കിന്റെ അശ്ലീലതയെ ഓര്‍ത്ത് ഉപയോഗിക്കാതിരിക്കുന്ന ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ആണ്, ഒരു കമ്മ്യൂണിറ്റിയെ മുഴുവന്‍ അവഹേളിക്കുന്ന വിധത്തില്‍ ഒരാളെ ജയിക്കാന്‍ വേണ്ടി മാത്രം ഫിറോസ് എന്ന മനുഷ്വത്വം ഇല്ലാത്ത മത്സരാര്‍ത്ഥി ഈ വാക്ക് ഉപയോഗിക്കുന്നത് എന്നത് അത്യന്തം ഹീനമാണ്, ലജ്ജാകരമാണ്.

    ഡിപ്രെസ്ഷന്‍ എന്നത് ലോകം

    ഡിപ്രെഷന്‍ എന്നത് ലോകം അത്യന്തം സീരിയസ് ആയും അതിനൊപ്പം ശ്രദ്ധയോടെയും കൈകാര്യം ചെയ്യുന്ന വിഷയമാണ്. ഒരു വേള കൃത്യമായ ട്രീറ്റ്‌മെന്റ് നല്‍കിയില്ല എങ്കില്‍, ആളുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നയിക്കുന്ന സൈലന്റ് കില്ലര്‍ ആയി കണക്കാക്കുന്ന ഒരു രോഗാവസ്ഥ. ഈ ഗ്രൂപ്പിലെ പല ആളുകള്‍ പോലും ഡിപ്രെഷന്‍ എന്ന വിഷാദ അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ളവര്‍ ആയിരിക്കും.

    അവര്‍ക്കറിയാം അതിന്റെ ഭീകരത

    അവര്‍ക്കറിയാം അതിന്റെ ഭീകരത. കൃത്യ സമയത്ത് കൃത്യമായ കൗണ്‍സിലിംഗ് കിട്ടാത്തത് കാരണം കടുംകൈ ചെയ്ത ആളുകളെക്കുറിച്ച് ബിഗ്ഗ് ബോസ്സ് സംഘടകര്‍ക്കും ഏഷ്യാനെറ്റിനും വ്യക്തമായ ധാരണ ഉള്ളത് കൊണ്ടാണ് ഓരോ മത്സരാര്‍ത്ഥിയെയും പലപ്പോഴായി കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചു ആശ്വസിപ്പിക്കുക ഉള്‍പ്പെടെ പല മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലിംഗ്‌സും നല്‍കുന്നത്. അതിലൊന്നാണ് മണിക്കുട്ടനും ബിഗ് ബോസ്സ് നല്‍കിയത്.

    സ്വന്തം ഭാവിയെക്കുറിച്ച് ഉണ്ടാകുന്ന

    സ്വന്തം ഭാവിയെക്കുറിച്ച് ഉണ്ടാകുന്ന ഉത്കണ്ഠയില്‍ നിന്ന് ജനിക്കുന്ന വിഷാദം പ്രൊഫഷണല്‍ കലാകാരന്മാര്‍ക്ക് സ്വഭാവികവുമാണ്. ഡിപ്രെഷന്‍ ഉള്‍പ്പെടെയുള്ള ഏത് മെന്റല്‍ ഹെല്‍ത്ത് ഇഷ്യൂസും നാണക്കേട് ഉണ്ടാക്കുന്ന രോഗാവസ്ഥ അല്ല. നമുക്കുണ്ടാവുന്ന പനി പോലെയോ ശരീരവേദന പോലെയോ കണക്കാക്കി ട്രീറ്റ്‌മെന്റ് തേടേണ്ട രോഗാവസ്ഥ മാത്രമാണ് എന്ന് ആഹ്വാനം ചെയ്യാനാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍(WHO) ഒക്ടോബര്‍ 10 വേള്‍ഡ് മെന്റല്‍ ഹെല്‍ത്ത് ഡേ ആയി ആഘോഷിക്കുന്നത് സമൂഹം ഇത്ര പുരോഗതിയോടെ കാര്യങ്ങളെ നോക്കി കാണുമ്പോഴാണ് ഫിറോസ് ഉള്‍പ്പെടെ ഉള്ളവര്‍ അത്തരം മനസികഅവസ്ഥയെ പൊതു സമൂഹത്തിനു മുന്നില്‍ കളിയാക്കുന്നത്.

    മുന്‍പ് ഡിമ്പലിന്റെ ശാരീരിക

    മുന്‍പ് ഡിമ്പലിന്റെ ശാരീരിക അവസ്ഥവെച്ച് കളിയാക്കി കാന്‍സര്‍ രോഗികള്‍ എന്ന കമ്മ്യൂണിറ്റിയെ മുഴുവന്‍ അപമാനിച്ച ഫിറോസ് എന്ന വ്യക്തിയില്‍ നിന്നുണ്ടായ ഈ പരാമര്‍ശം അബദ്ധം ആയി കണക്കാക്കാന്‍ സാധിക്കില്ല. കാരണം ഇത് ആദ്യ തവണ അല്ല എന്നത് കൊണ്ട് തന്നെ. വീണ്ടും മെന്റലി ചെല്ലെജ്ഡ് ആയ ആളുകളെ അപമാനിക്കുന്ന നിലയില്‍ മറ്റൊരു പരാമര്‍ശവും കൊണ്ട് വന്നിരിക്കുന്ന ഫിറോസ് എന്ന വ്യക്തിയുടെ കുടിലത, ബിഗ്ഗ് ബോസ്സ് എന്ന അത്യന്തം ലോകോത്തരമായ ഈ ഷോയുടെ മാന്യതയ്ക്ക് ചേര്‍ന്നത് അല്ല.

    Recommended Video

    Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
    ഡിമ്പല്‍ വിഷയത്തിലെ പോലെ

    ഡിമ്പല്‍ വിഷയത്തിലെ പോലെ കള്ളക്കരച്ചിലും നുണപറച്ചിലും മതിയാവാതെ വരും കിടിലന്‍ ഫിറോസ് താങ്കളുടെ ഈ ലജ്ജകരമായ നടപടിയേ ന്യായീകരിക്കുവാന്‍. ഡിമ്പലിന്റെ ദയയില്‍ പോലും ആ വീട്ടില്‍ കഴിയാന്‍ താങ്കള്‍ യോഗ്യന്‍ അല്ലെന്ന് ഒരിക്കല്‍ കൂടെ താങ്കള്‍ തെളിയിച്ചിരിക്കുന്നു. താങ്കളുടെ കണ്ണുകളിലൂടെ പ്രവൃത്തിയിലോ താങ്കള്‍ പറയുന്ന ഒരു സഹജീവി സ്‌നേഹവും പ്രകടമല്ല. ആകെ കാണുന്നത് പകയും ദേഷ്യവും വെറുപ്പും മാത്രമാണ്. കിടിലന്‍ ഫിറോസിനെ ഈ ഷോയില്‍ നിന്ന് എവിക്ട് ചെയ്യണം എന്ന് ബിഗ്ഗ്ബോസ്സിനോടും ഏഷ്യാനെറ്റിനോടും താഴ്മയായി അപേക്ഷിക്കുന്നു.

    English summary
    bigg boss malayalam season 3: fan requested to evict kidilam firoz for the issue with manikuttan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X