ബിഗ് ബോസ് ഫൈനല്‍ ഇല്ലെ? പ്രേക്ഷകരെ പൊട്ടന്‍മാരാക്കുകയാണോ, ചോദ്യങ്ങളുമായി ആരാധകര്‍
ബിഗ് ബോസ് മൂന്നാം സീസണിലെ വിജയി ആരാകുമെന്ന് അറിയാന്‍ വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വോട്ടിംഗ് അവസാനിച്ചതോടെ ഫിനാലെ ഉടന്‍ നടക്കുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. ബിഗ് ബോസ് വിജയി ആയി പ്രേക്ഷകരെല്ലാം തങ്ങളുടെ ഇഷ്ട മല്‍സരാര്‍ത്ഥികളെ പ്രവചിക്കുന്നുണ്ട്. ഏട്ട് മല്‍സരാര്‍ത്ഥികളാണ് ഇത്തവണ ഫൈനലില്‍ എത്തിയിരിക്കുന്നത്. മണിക്കുട്ടന്‍, കിടിലം ഫിറോസ്, സായി വിഷ്ണു, റംസാന്‍, ഡിംപല്‍, ഋതു, അനൂപ്, നോബി തുടങ്ങിയവരെല്ലാം തന്നെ ഈ സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളായിരുന്നു.
Recommended Video
സ്‌റ്റൈലിഷ് ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ, ഫോട്ടോസ് കാണാം
വലിയ പ്രേക്ഷക പിന്തുണയാണ് ഇവര്‍ക്കെല്ലാം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സജീവമായിരുന്നു. ബിഗ് ബോസ് നിര്‍ത്തിവെച്ച ശേഷവും ചര്‍ച്ചകളെല്ലാം സജീവമായി നടക്കുന്നുണ്ട്.

അതേസമയം ഫൈനല്‍ എന്ന് നടക്കുമെന്നാണ് പലരും ചോദിക്കുന്നത്. ജൂണ്‍ ആറിന് തിരുവനന്തപുരത്തോ കൊച്ചിയിലോ വെച്ച് ഗ്രാന്‍ഡ് ഫിനാലെയുടെ ഷൂട്ടിംഗ് നടക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇതേകുറിച്ച് ചാനലിന്‌റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ചാനലിന്‌റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ബിഗ് ബോസ് ഫൈനല്‍ ക്യാന്‍സല്‍ ചെയ്‌തോ എന്ന് സംശയം പ്രകടിപ്പിച്ച് മറ്റുചിലര്‍ എത്തിയിരുന്നു.

ബിഗ് ബോസ് ആരാധകരുടെ പേജുകളില്‍ നടന്ന ചര്‍ച്ചകളിലാണ് ഇവര്‍ ഇങ്ങനെ കുറിച്ചത്. ബിഗ് ബോസ് 3 ഫൈനല്‍ നടക്കുമെന്ന് സാധ്യത കല്‍പ്പിച്ച ദിവസം അത് നടക്കാതെ പോയതോടെയാണ് ആരാധകര്‍ നിരാശയിലായത്. പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ മണ്ടന്മാരാക്കുകയാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇത് പ്രേക്ഷകരെയും മല്‍സരാര്‍ത്ഥികളെയും പറ്റിക്കുന്നതാണെന്നും ഇത്തവണയും കമ്പനിക്കാണല്ലോ ലാഭം എന്ന് മറ്റു ചിലരും കുറിച്ചു.

അതേസമയം ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഫൈനല്‍ ഇനിയും നീണ്ടുപോവാനാണ് സാധ്യത. എന്തായാലും ചാനലിന്‌റെ ഭാഗത്തുനിന്ന് ഇതേകുറിച്ചുളള പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബിഗ് ബോസ് ഫിനാലെ ഗംഭീരമായി ചാനല്‍ നടത്തുമെന്ന് പലരും പ്രതീക്ഷിക്കുന്നു. മേയ് 24 മുതല്‍ 29 വരെയായിരുന്നു വോട്ടിംഗ് വീണ്ടും നടന്നത്. സെലിബ്രിറ്റികള്‍ അടക്കം തങ്ങളുടെ ഇഷ്ട മല്‍സരാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ബിഗ് ബോസ് നിര്‍ത്തിവെച്ചതിന് പിന്നാലെ മല്‍സരാര്‍ത്ഥികളെല്ലാം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായി. ലൈവ് വീഡിയോകളിലൂടെ എല്ലാം പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് താരങ്ങള്‍ എത്തിയിരുന്നു. ഒപ്പം കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചും പലരും എത്തി. 95ാം ദിവസമാണ് ഷോ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നത്. പിന്നാലെ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഫിനാലെയെകുറിച്ച് അറിയിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.


Click it and Unblock the Notifications