അനൂപ് അന്ന് നൽകിയ വാക്ക് പാലിച്ചു, പറഞ്ഞത് പോലെ മണിക്കുട്ടനും കൂടെയുണ്ട്, ആശംസകളുമായി ആരാധകര്‍
ആകാംക്ഷയ്ക്കും കാത്തിരിപ്പിനും ഒടുവിൽ ബിഗ് ബോസ് സീസൺ 3 യുടെ ഫിനാലെ കഴിഞ്ഞിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രവചനം പോലെ നടൻ മണിക്കുട്ടൻ സീസൺ 3 യുടെ ടൈറ്റിൽ വിന്നറായിരിക്കുകയാണ്. ഇന്നലെ ചെന്നൈയിൽ നടന്ന ഫിനാലെയിലാണ് വിജയിയെ അവതാരകനായ മോഹൻലാൽ വെളുപ്പടുത്തിയത്. ഷോയുടെ തുടക്ക പോലെ വൻ ആഘോഷത്തോടെയാണ് സീസൺ 3 അവസാനിപ്പിച്ചിരിക്കുന്നതും.
മണിക്കുട്ടൻ സീസൺ3യുടെ ടൈറ്റിൽ വിന്നറായപ്പോൾ രണ്ടാം സ്ഥാന സ്വന്തമാക്കിയത് സായി വിഷ്ണുവായിരുന്നു. ഡിംപൽ, റംസാൻ, അനൂപ് എന്നിവരാണ് മറ്റ് മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കിയത്. കിടിലൻ ഫിറോസ്, ഋതു,നോബി എന്നിവരാണ് മറ്റ് സ്ഥാനങ്ങളിലുള്ളത്. വിജയിച്ചവർക്ക് ആശംസ നേർന്ന് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ആഗസ്റ്റ് 1 ന് ആകും ഫിനാലെ ടെലികാസ്റ്റ് ചെയ്യുക.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ അനൂപ് കൃഷ്ണയെ അഭിനന്ദിച്ച കൊണ്ടുള്ള ഒരു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. അനൂപ് പറഞ്ഞ വാക്ക് പാലിച്ചതിനെ കുറിച്ചാണ് ആരാധകൻ പറയുന്നത്. ബിഗ് ബോസ് സീസൺ 3 സാധാരണക്കാരിൽ സാധാരണക്കാരനായ മാത്സരാർഥിയാണ് അനൂപെന്നും ആരാധകൻ കുറിപ്പിൽ പറയുന്നു. നിമിഷനേരം കൊണ്ടാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിഷ്ണു പ്രകാശാണ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ആരാധകന്റെ വാക്കുകൾ ഇങ്ങനെ..ചങ്കൂറ്റത്തോടെ ഒറ്റയ്ക്ക് നിന്ന് കളിച്ചു. തെറ്റുകളോട് വേണ്ട രീതിയിൽ എതിർത്തു . വ്യക്തി വൈരാഗ്യം ഇല്ലാതെ പുറത്തും അകത്തും ഒരു പോലെ കളിക്കുന്ന മൽത്സരാർത്ഥി. പരദൂഷണ കമ്മിറ്റിയിലും, പ്രവചന കൂട്ടായ്മയിലും നിൽക്കാതെ, കിട്ടിയ അവസരത്തെ എല്ലാവരേക്കാളും നന്നായി വിനിയോഗിച്ചു. ഒരു ഗെയിംഷോയിൽ ഞങ്ങളുടെ വിജയി - നന്നായി ഗെയിം കളിക്കുന്നവനാണ് .

ദാരിദ്ര്യം പറയുന്നവരും, സിംപതിക്കു വേണ്ടി കെട്ടിച്ചമച്ച കഥയുണ്ടാക്കുന്നവരും അല്ല. അത് ഗെയിം കളിക്കുന്നവനാണ് . ടോപ് ഫൈവ് .. 5 ആം സ്ഥാനം ... അനൂപ് കൃഷ്ണൻ .. ഈ മനുഷ്യൻ ഇതിലും തൃപ്തനാകും. മറുചോദ്യങ്ങളില്ലാതെ. പുഞ്ചിരിച്ചു കൊണ്ട്.. സാധാരണക്കാരിൽ സാധാരണക്കാരനായ കലാകാരൻ അനൂപ് കൃഷ്ണൻ എന്നായിരുന്നു കുറിപ്പ്. ഫിനാലെ വേദിയില്‍ മോഹന്‍ലാലിനൊപ്പം താനുമുണ്ടാവുമെന്നും, ആ ദിവസമാണ് തന്റെ ലക്ഷ്യമെന്നും അനൂപ് പറഞ്ഞിരുന്നു. അന്ന് തനിക്കൊപ്പമായി മണിക്കുട്ടനും ഉണ്ടാവുമെന്നും നടൻ പറഞ്ഞിരുന്നു. അനൂപിന് ആശംസ അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്.
Recommended Video

ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ അനൂപിന് മികച്ച ആരാധകരുണ്ടായിരുന്നു. സീതാകല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. കല്യാൺ എന്ന കഥാപാത്രത്തെയാണ് അനൂപ് പരമ്പരയിൽ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ നടന് കഴിഞ്ഞിരുന്നു. സീരിയലിൽ സജീവമായിരിക്കുമ്പോഴാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തുന്നത്. ഷോയുടെ തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക പന്തുണ അനൂപിന് ലഭിച്ചിരുന്നു.


Click it and Unblock the Notifications