For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി മാണിയുമായി ഏറെ സാമ്യമുണ്ട്; അക്രമണം ഇങ്ങോട്ട് ക്ഷണിക്കുന്ന രീതി, ഡിംപലിനും ന്യായീകരണ കമ്മിറ്റിയുണ്ടോ?

  |

  ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം പതിപ്പ് വിജയകരമായി കൊണ്ടിരിക്കുകയാണ്. നാലാമത്തെ ആഴ്ചയില്‍ എത്തി നില്‍ക്കുമ്പോഴും ആരായിരിക്കും വിന്നറാവുക എന്ന കാര്യത്തില്‍ ഇനിയും തീരുമാനം വന്നിട്ടില്ല. അതേ സമയം ഡിംപല്‍ ഭാല്‍ അടക്കമുള്ളവര്‍ സ്വന്തം ഗെയിം സ്ട്രാറ്റര്‍ജിയില്‍ ഉറച്ച് നില്‍ക്കുകയാണ്. ഡിംപലിനെ കുറിച്ച് പറയുകയാണെങ്കില്‍ ആദ്യ സീസണിലെ പേളി മാണിയുടെ പ്രവൃത്തികളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

  സാരിയിൽ തിളങ്ങി അനസൂയ ഭരത്വജ്, വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പിലൂടെ അബ്രഹാം ജോണ്‍ പങ്കുവെച്ച കുറിപ്പിലാണ് ഡിംപള്‍- പേളി മാണി എന്നിവര്‍ ഒരേ തീര്‍ച്ചയായും ഒരേ പേഴ്‌സണാലിറ്റികളല്ല. പക്ഷേ ബിഗ് ബോസില്‍ അവര്‍ കളിയ്ക്കുന്ന ഗെയിമിന് ചില സാമ്യതകളുണ്ടെന്ന് ചൂണ്ടി കാണിച്ചിരിക്കുന്നത്. കൂടുതല്‍ വായിക്കാം.

  1. ഫാന്‍ ബേസ്

  1. ഫാന്‍ ബേസ്

  സ്വന്തമായ സ്‌റ്റൈല്‍, ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്, ആറ്റിട്യൂഡ് - ഇതൊക്കെ കണ്ട് ആകൃഷ്ടര്‍ ആയവരാണ് ഇവരുടെ ഭൂരിഭാഗം ഫാന്‍സും. 'എടാ' വിളിച്ചുള്ള പേളിയുടെ ഭാഷയും ഡിംപള്‍ സംസാരിക്കുന്ന മലയാളവും അസാധാരണവും അഥവാ ഒരു ആകര്‍ഷകമായ ഫീല്‍ നല്‍കുന്നതാണ്. ഗെയിമോ ടാസ്‌കിലെ പെര്‍ഫോര്‍മന്‍സോ കണ്ട് ഫാന്‍സായവരല്ല ഇവര്‍.

  2. പോസിറ്റീവ് ആറ്റിട്യൂഡ്

  2. പോസിറ്റീവ് ആറ്റിട്യൂഡ്

  നന്മ മരമായാണ് ബിഗ് ബോസിന് പുറത്ത് ഇവരെ പ്രൊമോട്ട് ചെയ്യുന്നത്. പരദൂഷണം പറയില്ല എന്ന തീരുമാനം പേളി ഏറെക്കുറെ 100 ദിവസവും കാത്തുസൂക്ഷിച്ചപ്പോള്‍ ഡിംപള്‍ തത്ത്വം പറച്ചിലില്‍ മാത്രം ഒതുങ്ങുന്നു. ഇന്നലെ മണിക്കുട്ടനുമായി നടത്തിയ പരദൂഷണ ചര്‍ച്ചയും ആഹാരവിഷയത്തില്‍ സ്വന്തം ആരോഗ്യ സംരക്ഷണം മാത്രം മുന്നില്‍ കണ്ടുള്ള ഡബിള്‍ സ്റ്റാന്‍ഡേര്‍ഡും ഡിംപളിന്റെ ഭാവി ശോഭനമാക്കുന്നില്ല.

  3. ന്യായീകരണക്കമ്മിറ്റി

  3. ന്യായീകരണക്കമ്മിറ്റി

  സീസണ്‍ 1 ല്‍ ഗ്രൂപ്പ് ഫോളോ ചെയ്തവര്‍ക്ക് ഓര്‍മയുണ്ടാകും. പേളിയുടെ സപ്പോര്‍ട്ടേര്‍ഴ്‌സ് ന്യായീകരണ കമ്മിറ്റി എന്നാണറിയപ്പെട്ടിരുന്നത്. പേളിയുടെ എന്തു പ്രവൃത്തിയും ന്യായീകരിച്ചിരുന്ന, പേളിയുടെ ചെറിയ അഭിനയത്തിലുള്ള നന്മ ചൂണ്ടിക്കാട്ടി സപ്പോര്‍ട്ടിയിരുന്ന, ഹാര്‍ട്ട്‌സും ലവ്വും ഇമോജി നിറച്ച് പോസ്റ്റിട്ടിരുന്ന ഇവര്‍ ഇന്നത്തെ 'വെളുപ്പിക്കല്‍ ആര്‍മി'യെ അനുസ്മരിപ്പിക്കുന്നതാണ്.

  അങ്ങോട്ട് ഡയറക്ട് അറ്റാക്ക് ചെയ്യുന്നതിന് പകരം ഇഗോസ്റ്റിക് ആയി സംസാരിച്ച്, അറ്റാക്ക് ക്ഷണിക്കുന്ന രീതി.

  സ്വന്തം കാര്യം നടക്കണം എന്ന വാശി രണ്ടു പേര്‍ക്കും പൊതുവായി ഉണ്ട്. വിട്ടുകൊടുക്കല്‍, താഴ്ന്നു കൊടുക്കല്‍, സോറി പറയല്‍ - ഇതൊന്നും ഇവരുടെ ഡിക്ഷനറിയിലില്ല.

  കൂടെ നില്‍ക്കുന്നവരെ അമിതമായി, ആത്മാര്‍ത്ഥമായി സ്‌നേഹിക്കുക. നേരിയതെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ അകറ്റുക. പേളി അന്നത്തെ ഹൗസ് ഫേവറൈറ്റ് ആയ സുരേഷിനെ ചായ ഇട്ടു കൊടുത്ത് കൂടെ കൂട്ടിയപ്പോള്‍ ഡിംപള്‍ ഇന്നത്തെ ഹൗസ് ഫേവറൈറ്റ് ആയ മജിസിയയ്ക്ക് ചായയുമിട്ട് പുറകെ നടക്കുന്നു.

   എന്റെ പൊസിഷന്‍?

  എന്റെ പൊസിഷന്‍?

  സീസണ്‍ 1 ല്‍ ന്യായീകരണ കമ്മിറ്റി അംഗമായിരുന്നു ഞാന്‍. പേളിയുടെ വിക്ടിം ഗെയിം അതായി കണ്ടു തന്നെ എന്‍ജോയ് ചെയ്തിട്ടുണ്ട് (ആദ്യ 60 ദിവസം ). പക്ഷേ പിന്നീടുള്ള സീസണുകളില്‍ ഇത് ആവര്‍ത്തന വിരസതയായി തോന്നി. പഴയ ഗിമ്മിക്കുകള്‍ അല്ല, എന്തെങ്കിലും പുതിയതായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് കലാഹരണപ്പെട്ടതും ആകര്‍ഷകണമുള്ളതുമല്ല. വളരെ കഷ്ടതകളനുഭവിച്ച, അല്ലെങ്കില്‍ ഹൗസില്‍ കഷ്ടതകളനുഭവിക്കുന്ന ഒരു നന്മമരത്തെ, ഒരു ദുരന്തനായികയെ, സപ്പോര്‍ട്ട് ചെയ്യാന്‍ ഞാനില്ല. അല്‍പം തിന്മയൊക്കെയുള്ള, കോണ്‍ഫിഡെന്റായ, മുഖത്ത് നോക്കി വെല്ലുവിളിച്ചു കളിക്കുന്ന, ഒരു തീപ്പൊരിയെ (അതാണായാലും പെണ്ണായാലും) സപ്പോര്‍ട്ട് ചെയ്യാനാണ് താത്പര്യം.

  English summary
  Bigg Boss Malayalam Season 3: Fans About Dimple Bhal And Pearle Maaney's Game Strategy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X