ബിഗ് ബോസ് മലയാളം സീസൺ 3 ലെ ഫൈനലിസ്റ്റുകൾ ഇവർ, ആരാധകരുടെ കണ്ടെത്തലുകൾ ഇങ്ങനെ...

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കൊവിഡ പ്രതിസന്ധിയെ തുടർന്ന് സീസൺ 2 75ാം ദിവസം നിർത്തി വയ്ക്കുകയായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മത്സരാർഥികളെ നാട്ടിലെത്തിക്കുകയായിരുന്നു. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് സീസൺ 3 ആരംഭിച്ചിരിക്കുകയാണ്. ഫെബ്രുവരി 14 ന് തുടങ്ങിയ ഷോ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

മോഹൻലാലിന്റെ മകളുടെ പുതിയ ചിത്രങ്ങൾ കാണാം

സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ബിഗ് ബോസ് സീസൺ 3 ലെ മത്സരാർഥികളെ കുറിച്ചാണ്. കഴിഞ്ഞ് പോയ രണ്ട് സീസണുകളക്കാളും മികച്ച പ്രേക്ഷകാഭിപ്രായമാണ് ഇവർക്ക് ലഭിക്കുന്നത്. ശനിയാഴ്ച മത്സരാർഥികളെ കാണാൻ എത്തിയ മോഹൻലാലും ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മത്സരാർഥികളെ കുറിച്ചുള്ള പ്രേക്ഷകരുടെ കമന്റുകളാണ്.

മത്സരാർഥികൾ

കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു മത്സരാർഥികളുടെ തിരഞ്ഞടുപ്പ്. മിനിസ്ക്രീൻ, ബിഗ് സ്ക്രീൻ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഇത്തവണ ബിഗ് ബോസ് ഹൗസിൽ എത്തുന്നുണ്ട്. മികച്ച പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്, വളരെ ചെറിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. 100ാം ദിവസത്തിലേയ്ക്ക് ഇനിയും നാളുകൾ ഉണ്ടെങ്കിലും ഫൈനലിസ്റ്റുകളെ കുറിച്ചുള്ള ചർച്ചയും പ്രേക്ഷകരുടെ ഇടയിൽ പുരോഗമിക്കുന്നുണ്ട്.

പ്രേക്ഷക പിന്തുണ

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഭാഗ്യലക്ഷ്മിയും ഡിംപലും നോബിയും കിടിലൻ ഫിറോസും മാത്രമല്ല സൂര്യയും ലക്ഷ്മിയും അഡോണിയുമൊക്കെ മികച്ച മത്സരാർഥികളാണെന്നാണ്. കൂടാതെ ബിഗ് ബോസ് സീസൺ 3ലെ മത്സരാർഥികളിൽ ആരെയാണ് ഇഷ്ടമെന്ന അഭിപ്രായ സർവെയും ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ബിഗ് ബോസ് 3 ലെ മത്സരാർഥികളിൽ ചിലർ മറ്റ് സീസണുകളിലെ താരങ്ങളെ അനുകരിക്കുന്നുണ്ടെന്നും പ്രേക്ഷകരിൽ ചിലർ അഭിപ്രായടപ്പെടുന്നുണ്ട്,

മാറി മറിയും


ബിഗ് ബോസ് സീസൺ 3യുടെ ഇപ്പോഴത്തെ പോക്കനുസരിച്ച് ഒന്നം പ്രവചിക്കാൻ കഴിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. വകരും ദിവസങ്ങളിൽ അപ്രതീക്ഷിത ട്വിസ്റ്റുകളാണ് വരാനുള്ളത്. ജനപിന്തുണയും അഭിപ്രായങ്ങളുമെല്ലാം മാറി മറിഞ്ഞേക്കുമെന്നാണ് ചിലരുടെ കമൻന്റ്. നോബിക്കും, ഡിംപൽ, മജ്സിയ, ഭാഗ്യലക്ഷ്മി എന്നിവർക്കാണ് നിലവിൽ ജനപിന്തുണ കൂടുതൽ.

ഇമേജ് മാറി

കടുത്ത പ്രതിസന്ധികളെ നേരിട്ടതിനെക്കുറിച്ച് തുറന്നുപറച്ചിലുകളാണ് താരങ്ങളെ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു. കൂടാതെ ചിലതാരങ്ങളുടെ ഇമേജും മാറിയിട്ടുണ്ട്. ഭാഗ്യലക്ഷ്മിയെ ഇങ്ങനെയല്ല പ്രതീക്ഷിച്ചതെന്നും, ഇനി ആള് മാറുമോയെന്നാണ് സംശയമെന്നുമായിരുന്നു ചിലർ പറഞ്ഞത്. വീട്ടിലുള്ളവരെപ്പോലും തന്റെ ഫാനാക്കി മാറ്റിയ ഡിംപൽ മികച്ച മത്സരാർഥി തന്നെയാണ്. ഫിനാലെ വരെ എത്താൻ സാധ്യതയുണ്ടെന്നുള്ള ചിലർ പറയുന്നു. പുതിയ അംഗത്തെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X