അടിമുടി മാറ്റവുമായിട്ടാണ് ലാലേട്ടന്‍ എത്തിയത്; സല്‍മാന്‍ ഖാനെ പോലെ പൊട്ടിത്തെറിക്കുന്ന താരത്തെ കണ്ട് ആരാധകര്‍

ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ വിജയകരമായി സംപ്രേക്ഷണം നടത്തി കൊണ്ടിരിക്കുകയാണ്. പതിനാല് മത്സരാര്‍ഥികള്‍ക്കിടയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടി നടത്തി അഞ്ചോളം താരങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചു. പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അത്ര പരിചയമില്ലാത്തവരുമാണ് ഇത്തവണ മത്സരത്തിനെത്തിയത്. അതുകൊണ്ട് തന്നെ ഓരോരുത്തരെയും കുറിച്ച് അറിഞ്ഞ് വരുന്നതേയുള്ളു.

എന്നാല്‍ അവതാരകനായ മോഹന്‍ലാല്‍ തന്റെ പ്രകടനത്തില്‍ വലിയ മാറ്റം വരുത്തിയെന്ന് പറയുകയാണ് ബിഗ് ബോസ് പ്രേമികള്‍. കഴിഞ്ഞ ദിവസത്തെ പ്രകടനം വിലയിരുത്തിയാണ് പലരും അഭിപ്രായപ്പെട്ടത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന താരങ്ങള്‍ നിയമലംഘനം നടത്തിയത് ചൂണ്ടി കാണിച്ച് കൊണ്ടാണ് ഷോ തുടങ്ങുന്നതിന് മുന്‍പ് ദേഷ്യത്തോടെ അവതാരകന്‍ എത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ കാണാത്ത പ്രകടനമായിരുന്നിത്. ഇന്നത്തെ എപ്പിസോഡിലും മത്സരാര്‍ഥികളെ ഞെട്ടിപ്പിക്കുകയാണ് താരം.

bigg-boss-malayalam-

ഇതോടെ മോഹന്‍ലാല്‍ തകര്‍ക്കുകയാണെന്ന് പറയുകയാണ് ബിഗ് ബോസ് ആരാധകര്‍. 'ആദ്യ സീസണ്‍ തൊട്ട് ആരേയും അധികം വിമര്‍ശിക്കാനൊന്നും നില്‍ക്കാതെ ഒരു സേഫ് സോണില്‍ നിന്നുള്ള അവതരണം ആയിരുന്നു ലാലേട്ടന്റേത്. ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ന്റെയും തമിഴില്‍ കമല്‍ഹാസന്റെയും ഒക്കെ പ്രകടനം കണ്ടിട്ട് ഇങ്ങേരെ മാറ്റി വേറെ ആരേലും പകരം കൊണ്ട് വരണം എന്ന രീതിയില്‍ ഉള്ള ചര്‍ച്ചകളൊക്കെ ഇവിടെ ഉണ്ടായിരുന്നു.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

എന്നാല്‍ ആദ്യ ആഴ്ചയിലെ ലാലേട്ടന്റെ വരവില്‍ തന്നെ മനസ്സിലായി ഇത്തവണ അടിമുടി മാറ്റവും ആയാണ് വന്നിരിക്കുന്നത് എന്ന്. ഓരോ ഇഷ്യൂസും ചോദ്യം ചെയ്യുന്നത് ഒക്കെ നല്ല രീതിയില്‍ ഇമ്പ്രൂവ് ചെയ്ത് ലാലേട്ടന്‍ അവതരിപ്പിച്ചത് കണ്ട് സന്തോഷം തോന്നി. ഇത് വരെ കണ്ടതില്‍ വെച്ചുള്ള ഏറ്റവും കിടു പെര്‍ഫോമന്‍സ് ആയിരുന്നു. ഇഷ്ട്ടപ്പെട്ടു... എന്നുമാണ് ഒരു ആരാധകന്‍ എഴുതിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X