മണിക്കുട്ടൻ്റെ എൻട്രി കണ്ട് രോമാഞ്ചം വന്നിട്ടുണ്ടാവും; ഒന്നും അവസാനിച്ചില്ല, ഇനിയാണ് യഥാർഥ കളിയെന്ന് ഫാൻസ്
ബിഗ് ബോസ് ഷൂട്ടിങ്ങ് നിര്‍ത്തി വെച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മത്സരാര്‍ഥികളെല്ലാം വീടുകളിലേക്ക് എത്തിയിരിക്കുകയാണ്. ഏറ്റവും അവസാനമാണ് മണിക്കുട്ടന്‍ കൊച്ചി എയര്‍പോര്‍ട്ടിലെത്തിയത്. ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്ന കാര്യം ഉറപ്പിച്ച് പറയുകയാണ് താരങ്ങള്‍. ഇതോടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കാനുള്ള തന്ത്രങ്ങളുമായി എത്തുകയാണ് ഫാന്‍സ്.
മണിക്കുട്ടന്‍ നാട്ടിലേക്ക് വരുന്ന വീഡിയോ വൈറലായിരുന്നു. ഇവിടെ മത്സരം അവസാനിച്ചിട്ടില്ലെന്നും ഇനിയാണ് ആരംഭിക്കാന്‍ പോവുന്നതെന്നും പറയുകയാണ് മണിയുടെ ആരാധകര്‍. യൂട്യൂബിലും ഫേസ്ബുക്കിലുമൊക്കെ കണ്ട സപ്പോര്‍ട്ട് വിചാരിച്ച് വോട്ട് ചെയ്യാതെ ഇരിക്കരുതെന്ന് ഓര്‍മ്മ പെടുത്തുക കൂടി ചെയ്യുന്നുണ്ട് എല്ലാവരും. വിശദമായി വായിക്കാം...

മണിക്കുട്ടന്റെ നാട്ടിലേക്കു ഉള്ള എന്‍ട്രി കണ്ട് രോമാഞ്ചം കൊണ്ടിരിക്കുന്നവരായിരിക്കും നമ്മള്‍ എല്ലാവരും. ഒന്നും ഇവിടെ അവസാനിക്കുന്നില്ല. ഇനിയാണ് യഥാര്‍ത്ഥ കളികള്‍ തുടങ്ങുണത്. നമ്മള്‍ ദിവസവും ചെയ്ത് പോന്നിരുന്ന 50 ഓ 100ഓ വോട്ടുകള്‍ക്കു ഒന്നും ഇനി മണിക്കുട്ടനെ വിജയിത്തിലെത്തിക്കാന്‍ ആവില്ല എന്ന് ഓര്‍ക്കുക. കാരണം എതിരാളികള്‍ ശക്തമാവുന്നത് അനുസരിച്ച് നമ്മളും ഉയരണം.

അപ്പോള്‍ എല്ലാവരും റെഡി അല്ലേ വോട്ട് ചെയ്യാന്‍. എന്റെ വോട്ട് മണിക്കുട്ടന് മാത്രം. സൈക്കിള്‍ ലൂയിസ്, മീശ മാധവന്‍, കില്ലെര്‍ ജിനോസ്, അങ്ങനെ പല വേഷങ്ങളില്‍ പല ഭാവങ്ങളില്‍ നമ്മള്‍ മണിക്കൂട്ടാനെന്ന പ്രതിഭയെ ബിഗ് ബോസില്‍ കണ്ടു. ഒരു സിനിമ നടന്‍ എന്നതില്‍ ഉപരി പച്ചയായ ഒരു മനുഷ്യനെ നമ്മള്‍ കണ്ടു. ദേഷ്യവും, സങ്കടങ്ങളും എല്ലാ വൈകാരിക മുഹൂര്‍ത്തങ്ങളും നമ്മള്‍ കണ്ടു. ഒരു സിനിമ കഥ പോലെ നമ്മടെ മനസിലേക്ക് ചേക്കേറിയ നമ്മുടെ മണിക്കുട്ടന്‍ ഈ സീസണ്‍ 3 വിന്നര്‍ ആകണം.

അതിനായി നിങ്ങളുടെ ഓരോ വോട്ടും വിലപ്പെട്ടതാണ്. സ്പ്ലിറ്റ് ചെയാതെ പരമാവധി വോട്ടു നല്‍കുക റെക്കോര്‍ഡ് വോട്ടാണ് നമ്മുടെ ലക്ഷ്യം. ഫേസ്ബുക്ക്, യൂട്യൂബ് പോള്‍സ് ഒക്കെ കണ്ടു ആരും ഓവര്‍ കോണ്‍ഫിഡന്റ് ആവരുത്. ഹോട്ട്സ്റ്റാര്‍ വോട്ടുകള്‍ മാത്രമാണ് കളിയുടെ ഗതി തിരിക്കുന്നത്. ബാക്കി ആര്‍മിസ് ആയിട്ട് താരതമ്യം ചെയ്താല്‍ നമ്മള്‍ വ്യക്തിപരമായി ചെയുന്ന വോട്ടുകള്‍ വളരെ കുറവാണ്. മള്‍ട്ടിപ്പിള്‍ വോട്ട് എന്നൊരു ഗുണം എല്ലാ ആര്‍മിസും നന്നായി ഉപയോഗിക്കുന്നുണ്ട്.
Recommended Video

ഇത് എല്ലാവര്‍ക്കും ചെയ്യാവുന്നതേ ഒള്ളു. നമ്മള്‍ ഒട്ടും പുറകില്‍ പോകാന്‍ പാടില്ല... മനസ്സ് വെച്ചാല്‍ 1000-2000-3000 വോട്ടുകള്‍ വരെ നമുക്കും ചെയ്യാം. നമ്മള്‍ എത്ര വോട്ട് ചെയ്‌തെന്ന് മാത്രമല്ല നമ്മള്‍ എത്ര പേരെ കൊണ്ട് ചെയ്യിപ്പിച്ചു എന്നതിലുമാണ് കാര്യം. കഴിയുന്നവര്‍ മാക്‌സിമം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വോട്ട് ചെയ്യാന്‍ പറയണം. മുഴുവന്‍ വോട്ടുകളും മണിക്കുട്ടന് മാത്രം ഇടുക. ഇക്കാര്യം ബാക്കി ഉള്ളവരിലേക്കും ഷെയര്‍ ചെയ്യുക. എന്നുമാണ് ആരാധകര്‍ക്ക് പറയാനുള്ളത്.


Click it and Unblock the Notifications