രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ ഫിറോസ് ഡിംപലിന്റെ അസുഖത്തെ ആയുധമാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ആരാധകര്‍
ബിഗ് ബോസിന്റെ ഈ സീസണ്‍ ഫൈനലില്‍ ഉറപ്പായും ഉണ്ടാവുമെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്ന മത്സരാര്‍ഥിയാണ് ഡിംപല്‍ ഭാല്‍. തുടക്കം മുതല്‍ ഡിംപലിന് പുറമേ വലിയ പിന്തുണ ലഭിച്ചിരുന്നു. ഇപ്പോഴും അതില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇത് മനസിലാക്കിയ കിടിലം ഫിറോസ് ഡിംപലിന്റെ ശാരീരിക അവസ്ഥകളെ മുതലെടുത്ത് ചോദ്യം ചെയ്തത് പ്രേക്ഷകര്‍ക്കിടയിലും വിയോജിപ്പ് സൃഷ്ടിച്ചു.
പരമ്പരാഗതമായ വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങി ഹീന പഞ്ചൽ, ചിത്രങ്ങൾ കാണാം
ക്യാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തി നേടി തന്റെ ജീവിതമൊരു മാതൃകയാക്കി കൊണ്ടാണ് ഡിംപല്‍ ബിഗ് ബോസില്‍ എത്തുന്നത്. തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് ഒരിക്കല്‍ പോലും മാറി നില്‍ക്കുയോ ടാസ്‌കില്‍ നിന്ന് പിന്മാറുകയോ ചെയ്യാത്ത ഡിംപലിന്റെ അസുഖം സിംപതിയാണെന്ന് പറഞ്ഞതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

സിംപതി സിംപതി സിംപതി... ഈ ടാസ്‌കില്‍ എനിക്ക് വയ്യേ എനിക്ക് പങ്കെടുക്കാന്‍ പറ്റില്ലേ ഞാന്‍ രോഗിയാണേ എന്ന് പറഞ്ഞത് ഡിംപല്‍ ആണോ? കിടിലം ഫിറോസും കൂട്ടരുമല്ലേ രോഗം എന്ന വിഷയം കൊണ്ട് വന്നത്. അതിനുള്ള മറുപടി അല്ലെ ഡിംപല്‍ പറഞ്ഞത്. 18 കൊല്ലം മുന്നേ അവള്‍ക്ക് ക്യാന്‍സര്‍ വന്നത് ഭാവിയില്‍ ഡിംപല്‍ ബിഗ് ബോസില്‍ പോകും എന്നോര്‍ത്തിട്ടാണോ?

രണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍ ആണെന്നും സ്ത്രീ സമത്വം എന്നും പറഞ്ഞ് പ്രഭാഷണം നടത്തുന്ന ഫിറോസ് വാദിച്ചു ജയിക്കാന്‍ ഒരു പെണ്‍കുട്ടിയുടെ അസുഖത്തെ ആയുധമാക്കിയത് എന്ത് അടിസ്ഥാനത്തിലാണ്??ആ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയുക എന്നത് ഡിംപലിന്റെ കടമയാണ്..അതെങ്ങനെ സിംപതിയാവും? ഇന്നുവരെ എനിക്ക് വയ്യെന്ന് പറഞ്ഞ് ഒരിടത്തും ഡിംപല്‍ മാറി നിന്നിട്ടില്ല. പിന്നെ ഫാന്‍സിന് അവളോട് സിംപതി ആണ് അതാണ് വോട്ട് കൊടുക്കുന്നത് എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ.

ഡിംപലിനോട് സിംപതി തോന്നാല്‍ അസുഖമാണെന്ന് പറഞ്ഞ് ഒരു മൂലയില്‍ ഒതുങ്ങി കൂടിയ പെണ്ണല്ല അവള്‍. 'നട്ടെല്ല് തകര്‍ന്നിട്ടും ചിറക് വിടര്‍ത്തി പറന്നവളാണ്. ജീവിതം തീര്‍ന്നു എന്ന് കരുതി ഒതുങ്ങി പോയവരോട് മുന്നോട്ട് വന്ന് ജീവിതത്തോട് മത്സരിക്കൂ എന്ന് പറയുന്നവളാണ്'അവളോട് ഞങ്ങള്‍ക്കെന്തിന് സിംപതി തോന്നണം? അതേ ഞാന്‍ ഡിംപല്‍ ഫാന്‍ ആണോ?
Recommended Video

തുടക്കം മുതല്‍ ഇതുവരെ ഞാനവള്‍ക്ക് വോട്ട് കൊടുത്തത് സിംപതിക്ക് വേണ്ടിയല്ല. അവളുടെ പോരാട്ട വീര്യത്തിനും മത്സരിച്ചു ജയിക്കണമെന്ന വാശിക്കും കാലിടറി വീഴുമ്പോഴും ഞാന്‍ പിന്നോട്ട് പോകാന്‍ തയ്യാറല്ല എന്ന് പറയുന്ന അവളിലെ ശക്തയായ മത്സരാര്‍ത്ഥിക്കുമാണ്. അവള്‍ സ്വയം തോല്‍വി സമ്മതിക്കാത്ത കാലത്തോളം ഞങ്ങളൊരു കൂട്ടം ആളുകള്‍ അവളോടൊപ്പമുണ്ടാവും? അതിനി എത്ര സിംപതി കഥയെന്ന് മറ്റുള്ളവര്‍ മുറവിളി കൂട്ടിയാലും ശരി. A Proud Dimpal Fan.
നീ തകര്‍ക്ക് പെണ്ണേ? ഞങ്ങളുണ്ട് കൂടെ... എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഒരു പ്രേക്ഷക പറയുന്നത്.


Click it and Unblock the Notifications