പ്രേമനാടകം കളിച്ചിട്ട് കാര്യമില്ല. അവളെ ആദ്യം പുറത്താക്കണം; എലിമിനേഷനില്‍ എഞ്ചല്‍ പുറത്താകുമെന്ന് പ്രേക്ഷകര്‍

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് എത്തിയ ഓരോ മത്സരാര്‍ഥികളും മികവുറ്റ പ്രകനടമാണ് കാഴ്ച വെക്കുന്നത്. അതേ സമയം ഷോ യിലെത്തി അധികം താമസിക്കുന്നതിന് മുന്‍പ് മിഷേല്‍ ആന്‍ ഡാനിയേല്‍ പുറത്തേക്ക് പോയി. അടുത്ത ആഴ്ചയില്‍ ആരായിരിക്കും എലിമിനേറ്റഡ് ആവുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

കഴിഞ്ഞ ദിവസത്തെ നോമിനേഷന്‍ പ്രക്രിയയില്‍ അഞ്ച് മത്സരാര്‍ഥികളാണ് എലിമിനേഷന്‍ റൗണ്ടിലെത്തിയത്. ഏറ്റവും കൂടുതല്‍ നോമിനേറ്റ് ചെയ്യപ്പെട്ടത് ഫിറോസ് ഖാനും ഭാര്യ സജ്‌നയ്ക്കും ആയിരുന്നു. 9 വോട്ടുകളുമായി ഇരുവരും മുന്നില്‍. പിന്നാലെ സൂര്യയ്ക്കാണ് ആറ് വോട്ട്. എഞ്ചലും മണിക്കുട്ടനും റിതുവുമെല്ലാം പിന്നില്‍ തന്നെയുണ്ട്.

angel-thomas-

പലരും ശക്തമായി മത്സരം കാഴ്ച വെക്കുന്നുണ്ടെങ്കിലും ഇനിയുള്ള ആഴ്ച എഞ്ചലിനെ പുറത്താക്കണമെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. മണിക്കുട്ടനോടുള്ള ഇഷ്ടം പറഞ്ഞ ബിഗ് ബോസിലെത്തിയ എഞ്ചല്‍ ആദ്യ ദിവസങ്ങളില്‍ തന്നെ അഡോണിയ്ക്ക് ഒപ്പമായിരുന്നു. പ്രണയം ഒരു സ്ട്രാറ്റര്‍ജിയാക്കാനുള്ള ശ്രമത്തിലായിരുന്നു എഞ്ചല്‍. എന്നാലത് പ്രേക്ഷകര്‍ മനസിലാക്കിയതോടെ എഞ്ചലിനെ പുറത്താക്കണമെന്നുള്ള ആവശ്യം ഉയര്‍ന്ന് വരികയാണ്.

മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ആരും അറിയാതെ പോലും എഞ്ചലിന് വോട്ട് കൊടുക്കരുത്. അടുത്ത ആഴ്ച അവര്‍ പുറത്ത് പോകണം, വളരെ മോശം ഗെയിമാണെന്നൊക്കെ പലരും പറയുന്നു. പ്രേമ നാടകം കളിച്ചാല്‍ 75 ദിവസം വരെ ബിഗ് ബോസില്‍ സുഖമായി പോകാമെന്നാണ് എഞ്ചലിന്റെ വിചാരം. പക്ഷേ പ്രേക്ഷകരെ ഇത്രയും തരംതാണ് കാണരുത് തുടങ്ങി അനേകം കമന്റുകളാണ് വരുന്നത്. എല്ലാവര്‍ക്കും എഞ്ചലിനെ പുറത്താക്കണമെന്ന ആവശ്യമാണ് ഉന്നയിക്കാനുള്ളത്.

Recommended Video

നോമിനേഷൻ ആഘോഷമാക്കി സജ്നയും ഫിറോസും | Filmibeat Malayalam

എഞ്ചല്‍ അഡോണിയുമായി ഐ ലവ് യൂ പറയുന്ന വീഡിയോ ആദ്യ ദിവസങ്ങളില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ വന്ന ദിവസം ഇരുവരെയും കൊണ്ട് അത് പറയിപ്പിക്കുകയും ചെയ്തു. എന്നാല്‍ പുറത്ത് കാമുകന്‍ ഉള്ളപ്പോള്‍ എഞ്ചല്‍ കാണിക്കുന്നത് മര്യാദക്കേടാണെന്നാണ് ഭൂരിഭാഗം അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X