twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജിത്ത് കുമാറിനെ തിരിച്ച് കൊണ്ട് വരണം; ബിഗ് ബോസിനോട് അപേക്ഷയുമായി രജിത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകള്‍

    |

    ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ കൂടി ആരംഭിക്കുകയാണ്. ഫെബ്രുവരിയോട് കൂടി ഷോ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇതോടെ മത്സരാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫാന്‍സ് ഗ്രൂപ്പുകളില്‍ നിറയെ മത്സരാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ ഓരോന്നായി വന്ന് കൊണ്ടിരിക്കുന്നു.

    എന്നാല്‍ കഴിഞ്ഞ സീസണിലെ മത്സരാര്‍ഥിയായ രജിത് കുമാറിനെ തിരികെ കൊണ്ട് വരണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം. രണ്ടാം സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. ആദ്യം മുതല്‍ ഷോ യില്‍ ഒറ്റയ്ക്ക് നിന്ന രജിത്ത് 70 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പുറത്താവുകയായിരുന്നു. സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനൊടുവിലാണ് രജിത്ത് എലിമിനേറ്റഡ് ആവുന്നത്.

    rajith

    രജിത്ത് പുറത്തായതിന് പിന്നാലെ കൊറോണ വന്നത് കാരണം ഷോ തന്നെ വേണ്ടെന്ന് വെച്ചിരുന്നു. അങ്ങനെ പകുതിയില്‍ അവസാനിപ്പിച്ചത് കൊണ്ട് ഒരു വിന്നര്‍ ഇല്ലാതെയും വന്നു. ഇപ്പോള്‍ പുതിയ സീസണ്‍ പ്രഖ്യാപിച്ചതോടെ രജിത് കുമാറിനെ വീണ്ടും കൊണ്ട് വരണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ബിഗ് ബോസ് 3 യില്‍ രജിത് സാറിനെ തിരികെ എത്തിക്കണം. വീ വാണ്ട് രജിത് സാര്‍ ബാക്ക് എന്ന ഹാഷ്ടാഗോടെ ഫാന്‍സ് ഗ്രൂപ്പുകളില്‍ ആവശ്യം ശക്തമായി കൊണ്ടിരിക്കുകയാണ്.

    Recommended Video

    ബിഗ്‌ബോസിലേക്ക് ഉണ്ടോ ? ബോബി ചെമ്മണ്ണൂർ പറയുന്നു

    അതേ സമയം ഇനിയൊരു അവസരം കിട്ടിയാല്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ രജിത്ത് വരുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. നിലവില്‍ ലൈഫ് ഈസ് ബ്യൂട്ടുഫുള്‍ എന്ന പേരില്‍ ആരംഭിച്ച ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരം. അതില്‍ നിന്നും മാറി ബിഗ് ബോസിലേക്ക് വീണ്ടും എത്തുമോ എന്ന് കാത്തിരുന്ന കാണാം.

    English summary
    Bigg Boss Malayalam Season 3: Fans Expressed Their Wish To Include Rajith Kumar In The New Season
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X