ഫിനാലെ കഴിഞ്ഞ് നാട്ടിലെത്തിയ ഡിംപലിന് ആരാധകര്‍ നല്‍കിയ വരവേല്‍പ്പ്‌, വൈറല്‍ വീഡിയോ

By Midhun Raj

കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മൂന്നാം സീസണിന്‌റെ ഫിനാലെ കഴിഞ്ഞിരിക്കുകയാണ്. ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മണിക്കുട്ടന്‍ ബിഗ് ബോസ് കിരീടം നേടിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സായി വിഷ്ണു രണ്ടാമതും, ഡിംപല്‍ മൂന്നാം സ്ഥാനവും നേടിയെന്നും വാര്‍ത്തകള്‍ വന്നു. ഇത്തവണ വലിയ ആഘോഷമായി തന്നെയാണ് ബിഗ് ബോസിന്‌റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം സിനിമാ താരങ്ങളും ഫിനാലെയ്ക്കായി എത്തിയിരുന്നു. മല്‍സരാര്‍ത്ഥികളില്‍ മിക്കവരുടെയും പെര്‍ഫോമന്‍സുകള്‍ ഫിനാലെ എപ്പിസോഡുകളില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.

dimpal-

ആഗസ്റ്റ് ഒന്ന് ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ബിഗ് ബോസ് ഫിനാലെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതേകുറിച്ച് മോഹന്‍ലാല്‍ തന്നെ പുതിയ പ്രൊമോ വീഡിയോയിലൂടെ അറിയിച്ചു. അതേസമയം ഫിനാലെ കഴിഞ്ഞ് മല്‍സരാര്‍ത്ഥിളെല്ലാം നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കൊച്ചി ഏയര്‍പോര്‍ട്ടില്‍ എത്തിയ ഡിംപലിന് വലിയ സ്വീകരണമാണ് ലഭിച്ചത്. സഹോദരി തിങ്കളിനൊപ്പം ആരാധകരും ബിഗ് ബോസ് താരത്തെ സ്വീകരിക്കാന്‍ എത്തി. ആരാധകര്‍ നല്‍കിയ കേക്ക് മുറിച്ചാണ് ഡിംപല്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒന്ന് നേടിയതിന്‌റെ സന്തോഷം ആഘോഷിച്ചത്.

സമാന്തയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

'എല്ലാ ആരാധകരോടും എനിക്ക് പറയാനുളളത് നമ്മള് പൊളിച്ചു' എന്നാണ് എന്ന് ഡിംപല്‍ ഏയര്‍പോര്‍ട്ടില്‍ വെച്ച് പറഞ്ഞു. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിക്കാം. ഷോ കഴിഞ്ഞു, ഇനി മുന്നോട്ടുളള കാര്യങ്ങളാണ്, ഡിംപല്‍ ആരാധകരോട് പറഞ്ഞു. സ്വീകരിക്കാന്‍ എത്തിയ ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്ത ശേഷമാണ് ഡിംപല്‍ മടങ്ങിയത്. അതേസമയം ബിഗ് ബോസ് ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. ഇത്തവണ വനിത മല്‍സരാര്‍ത്ഥികളില്‍ പ്രകടനത്തിന്‌റെ കാര്യത്തില്‍ മുന്നില്‍ നിന്ന താരം കൂടിയാണ് ഡിംപല്‍. കൂടാതെ വലിയ പ്രേക്ഷക പിന്തുണയും ബിഗ് ബോസ് സമയത്ത് ഡിംപലിന് ലഭിച്ചു.

വീഡിയോ

Recommended Video

എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

Read more about: bigg boss bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X