അനൂപിന് പിറന്നാൾ ആശംസയുമായി കാമുകി, ഇഷയെ തേടി ആരാധകർ...

ബിഗ് ബോസ് സീസൺ 3ലെ ശക്തനായ മത്സരാർഥിയാണ് അനൂപ് കൃഷ്ണൻ. സീതാ കല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്. സീരിയലിന് മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുമ്പോഴാണ് താരം ബിഗ് ബോസ് ഷോയിലേയ്ക്ക് എത്തുന്നത്. സീരിയലിലേത് പോലെ തന്നെ ബിഗ് ബോസിലെ മികച്ച പ്രേക്ഷക പിന്തുണയാണ് അനൂപിന് ലഭിക്കുന്നത്.

anoop krishna

അനൂപിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വൻ ആഘോഷമാക്കുകയായിരുന്നു സഹമത്സരാർഥികൾ. ബിഗ് ബോസ് അനൂപിനായുള്ള കേക്ക് സ്റ്റോർ റുമിൽ രഹസ്യമായി എത്തിച്ചിരുന്നു. കേക്ക് കണ്ടത് സായ് ആയിരുന്നു. സൂര്യയ്ക്ക് വയ്യ എന്ന പ്രാങ്കിലൂടെയാണ് അനൂപിനെ പിറന്നാൾ കേക്കിന് മുന്നിൽ എത്തിച്ചത്. എല്ലാവരും ചേർന്ന് കേക്ക് മുറിച്ച ശേഷം അനൂപിന് വീട്ടുകാരും സുഹൃത്തുക്കളും ആശംസയുമായി എത്തിയിരുന്നു.

അനൂപിന്റെ പ്രണയം പരസ്യമായ രഹസ്യമാണ്. അനൂപ് തന്നെയായിരുന്നു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ കുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരം നടൻ വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. എന്നാൽ പിറന്നാൾ ദിനത്തിൽ അനൂപിന് ആശംസ നേർന്ന് കാമുകി എത്തിയിരുന്നു. അനൂപിനെ പോലെ തന്നെ പ്രേക്ഷകർക്കും അതൊരു സർപ്രൈസ് ആയിരുന്നു. പിറന്നാൾ ആശംസ നേർന്ന എല്ലാവർക്കും അനൂപ് നന്ദിയും അറിയിച്ചിരുന്നു. കാമുകിയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അനൂപ് പങ്കുവെച്ചിരുന്നു,

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അനൂപിന്റെ കാമുകി ഇഷയെ കുറിച്ചാണ്. അനൂപിന് ഒപ്പം അഭിനയിക്കുന്ന ഏതെങ്കിലും സീരിയൽ നടിയാണോ ഇഷയെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ബിഗ് ബോസിലെ തന്റെ സുഹൃത്തുക്കളോട് പലപ്പോഴും പ്രണയിനിയെ കുറിച്ച് അനൂപ് സംസാരിക്കാറുണ്ട്. ഒരിക്കൽ സന്ധ്യയോട് കാമുകി മീൻ കഴിക്കില്ലെന്ന് പറഞ്ഞിരുന്നു. മീൻ വെട്ടുന്നതിനെ ചൊല്ലി സന്ധ്യ- ഫിറോസ് തർക്കം നടക്കുമ്പോഴാണ് ഇതിനെ കുറിച്ച് നടൻ പറഞ്ഞത്. എന്നാൽ ഒന്നിച്ച് പുറത്ത് പോയി ഭക്ഷണം കഴിക്കുമ്പോൾ താൻ കഴിക്കാറുണ്ടെന്നും നടൻ പറഞ്ഞിരുന്നു
സഹോദരിയുടെ വിവാഹത്തിന് ശേഷം വിവാഹമുണ്ടാകുമെന്നും അനൂപ് സൂചിപ്പിച്ചിരുന്നു. സെപ്റ്റംബറിലാണ് സഹോദരിയുടെ വിവാഹം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X