പുറത്തുള്ള ഇമേജ് തകരുമോ എന്ന ഭയത്തിലല്ലേ നിങ്ങള്‍? ഡെയ്ഞ്ചറിനെ ഭയം ആണോ? 5 ചോദ്യങ്ങളുമായി ആരാധകര്‍

മോഹന്‍ലാല്‍ വരുന്ന ബിഗ് ബോസിന്റെ എപ്പിസോഡുകള്‍ പലപ്പോഴും പ്രേക്ഷകരും ഉറ്റുനോക്കാറുണ്ട്. മത്സരാര്‍ഥികള്‍ കാണിക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. ചിലര്‍ക്ക് തക്കതായ ശിക്ഷകള്‍ കൊടുക്കുന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പ്രേക്ഷകരുടെ പല ചോദ്യങ്ങളും മത്സരാര്‍ഥികളിലേക്ക് എത്താറുണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്.

എന്തൊരു സുന്ദരിയാണ്, മാളവിക മോഹനൻ്റെ ഏറ്റവും ക്യൂട്ടായിട്ടുള്ള ചിത്രങ്ങൾ കാണാം

ബിഗ് ബോസ് കഫേ എന്ന പേരില്‍ നടത്തുന്ന പരിപാടിയിലൂടെ ഒരുപാട് ചോദ്യങ്ങള്‍ പറയാറുണ്ട്. എങ്കിലും ചില മത്സരാര്‍ഥികളോടുള്ള ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് ആരാധകന്‍. ഓഫിഷ്യല്‍ ഗ്രൂപ്പിലൂടെ പങ്കുവെച്ച കുറിപ്പില്‍ അബ്രഹാം ജോണ്‍ ആണ് രസകരമായ ചോദ്യങ്ങള്‍ പങ്കുവെച്ചത്.

 മത്സരാര്‍ഥികളോട് ചില ചോദ്യം

പ്രേക്ഷകരുടെ ചോദ്യങ്ങള്‍ കണ്ടസ്റ്റന്‍സിലെത്തിക്കുക എന്നത് ലാലേട്ടനെ ജോലിയാണ്. പക്ഷേ പലപ്പോഴും ബോള്‍ഡ് ആയ ചോദ്യങ്ങള്‍ കണ്ടസ്റ്റന്‍സിലെത്തി കണ്ടിട്ടില്ല. ഒരുപക്ഷേ ബിഗ് ബോസ് കഫേയില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാഞ്ഞിട്ടാകാം. ( ഞാന്‍ ബിഗ് ബോസ് കഫേ കാണാറില്ല). അല്ലെങ്കില്‍ ഒഴിവാക്കുന്നതാകാം. എന്തു തന്നെയായാലും ഇത് ഉദാസീനമായ ഒരു മത്സരത്തിന് കാരണമാകുന്നുണ്ട്. ലാലേട്ടല്‍ ക്ലിയര്‍ ആയി ചോദിക്കണം എന്നാഗ്രഹമുള്ള 5 ചോദ്യങ്ങളാണ് ഈ പോസ്റ്റ്.

മത്സരാര്‍ഥികളോട് ചില ചോദ്യം

1. To കിടിലം ഫിറോസ്

നിങ്ങള്‍ക്ക് ഡെയ്ഞ്ചറിനെ ഭയം ആണോ? ഇപ്പോള്‍ നടത്തുന്നത് സേഫ് പ്ലേ അല്ലേ? ഇതെത്ര കാലം തുടരാനാണുദ്ദേശം?

2. To മജിസിയ ഭാനു

'പുറത്തെ വൈബ് അറിയാം. ഔട്ടാകില്ല' എന്ന് ഉറപ്പ് പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്. സപ്പോര്‍ട്ട് ഉള്ള മറ്റൊരു മത്സരാര്‍ത്ഥിയോടൊപ്പം കൂടെ നിന്നാല്‍ വോട്ട് കിട്ടും എന്ന തോന്നലുണ്ടോ?

മത്സരാര്‍ഥികളോട് ചില ചോദ്യം

3. To ഡെയ്ഞ്ചര്‍ ഫിറോസ് & സജ്‌ന

ക്ഷിപ്രകോപി ആയതുകൊണ്ട് വഴക്കുണ്ടാകുന്നതാണ് എന്ന് പറഞ്ഞാല്‍ അത് നുണയല്ലേ? ഇവിടെ നടത്തുന്ന പല വഴക്കുകളും ഗെയിമിന് പുറത്താണെങ്കില്‍ നിങ്ങളുണ്ടാക്കുമോ?

4. To റംസാന്‍

പുറത്ത് ഒരു 'കുട്ടി ' ഇമേജ് (ഫുക്രുവിനെ പോലെ) ഉണ്ടാകുമോ എന്ന ഭയം ഉണ്ടോ? അതിനെ മറികടക്കാന്‍ മന:പൂര്‍വ്വം ധിക്കാരത്തോടെ സംസാരിക്കാറില്ലേ?

5. To നോബി

പുറത്തുള്ള ഇമേജ് തകരുമോ എന്ന ഭയത്തിലല്ലേ നിങ്ങള്‍ ആ വീട്ടില്‍ നില്‍ക്കുന്നത്? അതിനു വേണ്ടിയല്ലേ വീട്ടില്‍ എല്ലാവരെയും പ്ലീസ് ചെയ്തു നില്‍ക്കുന്നത്?

Recommended Video

Bigg Boss Malayalam : സായ്-ഡിമ്പൽ പ്രശ്‌നത്തിൽ ന്യായം ആരുടെ ഭാഗത്ത്? | FilmiBeat Malayalam
  മത്സരാര്‍ഥികളോട് ചില ചോദ്യം

അഗ്രെസീവ് ആയ ചോദ്യങ്ങളാണ് ഇവയെല്ലാം. പക്ഷേ ഒന്നും പേഴ്‌സണല്‍ അല്ല. ഗെയിമിനെ പറ്റിയാണ്. അതുകൊണ്ടു തന്നെ ഒരു അവതാരകന് ചോദിക്കാന്‍ കഴിയുന്ന ചോദ്യവുമാണ്. പ്രേക്ഷകന്‍ നിങ്ങളില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു, അല്ലെങ്കില്‍ പ്രേക്ഷകന്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്നൊരു ഐഡിയ അകത്തു കൊടുക്കുന്നതിലുപരി വാശിയേറിയ ഒരു മത്സരം ഉറപ്പാക്കാന്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് സഹായിക്കും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ആഡ് ചെയ്യാം. നല്ല ചോദ്യങ്ങള്‍ ബിഗ് ബോസ് കഫേയില്‍ എത്തിക്കാന്‍ ശ്രദ്ധിക്കുക. ബിബി കഫേയിലെ ചോദ്യങ്ങളാണ് മിക്കപ്പോഴും കണ്ടസ്റ്റന്റിനോട് ചോദിക്കുന്നതും. എന്നും കുറിപ്പില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X