ലാലേട്ടന്‍ പൊളിച്ചടക്കിയ എപ്പിസോഡ്; മണിക്കുട്ടന്‍, കിടിലം ഫിറോസ്, റംസാന്‍, നോബി, സായി എല്ലാത്തിനും പണി കിട്ടി
താരരാജാവായ മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായത്തിലേക്ക് ചുവടുവെച്ചിരിക്കുകയായിരുന്നു. കൊവിഡ് മൂലം സിനിമാ ചിത്രീകരണം വീണ്ടും പ്രതിസന്ധിയില്‍ ആയെങ്കിലും മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ ബിഗ് ബോസ് മലയാളത്തിന്റെ അവതാരകന്റെ റോള്‍ കൂടി താരരാജാവിനുണ്ട്.
ഗ്ലാമറസ് അവതാരം, അപ്സരസിനെ പോലെയുള്ള അംറിൻ ഖുറേഷിയുടെ ചിത്രങ്ങൾ
ശനി, ഞായര്‍ ദിവസങ്ങളില്‍ മത്സരാര്‍ഥികളുമായി സംവദിക്കാന്‍ എത്തുന്ന അവതാരകന്‍ ഇക്കഴിഞ്ഞ എപ്പിസോഡില്‍ പൊളിച്ചടുക്കി. കഴിഞ്ഞ രണ്ട് സീസണുകളെയും അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ ഇത്തവണ മോഹന്‍ലാലിന്റെ മാസ് ഡയലോഗുകള്‍ തകര്‍പ്പനായിരുന്നുവെന്ന് പറയുകയാണ് ആരാധകര്‍. ഒപ്പം ബറോസ് എന്ന പേര് കൈയില്‍ ടാറ്റു അടിച്ചു എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു.

എന്റെ പൊന്നു ലാലേട്ടാ... ഈ മൂന്ന് സീസണുകളെ വെച്ച് ലാലേട്ടന്‍ പൊളിച്ചടക്കിയ ഒരേയൊരു എപ്പിസോഡ് ഇക്കഴിഞ്ഞതാണ്. ചുമ്മാ ഒരേ പൊളി ഈ ഗ്രൂപ്പില്‍ ഓരോരുത്തരും ചോദിച്ച കാര്യങ്ങള്‍ നിങ്ങള്‍ വള്ളിപുള്ളി തെറ്റാതെ ചോദിക്കുന്നത് കാണുമ്പോള്‍ എന്റെ പൊന്നോ പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. പക്ഷാബേധം കാണിക്കാതെ എല്ലാവര്‍ക്കും ഓരോ പണി കൊടുത്തു. മണിക്കുട്ടന്‍, കിടിലം ഫിറോസ്, റംസാന്‍, നോബി, സായി എല്ലാത്തിനും ഒരു സൈഡിന്ന് തന്നെ കിട്ടി. അക്കൂട്ടത്തില്‍ ഒന്നും കിട്ടാത്തവരുമുണ്ട്.

കഴിഞ്ഞ ആഴ്ചകളില്‍ ഡിംപലിന്റെ ശാരീരിക അവസ്ഥകള്‍ ഗെയിം സ്ട്രാറ്റര്‍ജിയാക്കി എന്ന കിടിലം ഫിറോസിന്റെ ആരോപണമായിരുന്നു പ്രധാന പ്രശ്‌നങ്ങളിലൊന്നായി മാറിയത്. ആഴ്ചകള്‍ക്ക് മുന്‍പ് ഡെയിഞ്ചര്‍ ഫിറോസും സജ്‌നയും പണിഷ്‌മെന്റ് വാങ്ങി പുറത്തായത് പോലെ കിടിലത്തിനെയും പുറത്താക്കാനുള്ള അവകാശം ഡിംപലിന് നല്‍കിയിരുന്നു. എന്നാല്‍ അതിന് താല്‍പര്യമില്ലെന്ന് അറിയിച്ച് ഡിംപല്‍ മാതൃകയായി. അതേ സമയം തനിക്ക് ഡിംപലിന്റെ ഔദാര്യം വേണ്ടെന്ന തരത്തില്‍ പുറത്ത് പോകാന്‍ തയ്യാറായ ഫിറോസിനെ മോഹന്‍ലാല്‍ ബുദ്ധിപൂര്‍വ്വം അകത്ത് തന്നെ നിര്‍ത്തുകയായിരുന്നു.

സായിയെയും മണിക്കുട്ടനെയും ചെരിപ്പെറിഞ്ഞ കേസില്‍ റംസാനെതിരയും ശക്തമായ ശിക്ഷയുമായിട്ടാണ് അവതാരകന്‍ എത്തിയത്. തല തണുക്കാന്‍ വേണ്ടി സ്വീമിങ് പൂളിലേക്ക് എടുത്ത് ചാടാനും നേരിട്ട് നോമിനേഷനില്‍ വരുമെന്നുള്ള ശിക്ഷകളാണ് നല്‍കിയത്. അതുപോലെ സന്ധ്യയെ കളിയാക്കിയതിന് മണിക്കുട്ടനും വഴക്ക് കേട്ടിരുന്നു. ഇതുവരെ ഒന്ന് രണ്ട് പ്രശ്‌നങ്ങളില്‍ മാത്രം ഇടപെടാറുള്ള മോഹന്‍ലാല്‍ മത്സരാര്‍ഥികള്‍ ഓരോരുത്തര്‍ക്കും പണി കൊടുത്തു. എങ്കിലും അദ്ദേഹത്തിന്റെ മനസ് നീറുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സാധാരണ എല്ലാവരോടും സ്‌നേഹത്തോട് മാത്രം ഉപദേശിക്കാറുള്ള മോഹന്‍ലാല്‍ ഇത്തവണ മത്സരാര്‍ഥികളുടെ വായടപ്പിച്ചുള്ള മറുപടികളാണ് നല്‍കിയത്. മണിക്കുട്ടനടക്കമുള്ളവര്‍ കരച്ചിലിന്റെ വക്കിലെത്തിയ സംഭവത്തിന് പിന്നാലെ താരരാജാവിനെ കുറിച്ച് നിരവധി കമന്റുകളാണ് വരുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയെയും ആട് തോമയെയുമൊക്കെ ഒറ്റയടിക്ക് കാണാന്‍ പറ്റിയ ദിവസമായിരുന്നുവെന്നാണ് ഭൂരിഭാഗം ആരാധകര്‍ക്കും പറയാനുള്ളത്.


Click it and Unblock the Notifications