For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്ണുങ്ങളെ ടാര്‍ഗറ്റ് ചെയ്യുന്നുവോ? നന്നായി കളിച്ചിട്ടും സായി വിഷ്ണുവിനെ ഡിഗ്രേഡ് ചെയ്യുന്നുവെന്ന് ആരാധകർ

  |

  ബിഗ് ബോസ് ഇന്നലെ നല്‍കിയ ഡെയിഞ്ചര്‍ കോയിന്‍ ടാസ്‌ക് വളരെ മനോഹരമായിരുന്നു. രണ്ട് പേര്‍ വീതമുള്ള ഗ്രൂപ്പുകളായി തിരിഞ്ഞ് ഡെയിഞ്ചര്‍ കോയിന്‍ മറ്റ് ടീമിന്റെ കോട്ടില്‍ ഒട്ടിക്കുകയാണ് ഓരോ ടീമും ചെയ്യേണ്ടിയിരുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരാരത്തില്‍ അവസാനം കോയിന്‍ ഇരിക്കുന്നവരുടെ മാര്‍ക്കിന്റെ പകുതി കുറയും.

  ചിത്രശലഭത്തെ പോലെ മനോഹരിയായി മൌനി റോയി, നടിയുടെ ഫോട്ടോസ് വൈറലാവുന്നു

  മത്സരത്തില്‍ റിതുവും സൂര്യയും തോറ്റു. എന്നാല്‍ സായി വിഷ്ണുവിന് നേരെയാണ് കമന്റുകള്‍ വരുന്നത്. ഗെയിമിന്റെ പേരില്‍ പലരും അക്രമിക്കാന്‍ വന്നതോയെ സായിയ്ക്ക് പിന്തുണയുമായി ആരാധകരും എത്തി. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ സായിയുടെ ഗെയിമിനെ കുറിച്ചും മറ്റുള്ളവര്‍ ഡീഗ്രേഡ് ചെയ്യുന്നതിനെ പറ്റിയുമൊക്കെയാണ് സംസാരം നടക്കുന്നത്.

  ഇന്നലത്തെ ഒരു ഗെയിമിന്റെ പേരില്‍ സായിനെ ഡിഗ്രേഡ് ചെയ്യാന്‍ കുറേ പേര് ശ്രമിക്കുന്നുണ്ട്. റിതു എന്തോ സംഭവം ആണെന്നും അവളെ എല്ലാവരും ടാര്‍ഗറ്റ് ചെയ്‌തെന്ന് പറഞ്ഞ്. റിതുവും സൂര്യയും ആദ്യം ബാത്ത്‌റൂമില്‍ കേറി ഒളിച്ചിരുന്നു. ഫിറോസും ഒപ്പം ഉണ്ടായിരുന്നു. പക്ഷേ നോബി അപ്പോഴും പുറത്ത് ഉണ്ട്. ഇവിടെ ഏറ്റവും മോശം ഗെയിം ആദ്യം കളിച്ചത് റിതുവും സൂര്യയുമാണ്. പിന്നെ സായ് ഇന്നലെ കളിച്ചതിനൊപ്പം രമ്യയെ സപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ഗെയിമിന്റെ അടിസ്ഥാനത്തില്‍ ഒരാളെ വെറുക്കുന്നത് എന്തിനാണ് എന്ന് മനസിലാവുന്നില്ല.

  അങ്ങനെ കുറെ പോസ്റ്റ് ഞാന്‍ കണ്ടു. മലയാളികള്‍ ഒരു ഗെയിമിന്റെ പേരില്‍ ഒരിക്കലും വെറുക്കാന്‍ പോകുന്നില്ല. മറ്റ് ആര്‍മികള്‍ എത്ര ഡീഗ്രേഡ് ചെയ്യാന്‍ നോക്കിയാലും അതൊന്നും ഇവിടെ ഏല്‍ക്കില്ല. ഋതു-റംസാന്‍ മുന്നില്‍ വന്ന് പലവട്ടം നിന്നപ്പോള്‍ ഒന്ന് അടുത്ത് പോലും പോയില്ല. പിന്നെ പെണ്ണുങ്ങളെ ടാര്‍ഗറ്റ് ചെയ്തു എന്നൊക്കെ പറയുന്നവരോട് കളത്തില്‍ ഇറങ്ങി കളിക്കണം എന്നേ പറയാനുള്ളു. അല്ലാതെ ടാര്‍ഗറ്റ് ചെയ്യാന്‍ ഇവരെ മാത്രം ഇട്ടുകൊടുത്തിട്ട് മാറി നിന്നു സേഫ് പ്ലേ കളിച്ചിട്ട് കാര്യമില്ല.

  സായും രമ്യയും ടീം ആയി നന്നായി തന്നെ കളിച്ചു. കൂടുതല്‍ ഓടിയതും ഇവര്‍ തന്നെയാണ്. റിതുവും സൂര്യയും ഫസ്റ്റ് ബസ്സര്‍ വന്നപ്പോ തന്നെ ടോയ്‌ലറ്റില്‍ കേറി ഒളിച്ചവരാണ്. പിന്നെ രണ്ടാമത്തെ ബസ്സര്‍ വന്നപ്പോള്‍ പുറത്ത് വന്നു. അപ്പോള്‍ മുതല്‍ സായിയെയും രമ്യയെയും ടാര്‍ഗറ്റ് ചെയ്താണ് ഡെയിഞ്ചര്‍ കോയിന്‍ ഒട്ടിക്കാന്‍ അവര്‍ ഓടിയത്. നന്നായി ഓടിച്ചിട്ടുണ്ട്. അടുത്തൂടെ റംസാനും അഡോണിയും ഒക്കെ പോയിട്ട് പോലും അവരെ നോക്കിയിട്ടില്ല. നന്നായി കളിച്ചതു കൊണ്ട് തന്നെയാണ് ഇവര്‍ ലാസ്റ്റ് ഡെയിഞ്ചര്‍ കോയിന്‍ കൈയ്യില്‍ പെടാതെ ഇരുന്നേ.

  Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam

  സായിയുടെ ഒരു ഫോട്ടോ വച്ചാണ് വിരോധമുള്ളവര്‍ എപ്പോഴും പോസ്റ്റ് ഇടുന്നത് കണ്ടിട്ടുള്ളത്. അവരുടെ വിചാരം ഇതെന്തോ മോശം രീതിയില്‍ ഉള്ള ഫോട്ടോ ആണെന്നാണ്. അവരോട് പറയാനുള്ളത്, അത് നിങ്ങളുടെ മാത്രം മനസ്സിന്റെ വൈകല്യം ആണെന്നാണ്. ഇതൊരു തീം ഫോട്ടോഷൂട്ട് ആണ്. ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ ഇല്ല. എല്ലാവര്‍ക്കും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള അവകാശം ഉണ്ട്. പലരും അഭിപ്രായ സ്വാതന്ത്ര്യത്തിനു പോലും വിലക്കിടുമ്പോള്‍ അവരുടെ ചിരി ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. എന്തോ സായിയെ അങ്ങ് അപമാനിച്ചു എന്ന് സന്തോഷിക്കുന്നുണ്ടെങ്കില്‍ വീണ്ടും എടുത്തു പറയുന്നു. അത് നിങ്ങളുടെ മാത്രം മനസ്സിന്റെ ദുഷിച്ച ചിന്തഗതിയും മനോവൈകല്യവും മാത്രമാണ്. നിങ്ങള്‍ ഡിഗ്രേഡിങ് തുടരുക. ഞങ്ങള്‍ സായിക്കൊപ്പം അവനെ മനസ്സിലാക്കി എന്നും കൂടെയുണ്ടാവും.

  English summary
  Bigg Boss Malayalam Season 3: Fans Opens Up About Social Media Degrading Of Sai Vishnu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X