For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന്‌റെ വിജയത്തിനായി പ്രത്യേക വഴിപാടുകള്‍ കഴിപ്പിച്ച് ആരാധകര്‍, ചിത്രങ്ങള്‍ പുറത്ത്‌

  |

  ബിഗ് ബോസ് മൂന്നാം സീസണിലെ പ്രേക്ഷകരുടെ പ്രിയങ്കരനായ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. തുടക്കം മുതല്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചാണ് മണിക്കുട്ടന്‍ ഷോയില്‍ മുന്നേറിയത്. ബിഗ് ബോസില്‍ എത്തിയ ശേഷമാണ് എംകെ എന്ന പേര് താരത്തിന് ലഭിച്ചത്. ബിഗ് ബോസ് 3 ഫൈനലിലേക്ക് കടക്കുമ്പോള്‍ ഇത്തവണ മണിക്കുട്ടന്‍ കിരീടം നേടുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. നാട്ടിലെത്തിയ ശേഷം പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് ലൈവ് വീഡിയോയിലൂടെ മണിക്കുട്ടന്‍ എത്തിയിരുന്നു.

  സ്‌റ്റൈലിഷ് ലുക്കില്‍ നടി ലാവണ്യ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

  എംകെയ്ക്ക് പിന്തുണയുമായി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതേസമയം ബിഗ് ബോസ് വോട്ടിംഗില്‍ മണിക്കുട്ടനാണ് മുന്‍പില്‍ നില്‍ക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മണിക്കുട്ടന്‍, സായി, അനൂപ് തുടങ്ങിയവര്‍ വോട്ടിംഗില്‍ മുന്നിലെത്തിയെന്ന റിപ്പോര്‍ട്ടുകളായിരുന്നു വന്നത്. എന്നാല്‍ അന്തിമ വിജയിയെ അറിയാന്‍ ഗ്രാന്‍ഡ് ഫിനാലെ വരെ കാത്തിരിക്കണം.

  നേരത്തെ വോട്ട് അഭ്യര്‍ത്ഥിച്ച് മല്‍സരാര്‍ത്ഥികളെല്ലാം ലൈവ് വീഡിയോകളിലൂടെ എത്തിയിരുന്നു. പ്രേക്ഷകരുമായി സംസാരിക്കാനുളള അനുമതി ചാനല്‍ നല്‍കിയതോടെയാണ് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. അതേസമയം ബിഗ് ബോസില്‍ ഇത്തവണ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. നടന്‌റെ സ്വഭാവവും ടാസ്‌ക്കുകളിലെ പ്രകടനവുമൊക്കെയാണ് എംകെയെ പ്രേക്ഷകരുടെ ഇഷ്ട മല്‍സരാര്‍ത്ഥിയാക്കി മാറ്റിയത്.

  ബിഗ് ബോസിലെ വീക്ക്‌ലി ടാസ്‌ക്കുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥി കൂടിയാണ് മണിക്കുട്ടന്‍. അതേസമയം മണിക്കുട്ടനായി അമ്പലങ്ങളില്‍ പ്രത്യേക വഴിപാട് നടത്തിയതിന്‌റെ റെസീപ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മണിക്കുട്ടന്റെ ആരാധകരാണ് ഇതിറെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

  മണിക്കുട്ടന്‍ ജെനുവിനായ ആളാണെന്നും അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെലിബ്രിറ്റി സുഹൃത്തുക്കളും നേരത്തെ രംഗത്തെത്തിയിരുന്നു. "ഫൈനലില്‍ വിന്നര്‍ ആകാന്‍ മണിക്കുട്ടന്‍ ചേട്ടന് ആശംസകള്‍. ഒപ്പം പ്രാര്‍ത്ഥനയും. കോവിഡ് സാഹചര്യം മൂലം ലോക്ഡൗണ്‍ ആയതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് പൂജ നടത്തിയത്. അടുത്തുളള ഒരു ക്ഷേത്രത്തില്‍ മാത്രം ദര്‍ശനം നടത്തി. ഭഗവാന്‌റെ എല്ലാ അനുഗ്രഹങ്ങളും മണിക്കുട്ടന്‍ ചേട്ടന് ഉണ്ടാകട്ടെ എന്ന് കുറിച്ചുകൊണ്ടാണ് വഴിപാട് രസീത് സോഷ്യല്‍ മീഡിയയില്‍ ആരാധകന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  Mani Kuttan response after Bigg Boss got postponed

  മല്ലപ്പളളി ആനിക്കാട്ടിലമ്മ ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ മണിക്കുട്ടന്‍ അവിട്ടം നക്ഷത്രം എന്ന പേരിലാണ് ഭാഗ്യസൂക്താര്‍ച്ചന നടത്തിയത്. കൂടാതെ പുള്ളോട് ശ്രീ തൃപ്പാവളളൂര്‍ ദേവസ്വത്തില്‍ വെറ്റിലമാലയും നെയ് വിളക്കും ഭാഗ്യസൂക്തവും പുഷ്പാഞ്ജലിയും നടത്തിയതിന്‌റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നു. കായംകുളം കൊച്ചുണ്ണി പരമ്പരയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് മണിക്കുട്ടന്‍. തുടര്‍ന്ന് സിനിമകളിലും തിളങ്ങുകയായിരുന്നു താരം. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മണിക്കുട്ടന്‍ അഭിനയിച്ചിരുന്നു.

  English summary
  bigg boss malayalam season 3: fans Perform special offerings in temple for manikuttan's win
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X