ജിയ പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ ഋതു അത് വെളിപ്പെടുത്തണം, അഭ്യര്‍ത്ഥനയുമായി ആരാധകര്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഋതു മന്ത്ര. ഷോയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഋതു ഇത്തവണത്തെ ഫൈനലിസ്റ്റുകളില്‍ ഒരാളാണ്. നടിയായും മോഡലായുമൊക്കെ തിളങ്ങിയ ശേഷമാണ് ഋതു മന്ത്ര ബിഗ് ബോസില്‍ എത്തുന്നത്. പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയല്ലാത്ത താരം ഷോയില്‍ എത്തിയ ശേഷം എല്ലാവരുടെയും പ്രിയങ്കരിയായി മാറി. ഋതുവിന്‌റെ പേരിലും ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ഇത്തവണ നടിക്കും വിജയ സാധ്യതകളുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

അനന്യ പാണ്ഡെയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

അതേസമയം ഋതു മന്ത്രയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ ആളാണ് ജിയ ഇറാനി. ബിഗ് ബോസ് താരത്തിനൊപ്പമുളള റൊമാന്റിക്ക് ചിത്രങ്ങളായിരുന്നു ജിയ മുന്‍പ് പങ്കുവെച്ചത്. ഋതുവിന്‌റെ കാമുകനാണെന്ന് വെളിപ്പെടുത്തിയായിരുന്നു ഇദ്ദേഹം എത്തിയത്.

ഋതുവും താനും നാല് വര്‍ഷമായി പ്രണയത്തിലാണ്

ഋതുവും താനും നാല് വര്‍ഷമായി പ്രണയത്തിലാണ് എന്നായിരുന്നു ജിയ ഇറാനി മുന്‍പ് വെളിപ്പെടുത്തിയത്. ആദ്യ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയ ആളാണ് ജിയ ഇറാനി. തുടര്‍ന്നാണ് ഋതുവുമായി അടുപ്പത്തിലായത്. ബിഗ് ബോസ് സമയത്ത് പലതവണ ഋതുവിനൊപ്പമുളള ഇന്‌റിമേറ്റ് ചിത്രങ്ങള്‍ ജിയ ഇറാനി പോസ്റ്റ് ചെയ്തിരുന്നു.

ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ

ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഋതുവിന്‌റെ ആയിരത്തോളം ചിത്രങ്ങള്‍ കൈയ്യിലുണ്ടെന്നാണ് ജിയ ഇറാനി വെളിപ്പെടുത്തിയത്. അതേസമയം ബിഗ് ബോസ് ഷോ നിര്‍ത്തിയതിന് പിന്നാലെ ഋതു ജിയ ഇറാനിയെ അണ്‍ഫോളോ ചെയ്തിരുന്നു. ഇതും വാര്‍ത്തകളില്‍ ഒന്നടങ്കം ഇടംപിടിച്ചു. പിന്നാലെ ഇതിന് മറുപടി നല്‍കി ജിയ ഇറാനി എത്തിയിരുന്നു.

ഋതു എന്തിനാ അണ്‍ഫോളോ ചെയ്‌തേ എന്ന

ഋതു എന്തിനാ അണ്‍ഫോളോ ചെയ്‌തേ എന്ന ചോദ്യത്തിന് എന്തെങ്കിലും തിരക്ക് കാണും എന്ന മറുപടിയാണ് ജിയ നല്‍കിയത്. ഇപ്പോഴിതാ റിതുവിനൊപ്പമുളള ജിയ ഇറാനിയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്തവണയും കമന്റുകളുമായി നിരവധി പേരാണ് ജിയയുടെ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.

ജിയയുടെ നെറ്റിയില്‍ ചുംബിക്കുന്ന ഋതുവിനെറ

ജിയയുടെ നെറ്റിയില്‍ ചുംബിക്കുന്ന ഋതുവിന്റെ ചിത്രമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ പലതരത്തിലുളള ചോദ്യങ്ങളുമായാണ് ആരാധകര്‍ എത്തിയത്. ജിയ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നാണ് ഒരാളുടെ ചോദ്യം. ഫിനാലെ കഴിഞ്ഞ് ഋതു ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തണം എന്ന് ഇവര്‍ ആവശ്യപ്പെടുന്നു. അത് താങ്കളുടെ ഉത്തരവാദിത്തം ആണ്.

Recommended Video

ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam
അതേസമയം ബിഗ് ബോസില്‍ നിന്നും

അതേസമയം ബിഗ് ബോസില്‍ നിന്നും വന്ന ശേഷം ഇതേകുറിച്ചൊന്നും ഋതു പ്രതികരിച്ചിരുന്നില്ല. പറയുന്ന കാര്യങ്ങളില്‍ നിയന്ത്രണമുണ്ടെന്ന് ആയിരുന്നു ഋതു ഉള്‍പ്പെടെയുളള താരങ്ങളെല്ലാം പറഞ്ഞത്. കൊച്ചി ഏയര്‍പോര്‍ട്ടില്‍ ആയിരുന്നു ഋതു വന്നിറങ്ങിയത്. ഋതുവിനെ സ്വീകരിക്കാന്‍ അമ്മ ഏയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. അന്ന് കുടുംബവും സുഹൃത്തുക്കളുമെല്ലാം ബിഗ് ബോസ് മല്‍സരാര്‍ത്ഥികളെ സ്വീകരിക്കാനായി എത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X