സാധാരണക്കാരായ ജനങ്ങളാണ് മണിക്കുട്ടന്റെ ആര്‍മി; ബിഗ് ബോസ് ടൈറ്റില്‍ വിന്നറാക്കണമെന്ന് ഉറപ്പിച്ച് ഫാന്‍സ്
പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ച് ബിഗ് ബോസ് വിന്നറെ തീരുമാനിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഷോ അവസാനിപ്പിച്ച് മത്സരാര്‍ഥികളെല്ലാവരും വീടുകളിലേക്ക് തിരിച്ച് എത്തിയിരുന്നു. ഏറ്റവുമൊടുവില്‍ മണിക്കുട്ടനും നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ്. അതേ സമയം മണിക്കുട്ടനെ വിജയിപ്പിക്കാനുള്ള പദ്ധതികളുമായി എത്തിയിരിക്കുകയാണ് ഫാന്‍സ്. കുറിപ്പ് വായിക്കാം...
'മണിക്കുട്ടനെ വിജയിയായി കാണണമെന്ന് കരുതുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഇത് വായിച്ച് ഷെയര്‍ ചെയ്യം. നമ്മള്‍ വ്യക്തിപരമായി കൊടുക്കുന്ന വോട്ടുകളുടെ എണ്ണം കുറവാണോ എന്ന് ഒരു ചെറിയ സംശയം ഉണ്ട്. എല്ലാവരും സ്വന്തം ഫോണില്‍ നിന്നും സ്പ്‌ളിറ്റ് ചെയ്യാതെ 50 വോട്ടും മണിക്കുട്ടന് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. വളരെ നല്ലത്. എന്നാല്‍ ഒരിക്കലും വോട്ടിങ് അവിടെ അവസാനിപ്പിക്കരുത്.

സാധാരണക്കാരായ ജനങ്ങളാണ് മണിക്കുട്ടന്റെ ആര്‍മി. മറ്റ് മത്സരാര്‍ഥികള്‍ക്ക് ഒക്കെ പെയിഡ് പിആര്‍ വര്‍ക്കുകള്‍ ഉണ്ടെന്ന കാര്യം ഏകദേശം ഉറപ്പാണ്. അവരോടാണ് ഈ സാധാരണക്കാര്‍ മത്സരിക്കേണ്ടത്. അതുകൊണ്ട് ഈ ഒരാഴ്ച്ച ഒന്നിച്ച് നില്‍ക്കുക. പരമാവധി വോട്ട് ശേഖരിക്കാന്‍ നോക്കുക. ഒരേ ഫോണിലെ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിച്ച് തന്നെ ഒന്നിലധികം ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വോട്ട് ചെയ്യാം എന്ന കാര്യം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ.
ഷോപ്പിങ്ങിന് ഇറങ്ങിയതാണോ? റോഡ് മുറിച്ച് കടക്കുന്ന നടി രാകുൽപ്രീത് സിംഗിൻ്റെ ഫോട്ടോസ് വൈറലാവുന്നു
ആ അവസരം പരമാവധി ഉപയോഗിച്ച് വീട്ടിലുള്ളവരുടെയും കൂട്ടുകാരുടെയും ഒക്കെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ ശ്രമിക്കുക. 100 - 200 അല്ല! 1000 - 2000 വോട്ടുകളാണ് ഓരോ ദിവസവും നമ്മള്‍ ചെയ്യാന്‍ ശ്രമിക്കേണ്ടത്. വോട്ടു ചെയ്യുന്നതില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിച്ചാല്‍ മതി. ഉറപ്പായും സഹായിക്കാം.
Recommended Video
അതുപോലെ യൂട്യൂബ് പോളുകളിലെ സപ്പോര്‍ട്ട് കണ്ട് ഒരിക്കലും തെറ്റിദ്ധരിക്കപ്പെടരുത് എന്ന് എല്ലാവരോടും പറയണം. കാരണം, അതില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരും ഹോട്ട്സ്റ്റാര്‍ ഉപയോഗിക്കാന്‍ പറ്റാത്തവരും ഒക്കെ കാണും. അതുകൊണ്ട് ഈ ഒരാഴ്ച യാതൊരു ഒഴിവു കഴിവുകളും വിചാരിക്കാതെ, പരമാവധി വോട്ടുകള്‍ മണിക്കുട്ടന് വേണ്ടി കളക്ട് ചെയ്യുക.


Click it and Unblock the Notifications