ഒരു കാമുകനും സുഹൃത്തും എങ്ങനെ ആയിരിക്കണമെന്ന് തെളിയിച്ചത് ഈ നടനാണ്; മണിക്കുട്ടനെ കുറിച്ച് ആരാധകര്‍

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ പാതിവഴിയില്‍ അവസാനിപ്പിച്ചത് പോലെ മൂന്നാം സീസണിനും സംഭവിച്ചിരിക്കുകയാണ്. തൊണ്ണൂറ്റിയഞ്ച് ദിവസങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലെ എത്തുന്നതിന് തൊട്ട് മുന്‍പാണ് ഈ പതിപ്പും നിര്‍ത്തേണ്ടി വന്നത്. ഇതോടെ പ്രേക്ഷകരും നിരാശയിലാണ്. വിജയസാധ്യത ഏറെയുള്ള മണിക്കുട്ടനെ കുറിച്ച് പറയുകയാണ് ആരാധകര്‍.

ബൈക്കിന് മുകളിൽ നിന്നും ഗ്ലാമറായി ഫോട്ടോ എടുക്കാൻ പറ്റും, വേറിട്ട രീതി പരീക്ഷിച്ച് മൃദുല ഭാസ്കർ

ബിഗ് ബോസ് നിര്‍ത്തിയതോടെ താല്‍കാലികമായി മണിക്കുട്ടനെ മിസ് ചെയ്യുമെന്നാണ് താരത്തിന്റെ പേരിലുള്ള ആര്‍മി എന്ന ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറയുന്നത്. സമൂഹത്തിന്റെ ഒരു കണ്ണാടി പോലെ ആയിരുന്നു മണിക്കുട്ടനെന്നും അദ്ദേഹത്തിന് വോട്ട് ചെയ്യുന്നത് നിര്‍ത്തേണ്ട കാര്യമില്ലെന്നുമൊക്കെ ആരാധകര്‍ പറയുന്നു. വിശദമായി വായിക്കാം...

 മണിക്കുട്ടനെ മിസ് ചെയ്യും

താല്‍കാലികമായിട്ടാണേലും നിങ്ങളെ ഞങ്ങള്‍ വല്ലാതെ മിസ്സ് ചെയ്യും! കഴിഞ്ഞ മൂന്ന് മാസകാലമായി നിങ്ങള്‍ ഞങ്ങള്‍ക്കാരെല്ലാമോ ആയിരുന്നു. സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ. സ്വന്തം ജ്യേഷ്ഠനെ പോലെ ഒരു അനിയനെ പോലെ ഒരു മകനെ പോലെ. അതുമല്ലെങ്കില്‍ അയല്‍പക്കത്തെ ഒരു കുസൃതി ചെക്കനെ പോലെ..

 മണിക്കുട്ടനെ മിസ് ചെയ്യും

നിങ്ങള്‍ ചിരിച്ചപ്പോ ഞങ്ങളും കൂടെ ചിരിച്ചു. നിങ്ങള്‍ കരഞ്ഞപ്പോള്‍ ഞങ്ങളും കൂടെ കരഞ്ഞു. നിങ്ങള്‍ കരയുമ്പോ ഞങ്ങള്‍ എന്തിന് കരയണം? നിങ്ങള്‍ ചിരിക്കുമ്പോ ഞങ്ങളെന്തിന് ചിരിക്കണം? കാരണം ഞങ്ങള്‍ നിങ്ങളെ കാണുന്നത് ഞങ്ങളില്‍ ഒരാളായിട്ടാണ്. അല്ലെങ്കില്‍ ഞങ്ങളെ തന്നെയാണ് നിങ്ങളില്‍ ഞങ്ങള്‍ കാണുന്നത്. അത്രക്ക് ആഴത്തില്‍ ഒരു ആത്മബന്ധം അറിഞ്ഞോ അറിയാതെയോ നമ്മള്‍ തമ്മില്‍ രൂപപ്പെട്ടിരിക്കുന്നു! അതും ചുരുങ്ങിയ ഒരു കാലയളവില്‍!

  മണിക്കുട്ടനെ മിസ് ചെയ്യും

നിങ്ങള്‍ സമൂഹത്തിലേക്ക് ഒരു കണ്ണാടി തന്നെ ആയിരുന്നു. ഒരു കാമുകന്‍ എങ്ങനെയായിരിക്കണം എന്നതില്‍ ഒരു മകന്‍ എങ്ങനെയായിരിക്കണം എന്നതില്‍ ഒരു സുഹൃത്ത് എങ്ങനെയായിരിക്കണം എന്നതില്‍. അങ്ങനെ അനേകം കാര്യങ്ങളില്‍. എഴുതിയാല്‍ തീരാവുന്നതിലും അപ്പുറമാണ് നിങ്ങള്‍. സവിശേഷതകളുടെ പൊന്നുതമ്പുരാനെ വീണ്ടും ബിഗ്ഗ്ബോസ്സില്‍ കാണാന്‍ ഒരാഴ്ച്ചയോ രണ്ടാഴ്ച്ചയോ കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അത്രക്കും ഇഷ്ട്ടമാണ് നിങ്ങളെ മലയാളികള്‍ക്ക്. (ബിഗ് ബോസിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട മണിക്കുട്ടന്റെ ലുക്കും കോസ്റ്റ്യുമും).

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
 മണിക്കുട്ടനെ മിസ് ചെയ്യും

അതേ സമയം മണിക്കുട്ടന് വോട്ട് ചെയ്യുന്നത് തുടരണമെന്ന് പറയുകയാണ് ആരാധകര്‍. ബിഗ് ബോസ് മൊത്തത്തില്‍ നിറുത്താന്‍ ഇപ്പോളും തീരുമാനം ആയിട്ടില്ല. ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ ഏത് നിമിഷവും ഫൈനല്‍ വോട്ടിങ് എന്നൊക്കെ പറഞ്ഞു ലിസ്റ്റ് ഇടും. അത് കൊണ്ട് ഇപ്പോളും ഓപ്പണ്‍ ആണ്. ഹോട്ട്‌സ്റ്റാറില്‍ എല്ലാവരും വോട്ടുകള്‍ ചെയ്യുക. ഷോ തുടങ്ങിയാല്‍ വോട്ടിങ് അടിസ്ഥാനത്തില്‍ മുന്നോട്ട് ഉള്ളവരെ തിരഞ്ഞെടുക്കും. അത് കൊണ്ട് നമ്മള്‍ മണിക്കുട്ടന് വോട്ടുകള്‍ ചെയ്യണം. നമ്മുടെ ലക്ഷ്യം അന്നും ഇന്നും ഒന്നേ ഉള്ളു. അത് ഫൈനലില്‍ കപ്പ് മണിക്കുട്ടന്‍ എടുക്കണം എന്നാണ്. ഷോ തുടങ്ങിയാലും ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മത്സരാര്‍ഥി മണിക്കുട്ടന്‍ മാത്രം ആയിരിക്കണം. അത് കൊണ്ട് വോട്ടുകള്‍ ചെയ്യുന്നത് തുടരുക എന്നും ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X