For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിന്നറാകാന്‍ ഏറ്റവും യോഗ്യന്‍ കിടിലം ഫിറോസ്; ഒത്തിരി പേര്‍ക്ക് അത് വലിയ സഹായവുമാകുമെന്ന് ആരാധകര്‍

  |

  ബിഗ് ബോസ് വിന്നറെ തിരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ പ്രേക്ഷകര്‍ നല്‍കുന്ന വോട്ടിന് അനുസരിച്ചായിരിക്കും വിജയിയെ പ്രഖ്യാപിക്കുന്നത്. അതിനാല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ താരങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള അഭ്യര്‍ഥന വന്ന് നിറയുകയാണ്.

  ബീച്ചിൽ നിന്നും ഹോട്ട് ലുക്കിൽ നടി മോഷിത രാഘവ്

  ഈ സീസണില്‍ ഗെയിമിനോട് നീതി പുലര്‍ത്തിയ മത്സരാര്‍ഥി കിടിലം ഫിറോസ് ആണെന്ന് പറയുകയാണ് ആരാധകര്‍. കിടിലം ഫിറോസ് തന്നെയാണ് വിന്നറാകാന്‍ ഏറ്റവും യോഗ്യന്‍, അയാള്‍ വിന്നറായാല്‍ ഒത്തിരി പേര്‍ക്ക് അത് സഹായവുമാണെന്ന് സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. പൂര്‍ണരൂപം വായിക്കാം...

  സീരിയലും സിനിമയും ആക്ടിങ്ങുമല്ല ബിഗ് ബോസ് ഷോ എന്ന് നിങ്ങള്‍ തിരിച്ചറിയണം. ബിഗ് ബോസ് എന്നത് ചില ടാസ്‌കുകള്‍ ചെയ്ത് മുന്നോട്ടു പോകുന്ന മൈന്റ് ഗെയിമാണ്. ശാരീരിക ഉപദ്രവങ്ങളും മ്ലേച്ചമായ പദപ്രയോഗങ്ങളും ഒഴിവാക്കി എതിരാളികളെ ഏത് വിദേനയും സമ്മര്‍ദത്തിലാഴ്ത്തി പുറത്താക്കുക അല്ലെങ്കില്‍ ഡൗണാക്കുക എന്നതാണ് ഗെയിം, അതിന് ഏത് തന്ത്രങ്ങളും സ്വീകരിക്കാം. മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന നിലക്കാണ് ഈ ഗെയിം സ്ട്രാറ്റജി.

  അങ്ങനെയുളള ഗെയിമില്‍ മാനസിക സമ്മര്‍ദവും പുറത്തെ ഇമേജും ഭയന്ന് ക്വിറ്റ് ചെയ്തു പോയ സെലിബ്രിറ്റി എന്ന ലേബലിലും ആക്ടിങ്ങ് ടാസ്‌ക് രീതികളില്‍ മാത്രം തിളങ്ങി നിന്ന സദാ നേരവും തൊട്ടതിനും പിടിച്ചതിനും മനപ്പൂര്‍വ്വം കണ്ടന്റുണ്ടാക്കി സിംപതി ലെവലില്‍ കരഞ്ഞ് തിമിര്‍ത്ത മണിക്കുട്ടന് ഈ ഗെയിമിലെ മികച്ച ഗെയിമര്‍ എന്ന പദവിക്ക് അര്‍ഹതയില്ല. പുറത്ത് എന്ത് ആവിശ്യത്തിന് പോയവരായാലും അനാവശ്യമായി കരയുന്നവരായാലും ഈ ഗെയിമിനോട് നീതി പുലര്‍ത്തിയിട്ടില്ല.

  ഏത് പ്രതിസന്ധിഘട്ടവും നെഞ്ച് വിരിച്ച് തരണം ചെയ്ത് അത്യാവശ്യഘട്ടത്തില്‍ മാത്രം മനുഷ്യന്‍ എന്ന നിലയില്‍ വിഷമം പ്രകടിപ്പിച്ച് തന്ത്രപരമായി കണ്ടന്റ് ക്രിയേറ്റ് ചെയ്ത് എതിരാളികളെ ടാര്‍ഗറ്റ് ചെയ്ത് നാല് തവണ ക്യാപ്ടന്‍സി ടാസ്‌കും ഒരു തവണ ക്യാപ്ടനുമായി അനാവശ്യമായി ദേഷ്യപ്പെടാതെ മനപ്പൂര്‍വ്വം തഗ് അടിക്കാതെ എല്ലാം വളരെ തന്‍മയത്വത്തോടു കൂടി മനോഹരമാക്കി മുന്നോട്ടു കൊണ്ടുപോയ ബിഗ് ബോസ് ചരിത്രത്താളുകളില്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു പിടി ഗെയിമേഴ്‌സിന്റെ പട്ടികയില്‍ ഇടം പിടിച്ചത് മറ്റാരുമല്ല.

  മലയാളം ബിഗ്‌ബോസ് സീസണ്‍ 3 യിലെ ക്ലാസിക്കല്‍ ഇന്റെലിജന്റ് പ്ലെയര്‍ കിടിലം ഫിറോസ് മാത്രമാണ്. എതിരാളികള്‍ക്ക് അയാള്‍ പരദൂഷകനും ശകുനിയുമൊക്കെ ആയിരിക്കും. അത് ഫാനിസം മാറ്റി വെച്ച് നോക്കിയാല്‍ തീരാവുന്ന വിഷയമേയുള്ളൂ. ബിഗ് ബോസ് സീസണ്‍ 3 മുന്നോട്ട് പോയത് കിടിലം ഫിറോസിന്റെ കരുനീക്കത്തില്‍ വിരിഞ്ഞ കണ്ടന്റ് ക്രിയേഷന്റെ ഭാഗം മാത്രമാണ്. പൊളി ഫിറോസ് തിളങ്ങി നിന്ന സമയത്ത് അയാള്‍ക്ക് ഒറ്റ എതിരാളി അത് കിടിലം ഫിറോസ് ആയിരുന്നു.

  പിന്നെ പൊളി ഫിറോസ് പുറത്തായപ്പോള്‍ ഏറ്റവും പ്രേക്ഷക പിന്തുണയുള്ള മണിക്കുട്ടന്‍, ഡിംപല്‍, സായി ഇവരുടെ മെയിന്‍ വില്ലന്‍ അതും കിടിലം ഫിറോസ് തന്നെയായിരുന്നു, ചുരുക്കിപ്പറഞ്ഞാല്‍ ഡേ വണ്‍ മുതല്‍ക്ക് കിടിലത്തിന്റെ കണ്ടന്റില്‍ സൈഡ് റോള്‍ ചെയ്തുപോന്നവരാണ് നിങ്ങള്‍ അനാവശ്യമായി കൊട്ടിഘോഷിക്കുന്ന മണിക്കുട്ടന്‍ പോലുള്ളവര്‍, ബുദ്ധിപരമായി കണ്ടന്റ് ഉണ്ടാക്കി ഒരു തരത്തിലും ഒരിടത്തും പതറാത്ത സീസണ്‍3 യിലെ നായകതുല്യനായ വില്ലനാകണം നിങ്ങള്‍ വോട്ട് ചെയ്യേണ്ടത്.

  Bigg boss s3 winner will be elected by audience | FilmiBeat Malayalam

  പേടിച്ച് ഓടി പോയവരും സദാ സമയം സിംപതിയും ഇല്ലായ്മയും പറഞ്ഞ് മൂലക്കിരുന്ന് സിംപതി കണ്ടന്റ് ഉണ്ടാക്കി പ്രേക്ഷകരെ പറ്റിച്ചവരേയും ഒഴിവാക്കി വന്ന ലക്ഷ്യം പബ്ലിക്കായി കേരള ജനതയോട് തുറന്ന് പറഞ്ഞ് ഷോയെ മനോഹരമാക്കിയ ഗെയിം വിട്ടാല്‍ മനസില്‍ കളങ്കമില്ലാത്ത പച്ചമനുഷ്യന്‍ കിടിലം ഫിറോസ് തന്നെയാണ് വിന്നറാകാന്‍ ഏറ്റവും യോഗ്യന്‍, അയാള്‍ വിന്നറായാല്‍ ഒത്തിരി പേര്‍ക്ക് അത് സഹായവുമാണ്.

  English summary
  Bigg Boss Malayalam Season 3: Fans Revealed Why Kidilam Firoz Deserves To Win Season 3
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X