മറ്റ് പെൺകുട്ടികളോട് മണിക്കുട്ടൻ സംസാരിക്കുന്നത് സൂര്യയ്ക്ക് ഇഷ്ടമല്ല; സായി പോലും വെറുത്തെന്ന് ആരാധകർ

ബിഗ് ബോസില്‍ സൂര്യ മേനോനും മണിക്കുട്ടനും തമ്മിലുള്ള പ്രണയം വലിയ ചര്‍ച്ചയായിരുന്നു. പലതവണ സൂര്യ തന്റെ ഇഷ്ടം പറഞ്ഞെങ്കിലും അപ്പോഴെല്ലാം മണിക്കുട്ടന്‍ ഒഴിഞ്ഞ് മാറിയിരുന്നു. പുറത്ത് മാതാപിതാക്കളും ഇതിനെതിരെയുള്ള പ്രതികരണമാണ് അറിയിച്ചത്. കഴിഞ്ഞ എപ്പിസോഡില്‍ വീണ്ടും മണിക്കുട്ടന്‍ സൂര്യയോട് ഇക്കാര്യങ്ങള്‍ സംസാരിച്ചത് കാണിച്ചിരുന്നു.

സാരിയിലും ധാവണിയിലും സുന്ദരിയായി വിരാണിക ഷെട്ടി, ചിത്രങ്ങൾ കാണാം

മറ്റ് മത്സരാര്‍ഥികളുമായി മണിക്കുട്ടന്‍ ഇടപഴകുന്നത് പോലും സൂര്യയ്ക്ക് ഇഷ്ടമല്ല. ബിഗ് ബോസിനുള്ളില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി സൂര്യ കണ്ടെത്തിയ മാര്‍ഗം മാത്രമാണ് മണിക്കുട്ടനോടുള്ള പ്രണയമെന്ന് പ്രേക്ഷകര്‍ക്കും വ്യക്തമായിരിക്കുകയാണ്. ഫാന്‍സ് പേജുകളില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ ചില ചര്‍ച്ചകള്‍ക്കും ഇത് വഴിയൊരുക്കിയിരിക്കുകയാണ്.

 സൂര്യയുടെ പ്രണയത്തെ കുറിച്ച് ആരാധകര്‍

മണിക്കുട്ടന്‍ മറ്റ് പെണ്‍കുട്ടികളോട് സംസാരിക്കുമ്പോള്‍ സൂര്യക്ക് ഇഷ്ടപ്പെടാറില്ല. വിഷു ആഘോഷത്തിന് മണിക്കുട്ടനെ ജോഡി ആയി കിട്ടാത്തതില്‍ അസൂയ. ഇതിലെ ആദ്യത്തെ കാര്യം മണിക്കുട്ടന്‍ ഇന്നലെ പറയുമ്പോഴാണ് നമ്മള്‍ അറിയുന്നത്. രണ്ടാമത്തേത് ഇന്നലെ സന്ധ്യയും സായിയും കൂടെ സംസാരിച്ചതില്‍ നിന്നും വ്യക്തമായി. മോര്‍ണിംഗ് ആക്ടിവിറ്റിയില്‍ സൂര്യ തന്റെ ഫ്രണ്ട് ആണെന്ന് മണിക്കുട്ടന്‍ പറഞ്ഞ ശേഷവും ലാലേട്ടന്‍ വന്ന എപ്പിസോഡില്‍ സൂര്യ ആ ടോപ്പിക്ക് എടുത്തിട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സന്ധ്യ പറയുന്നു.

 സൂര്യയുടെ പ്രണയത്തെ കുറിച്ച് ആരാധകര്‍

അപ്പോള്‍ സായിയുടെ മറുപടി അവള്‍ അത് വിട്ടിട്ടില്ല ഇടയ്ക്കിടെ പറയും എന്നായിരുന്നു. സൂര്യ ഫാന്‍സ് എപ്പോഴും പറയുന്ന ഒരു കാര്യമാണ് ആ വീട്ടില്‍ സായിയാണ് സൂര്യയെ നല്ല രീതിയില്‍ സ്‌നേഹത്തോടെ കാണുന്നത് എന്ന്. ആ സായി തന്നെ പറയുന്നു, ഇറങ്ങി ഓടാന്‍ തോന്നി വര്‍ത്താനം കേട്ടപ്പോള്‍ എന്ന്. പൊളി ഫിറോസിനോട് ഉള്ള വഴക്കിന് ശേഷം സായിയോട് സൂര്യ ചെന്ന് പറഞ്ഞിരിക്കുന്നു മണിക്കുട്ടന്‍ ദേഷ്യപ്പെടുന്നത് കാണാന്‍ എന്തു ഭംഗിയാണ് അല്ലേ എന്ന്.

  സൂര്യയുടെ പ്രണയത്തെ കുറിച്ച് ആരാധകര്‍

അപ്പോള്‍ സായി ചോദിക്കുകയും ചെയ്തിട്ടുണ്ട്. നീ എല്ലാം നിര്‍ത്തിയെന്ന് പറഞ്ഞിട്ട് എന്തിനാ ഇങ്ങനെ പറയുന്നത് എന്ന്. എന്റെ പൊന്നു ചേച്ചി എനിക്ക് ഭ്രാന്തായി എന്നാണ് സന്ധ്യയോട് സായി പറഞ്ഞത്. അവിടെ സൂര്യയെ കുറച്ചെങ്കിലും സ്‌നേഹത്തോടെ കണ്ട സായിക്ക് തന്നെ ഇത്ര അസ്വസ്ഥത ആണെങ്കില്‍ ബാക്കിയുള്ളവരുടെയും മണിക്കുട്ടന്റെയും അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാം. ഈ ഒരു മണിക്കൂര്‍ പ്രോഗ്രാമില്‍ ആകെ കുറച്ചു മിനിട്ടുകള്‍ മാത്രമാണ് സൂര്യയുടെ രംഗങ്ങള്‍ നമ്മള്‍ കാണുന്നത്. അതു പോലും സഹിക്കാന്‍ പറ്റുന്നില്ല. അപ്പോള്‍ പിന്നെ ആ വീട്ടില്‍ 24 മണിക്കൂറും കൂടെ കഴിയുന്നവരുടെ കാര്യം പറയേണ്ടല്ലോ.

 സൂര്യയുടെ പ്രണയത്തെ കുറിച്ച് ആരാധകര്‍

ഇന്നലെ മണികുട്ടനും സൂര്യയും സംസാരിച്ചതിനെ പലരും വളച്ചൊടിച്ചു പറഞ്ഞത് കണ്ടു. പക്ഷേ ഇതിലും മാന്യമായിട്ട് ഒരാള്‍ക്ക് പറയാന്‍ പറ്റില്ല. അവളൊരു കുട്ടിയല്ല. ബോധം ഉള്ള ഒരാള്‍ക്ക് മനസ്സിലാക്കേണ്ട സമയം എപ്പോഴോ കഴിഞ്ഞു. ഇത് മനസ്സിലാവാത്തത് അല്ല ആവാത്തത് ആയിട്ട് അഭിനയിക്കുകയാണ്. കാരണം ആ വീട്ടില്‍ സൂര്യയ്ക്ക് കിട്ടിയ ഒരേയൊരു കണ്ടന്റ് എന്ന് പറയുന്നത് മണിക്കുട്ടനോടുള്ള ഈ പ്രേമം ആണ്.

 സൂര്യയുടെ പ്രണയത്തെ കുറിച്ച് ആരാധകര്‍

അതങ്ങ് കംപ്ലീറ്റ് ആയില്ലെന്ന് വരുത്താന്‍ സൂര്യക്ക് താല്‍പര്യമില്ല. പിന്നെ എന്തു പറഞ്ഞിട്ട് കണ്ടന്റ് ഉണ്ടാക്കും. എന്തായാലും മണിക്കുട്ടന്‍ ഇന്നലെ കൃത്യമായി പറഞ്ഞു കഴിഞ്ഞു. നിന്റെ വികാരങ്ങള്‍ക്ക് ഞാന്‍ ബഹുമാനം തന്നു. എന്തുകൊണ്ട് എന്റെതിന് ആ ബഹുമാനം നീ തരുന്നില്ല എന്ന്. ആ ചോദ്യത്തില്‍ എല്ലാമുണ്ട്. സൂര്യ ഇനിയും കണ്ണടച്ച് ഇരുട്ട് ആക്കിയിട്ട് കാര്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X