ബിഗ് ബോസ് കാണുന്നതിന് ഒരെയൊരു കാരണം നിങ്ങളാണ്, ഓസ്‌കര്‍ കിട്ടുന്നത് കാണാന്‍ വെയിറ്റിങ്, സായിയുടെ മറുപടി

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ ഇത്തവണ വിജയസാധ്യതകളുളള മല്‍സരാര്‍ത്ഥിയാണ് സായി വിഷ്ണു. തുടക്കം മുതല്‍ ശ്രദ്ധേയ പ്രകടനാണ് സായി ബിഗ് ബോസ് ഹൗസില്‍ കാഴ്ചവെച്ചത്. പറയാനുളള കാര്യങ്ങളെല്ലാം ആരുടെ മുന്നിലായാലും ധൈര്യത്തോടെ തുറന്നുപറഞ്ഞിരുന്നു സായി. വേറിട്ട ഗെയിം പ്ലാനുകളും സ്ട്രാറ്റര്‍ജികളുമായാണ് സായി മുന്നേറിയത്. തുടക്കത്തില്‍ എല്ലാത്തിലും കയറി ചൂടാവുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറിയിരുന്നു. ക്യാപ്റ്റന്‍സിക്ക് ശേഷമാണ് സായി വിഷ്ണുവിന്‌റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഓസ്‌കര്‍ സ്വപ്‌നവുമായാണ് സായി വിഷ്ണു ബിഗ് ബോസ് ഷോയിലെത്തുന്നത്. ബിഗ് ബോസ് ഹൗസിലുളള സമയത്ത് ഇതേകുറിച്ചെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.. ഇത്തവണ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥി കൂടിയാണ് സായി വിഷ്ണു. അതേസമയം സായി ബിഗ് ബോസ് വിന്നറാകുമെന്ന് പ്രവചിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

ബിഗ് ബോസിന് ശേഷം സമൂഹ മാധ്യമങ്ങളില്‍

ബിഗ് ബോസിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ആക്ടീവായിരുന്നു താരം. ലൈവ് വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് സായി എത്തിയിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേളയുമായും എത്തിയിരിക്കുകയാണ് താരം. നിരവധി പേരാണ് ഈ സമയത്ത് സായിയോട് ചോദ്യങ്ങള്‍ ചോദിച്ചത്. ജീവിതത്തില്‍ സ്വപ്‌നങ്ങള്‍ ഉളളവര്‍ക്ക് നിങ്ങളൊരു പ്രചോദനമാണെന്ന് സായിയോട് പലരും പറഞ്ഞു.

സ്വപ്‌നങ്ങള്‍ ഉളളവര്‍ക്ക് നിങ്ങള്‍ ഒരു

സ്വപ്‌നങ്ങള്‍ ഉളളവര്‍ക്ക് നിങ്ങള്‍ ഒരു പ്രചോദനമാണ്. സ്വപ്‌നങ്ങളെ മുറുകെ പിടിച്ച് മുന്നോട്ടുപാവാനാന്‍ പ്രചോദിപ്പിച്ചതിന് നന്ദി എന്നാണ് ഒരാള്‍ കുറിച്ചത്. ഇതിന് മറുപടിയായി നന്ദി നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് എല്ലാ ഭാവുകളും എന്ന് സായി കുറിച്ചു. ബിഗ് ബോസില്‍ വന്ന ആദ്യ ദിനം മുതല്‍ ഞാന്‍ നിങ്ങളുടെ ഫാനാണ് എന്ന് ഒരാള്‍ കുറിച്ചു. സായി ചേട്ടന്‍ ഉളളത് കൊണ്ട് മാത്രമാണ് ബിഗ് ബോസ് കാണുന്നത്. ഇപ്പോ വല്ലാത്ത മിസിങ് ആണ്. ലവ് യൂ എന്നാണ് മറ്റൊരാള്‍ ഇന്‍സ്റ്റയില്‍ പറഞ്ഞത്.

പിന്തുണയ്ക്ക് നന്ദി എന്ന് പറഞ്ഞ്

പിന്തുണയ്ക്ക് നന്ദി എന്ന് പറഞ്ഞ് സായി ഇതിന് മറുപടി നല്‍കി. സ്വപ്‌നം കാണാന്‍ പഠിപ്പിച്ചതിന് ഒരുപാട് നന്ദി എന്ന് ഒരാള്‍ കുറിച്ചപ്പോള്‍ കൂടെ നിന്നതിന് നന്ദി എന്നായിരുന്നു സായി പറഞ്ഞ്. ഇങ്ങളെ ചിരി പെരുത്ത് ഇഷ്ടമാണ് എന്നായിരുന്നു ഒരു ആരാധകന്‍ പറഞ്ഞത്. ആ ചിരിക്ക് കാരണം നിങ്ങളൊക്കെയാണ് എന്ന് സായി പറഞ്ഞു. ചേട്ടാ ഞാന്‍ എംബിബിഎസ് എടുക്കാന്‍ കണ്‍ഫ്യൂസ്ഡ് ആയിരുന്നു.

എന്നാല്‍ ഇപ്പോ ഞാന്‍ അത് ഉറപ്പിച്ചു.

എന്നാല്‍ ഇപ്പോ ഞാന്‍ അത് ഉറപ്പിച്ചു. പ്രചോദനം നല്‍കിയതിന് നന്ദി എന്ന് മറ്റൊരാള്‍ കുറിച്ചു. നിങ്ങളുടെ സ്വപ്‌നത്തിന് എല്ലാ ഭാവുകങ്ങളും എന്നാണ് സായി മറുപടി കൊടുത്തത്. ബിഗ് ബോസ് കാണുന്നതിന്‌റെ ഒരോയൊരു കാരണം നിങ്ങള്‍ ആണ്, ചേട്ടന്‍ ജയിക്കുമ്പോള്‍ ചേട്ടനേക്കാള്‍ സന്തോഷം ഞങ്ങള്‍ക്ക്. ഓസ്‌കര്‍ കിട്ടുന്നത് കാണാന്‍ വെയിറ്റിങ് എന്നൊക്കെയായിരുന്നു സായിക്ക് വന്ന മറ്റ് സന്ദേശങ്ങള്‍.

Recommended Video

Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?
ഒടുവില്‍ എല്ലാവര്‍ക്കുമുളള നന്ദി അറിയിച്ചാണ്

ഒടുവില്‍ എല്ലാവര്‍ക്കുമുളള നന്ദി അറിയിച്ചാണ് സായിയുടെ ചോദ്യത്തര വേള അവസാനിച്ചത്. ഒത്തിരി ഒത്തിരി സ്‌നേഹവും, മെസേജുകളും എത്തുന്നുണ്ട്. കഴിവതും എല്ലവരോടും സംസാരിക്കാനും ശ്രമിച്ചിട്ടുണ്ട്. മറുപടി തരാന്‍ പറ്റാതെ പോയതിനൊക്കെയും ക്ഷമിക്കണം, സ്‌റ്റേ സേഫ്. ലവ് യൂ ഓള്‍ താങ്ക് യൂ എന്നാണ് സായി വിഷ്ണു കുറിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X