For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയപ്പെട്ടവള്‍ പോയപ്പോഴെക്കും ഇങ്ങനെ കാണിക്കാമോ? സൂര്യയുടെ കൈ പിടിച്ചിരുന്ന അഡോണിയ്ക്ക് എങ്ങും ട്രോള്‍ മഴ

  |

  ബിഗ് ബോസില്‍ മണിക്കുട്ടനുമായി പ്രണയമുണ്ടാക്കാനുള്ള സാധ്യതയോടെയാണ് മോഡല്‍ കൂടിയായ ഏഞ്ചല്‍ തോമസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുന്നത്. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ തന്നെ മണിക്കുട്ടന് പകരം അഡോണിയുമായി സൗഹൃദം സ്ഥാപിച്ച ഏഞ്ചല്‍ കഴിഞ്ഞ എലിമിനേഷനില്‍ ഷോ യില്‍ നിന്ന് തന്നെ പുറത്ത് പോയിരിക്കുകയാണ്.

  നടി എസ്തർ അനിലിന് എന്തൊരു മാറ്റാമാണ്, ഗ്ലാമറസ് ലുക്കിലുടെ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  ബിഗ് ബോസില്‍ നിലനിന്ന് പോവാന്‍ പ്രണയം ഒരു സ്ട്രാറ്റര്‍ജിയാക്കാന്‍ നോക്കിയെങ്കിലും അത് വിജയിക്കാതെ പോവുകയായിരുന്നു. അതേ സമയം ഏഞ്ചലിനെ എലിമിനേഷനാക്കുന്നതിന് തൊട്ട് മുന്‍പ് സഹമത്സരാര്‍ഥിയായ സൂര്യയുടെ കൈയ്യും പിടിച്ചിരിക്കുന്ന അഡോണിയുടെ ഫോട്ടോസ് വൈറലാവുകയാണ്. ഒപ്പം എല്ലായിടത്തും ട്രോള്‍ മഴയാണ്.

  എന്നാലും ബിഗ്‌ബോസ് ഈ ചതി വേണ്ടായിരുന്നു എന്നാണ് ഏഞ്ചലിനെ പുറത്താക്കിയതിനെ കുറിച്ച് ആരാധകര്‍ക്ക് പറയാനുള്ളത്. ഏഞ്ചലും അഡോണിയുമായി ഒന്ന് പ്രണയിച്ച് വരികയായിരുന്നു. ഇടയ്ക്ക് ഉമ്മ എന്ന് എഴുതിയത് കാണിച്ചതിനെ കുറിച്ചൊക്കെ മോഹന്‍ലാല്‍ ചോദ്യം ചെയ്തതും പുറത്ത് ആഘോഷമായിരുന്നു. എന്നാല്‍ എലിമിനേഷന്‍ ദിവസം അഡോണി സൂര്യയെ പിടിച്ച് ഇരുന്നതാണ് പുതിയ ട്രോളുകള്‍ക്ക് വഴിയൊരുക്കിയത്. മുന്‍പ് റിതുവിന്റെ തോളില്‍ കൈയിട്ട് നടന്നതും രമ്യയെ ചേര്‍ത്ത് പിടിച്ചതുമൊക്കെ പുറത്ത് ചര്‍ച്ചയാക്കിയതാണ്.

  മണിക്കുട്ടന്‍, ഏഞ്ചല്‍, ഫിറോസ്-സജ്‌ന എന്നിവരാണ് എലിമിനേഷന്റെ അവസാനഘട്ടത്തില്‍ ഉണ്ടായിരുന്നവര്‍. ഈ സമയത്ത് അടുത്ത് ഇരുന്ന സൂര്യയും അഡോണിയും കൈകള്‍ കോര്‍ത്ത് പിടിച്ച് ആരായിരിക്കും പോകുമെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ സൂര്യ പോവുകയും ചെയ്തു. അഡോണിയും ഏഞ്ചലും തമ്മില്‍ ചെറിയൊരു ഇഷ്ടമുണ്ടായിരുന്നത് പോലെ മണിക്കുട്ടനോട് സ്‌നേഹവുമായി നടക്കുകയാണ് സൂര്യ. ഇവര്‍ പോവാന്‍ നില്‍ക്കുന്നത് കണ്ടതോടെ രണ്ട് പേരും ജോയിന്റ് ആയെന്ന തരത്തിലുള്ള ട്രോളുകളാണ് ഉയര്‍ന്ന് വരുന്നത്.

  മണിക്കുട്ടന്‍ താത്പര്യം കാണിക്കാത്തതില്‍ മനം നൊന്ത് സൂര്യയും ഏഞ്ചല്‍ പോയ വിഷമത്തില്‍ അഡോണിയും പരസ്പരം താങ്ങും തണലുമായത് ഒരു തെറ്റാണോ? സൂര്യ ചേച്ചിയുടെ കവിത കിടിലമാണെന്ന് പറഞ്ഞു അവരെ മോട്ടിവേറ്റ് ചെയ്തപ്പോളെ കരുതി ദൃഡമായ ഒരു 'സുഹൃത്ത്ബന്ധം' ഉടലെടുക്കുമെന്ന്. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. ചിലര്‍ അഡോണി എയ്ഞ്ചല്‍ പ്രേമനാടകത്തിനേക്കാള്‍ ഭയങ്കര ഇറിറ്റേഷന്‍ ഉണ്ടാക്കുന്നത് സൂര്യയും മണിക്കുട്ടന്‍ പ്രേമമാണെന്ന് പറയുന്നു.

  Bigg Boss Malayalam : പൊളി ഫിറോസിന്റെ ഫാൻസെ..ചെയ്തത് ചെറ്റത്തരമാണ് | FilmiBeat Malayalam

  അഡോണിയും എയ്ഞ്ചലും സംസാരിക്കുന്നത് അവര്‍ക്ക് രണ്ട് പേര്‍ക്കും ഇന്‍ട്രസ്റ്റഡ് ആയിട്ടെങ്കിലും ആണ്. പക്ഷെ സൂര്യയുടെ അങ്ങനെയല്ല. ഒന്നാമത് മണിക്കുട്ടന് ഈ സംഭവം ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്ന് കഴിഞ്ഞ എപ്പിസോഡില്‍ തുറന്ന് പറഞ്ഞിരുന്നു. പിന്നെ ഒരു വേദിയില്‍ വച്ച് പരസ്യമായി ഒരാളെ വേദനിപ്പിക്കണ്ടെന്ന് കരുതി പുള്ളിക്കാരന്‍ കാര്യമായി ഒന്നും മിണ്ടാതെ ഇരിക്കുന്നതാണെന്നും ആരാധകര്‍ പറയുന്നു. ഇനിയൊരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹമായിരിക്കും. അതുകൊണ്ട് താന്‍ ശ്രദ്ധിച്ചാണ് മുന്നോട്ട് നീങ്ങുന്നതെന്ന് മോഹന്‍ലാലിന് മുന്നില്‍ മണിക്കുട്ടന്‍ വെളിപ്പെടുത്തിയിരുന്നു.

  English summary
  Bigg Boss Malayalam Season 3: Fans Trolled Soorya J Menon And Adoney
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X