സൂര്യയെ ട്രോളി സോഷ്യല്‍ മീഡിയ; ആക്ടീവ് അല്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ ഓവര്‍ ആക്ടിങ്ങുമായി താരം

എണ്‍പതുകളിലെ കോളേജ് യൂണിവേഴ്‌സിറ്റിയായി ചിത്രീകരിച്ച ബിഗ് ബോസ് വീട് ശാന്തവും മനോഹരവുമായിരുന്നു. ഓരോരുത്തരും തങ്ങള്‍ക്ക് കിട്ടിയ വേഷം മനോഹരമാക്കുകയും ചെയ്തു. മണിക്കുട്ടന്‍, നോബി, ഫിറോസ് ഖാന്‍ എന്നിവരാണ് ആദ്യം മുതല്‍ ഏറ്റവും കൂടുതല്‍ മികച്ച് നിന്നത്. കഥാപാത്രം അവതരിപ്പിച്ചതാണെങ്കിലും വേഷത്തിലും നടപ്പിലുമൊക്കെ മൂവരും സ്‌കോര്‍ ചെയ്തു.

എന്നാല്‍ ടാസ്‌ക് അവസാനിക്കുമ്പോള്‍ ആരാണ് ഏറ്റവും മോശമെന്ന് ചോദിച്ചാലും പറയാന്‍ ഉത്തരമുണ്ട്. സജ്‌ന ഫിറോസിന്റെ പേര് തുടക്കം മുതല്‍ പറഞ്ഞ് കേട്ടിരുന്നു. കോളേജ് വിദ്യാര്‍ഥിയാവാന്‍ പറഞ്ഞിട്ട് എല്‍കെജി വിദ്യാര്‍ഥികളെ പോലെയാണ് സജ്‌ന പെരുമാറുന്നതെന്നാണ് പൊതുവേയുള്ള ആരോപണം. ഓവര്‍ ആക്ടീങ് കാണിച്ചാണ് സജ്‌ന നിന്നതെന്ന് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പലരും സൂചിപ്പിച്ചിരുന്നു.

surya-menon

എന്നാല്‍ സജ്‌ന മാത്രമല്ല ഇക്കൂട്ടത്തിലേക്കാണ് സൂര്യയുടെ പേര് കൂടി വന്നിരിക്കുകയാണ്. ബിഗ് ബോസ് യൂണിവേഴ്‌സിറ്റിയിലെ ഓവര്‍ ആക്ടീങ് ക്വീന്‍ സജ്‌നയല്ല, ആ മനോരോഗി സൂര്യ ആണെന്നാണ് ഫേസ്ബുക്ക് പേജുകളില്‍ ആരാധകര്‍ പറയുന്നത്. ടീച്ചറുടെ വേഷം അവതരിപ്പിച്ച സൂര്യയുടെ 'എന്റെ കുട്ടികളെ' എന്നുള്ള വിളി കേള്‍ക്കുമ്പോള്‍ ജഗതി ചേട്ടന്‍ ഒരു സിനിമയില്‍ എന്റെ പൊന്ന് മക്കളേ എന്ന് വിളിക്കുന്നത് പോലെയാണ് തോന്നുന്നത്.

അപ്സരസിനെ പോലെ സുന്ദരിയായി ഹണി റോസ്, സാരിയിലും മോഡേൺ വസ്ത്രത്തിലും ഒരു പോലെ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

എല്ലാവരും സൂര്യ ആക്ടീവ് ആകുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ച ജയിലിലേക്ക് വിട്ടിരുന്നു. ഇനിയും അങ്ങനൊരു അവസ്ഥ ഉണ്ടാവരുതെന്ന് തീരുമാനിച്ച് താന്‍ കൂടുതല്‍ ആക്ടീവ് ആണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള സൂര്യയുടെ ശ്രമമാണ് എപ്പിസോഡില്‍ കണ്ടത്. ആക്ടിവ് അല്ലെന്നു സ്ഥിരം പറച്ചില്‍ കേട്ട് കൂടുതല്‍ ആക്റ്റീവ് ആയി അഭിനയിച്ചു. ഇപ്പോള്‍ അതൊരു തെറ്റാണോ എന്ന് തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് സൂര്യയ്ക്ക് ലഭിക്കുന്നത്.

surya-menon

Recommended Video

Bigg Boss Malayalam : ചുറ്റുംകൂടി ആക്രമിച്ചിട്ടും പോരാടുന്ന മണിക്കുട്ടൻ | Filmibeat Malayalam

ഏറ്റവും നല്ല മത്സരാര്‍ഥികളില്‍ ഒരാളായ മണിക്കുട്ടനുമായി ഇഷ്ടം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യ. വീടിനുള്ളില്‍ ഒരാളെ ഇഷ്ടമാണെന്ന് ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞ സൂര്യ അവതാരകനായ മോഹന്‍ലാലിന്റെ ചോദ്യത്തിന് മുന്നില്‍ പകച്ച് പോയത് പ്രേക്ഷകരും കണ്ടതാണ്. വൈകാതെ അത് മണിക്കുട്ടനാണെന്ന് എല്ലാവരോടും സൂര്യ തന്നെ പറയുകയും ചെയ്തു. എന്നാല്‍ സൂര്യയുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കാതെ മണിക്കുട്ടന്‍ സ്വന്തം നിലപാടിലേക്ക് മാറിയതോടെ പിടിച്ച് നില്‍പ്പിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് സൂര്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X