ഇയാൾക്ക് എല്ലായിടത്തും ഇടിച്ചു കയറി സംസാരിക്കണം, ഫിറോസ് ഖാന് മുന്നറിയിപ്പുമായി ഋതു
ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ നിത്യ സംഭവമാകുകയാണ്. ഡാൻസോട് കൂടിയാണ് ദിവസം ആരംഭിക്കുന്നതെങ്കിലും ഇത് കഴിഞ്ഞ് വലിയ വഴക്കുകൾക്കാണ് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിക്കുന്നത്. ഈ ആഴ്ചയുടെ ആദ്യം ആരംഭിച്ച സായ്- സജ്ന- ഫിറോസ് പ്രശ്നം അവസാനിക്കുമ്പോൾ ബിഗ് ബോസ് ഹൗസിൽ മറ്റൊരു പ്രശ്നം ആരംഭിക്കുകയാണ്. ഇത്തവണ ഋതുവിന്റെ പേരാണ് ഉയരുന്നത്.

അടുക്കള ജോലിയിൽ സഹായിക്കാതെ കുളിക്കാൻ പോയതാണ് വലിയ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. ഋതുവിന്റേയും മിഷേലിന്റേയും പ്രവൃത്തിയെ വിമർശിച്ച് ഡിംപലും മജിസിയയും രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് കേട്ട് കൊണ്ടു വന്ന ഋതു ഉത്തരം കൊടുക്കുകയായിരുന്നു എന്നാൽ ഇവരുടെ പ്രശ്നത്തിലേയ്ക്ക് ഫിറോസ് ഖാൻ ഇടപെട്ടതോടെയാണ് പ്രശ്നം പൊട്ടിത്തെറിയുടെ വക്കിലെത്തിയത്. ഋതുവിന്റെ ജോലി താൻ ആണ് ചെയ്തതെന്നായിരുന്നു ഫിറോസിനറെ വാദം. എന്നാൽ ഇതിന് കൃത്യമായ മറുപടിയും ഋതു നൽകിയിരുന്നു,
ഇക്കാര്യത്തിൽ ഇടപെടാൻ ഫിറോസിന് അവകാശമില്ലെന്നും ഇത് തങ്ങൾ നാല് പേരും കൂടി സംസാരിച്ച് തീർക്കുമെന്നും ഋതു പറഞ്ഞു. എന്നാൽവിട്ടു കളയാൻ ഫിറോസിന് ഉദ്ദ്യേശമില്ലായിരുന്നു. വീണ്ടും ഇക്കാര്യത്തിൽ അഭിപ്രായവുമായി ഫിറോസ് എത്തുകയായിരുന്നു. ആവശ്യം ഇല്ലാതെ ഫിറോസിക്ക സംസാരിക്കരുത്. ഇയാൾക്ക് എല്ലാ ഇടത്തും ഇടിച്ചുകയറണം എന്ന് പറഞ്ഞുകൊണ്ട് ഋതു റൂമിൽ നിന്നും പോകുകയായിരുന്നു. പിന്നീട് ഈ വിഷയം ജയിലിൽ പോകുന്നവരെ നേമിനേറ്റ് ചെയ്യാൻ പറഞ്ഞ സമയത്ത് ഡിംപൽ പറഞ്ഞിരുന്നു. എന്നാൽ കൃത്യമായ മറുപടി ഋതു നൽകുകയും ചെയ്തു.
Recommended Video
വീക്കിലി ടാസ്ക്കിനിടയിലായിരുന്നു സായ്- ഫിറോസ്- സജ്ന പ്രശ്നം ആരംഭിച്ചത്. സജ്നയെ ഉപദ്രവിച്ചുവെന്നായിരുന്നു സായ് യുടെ മേൽ ആരോപിച്ച പരാതി. പിന്നീട് ഈ പ്രശ്ംന കൂടുതൽ വഷളാവുകയായിരുന്നു. ബിഗ് ബോസ് പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. രണ്ട് തവണ ഈ വിഷയത്തിൽ ഇവരെ കൺഫെഷൻ റൂമിൽ വിളിപ്പിക്കുകയായിരുന്നു. സജ്നയും ഫിറോസുമായിരുന്നു പ്രശ്നം കൂടുതൽ വഷളാക്കിയത്. പിന്നീട് സായ് വിഷണുവിനെ കെട്ടിപ്പിടിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.


Click it and Unblock the Notifications