ഡിംപലിനേയും മറ്റുള്ളവരേയും കാണാൻ അപ്രതീക്ഷിത അതിഥികൾ, ഇവർക്കൊപ്പമാണ് പ്രേക്ഷകർ...
ബിഗ് ബോസ് സീസൺ3 സംഭവ ബഹുലമായി 50 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണത്തെ 50 ാം ദിവസത്തെ ആഘോഷം. ഒട്ടും പ്രതീക്ഷിക്കാത്ത നിരവധി സംഭവങ്ങളാണ് അമ്പതാം ദിവസം ബി ബി ഹൗസിൽ അരങ്ങേറിയത്. നിരവധി സർപ്രൈസുകൾ മത്സരാർഥികൾക്കായി ബിഗ് ബോസ് കാത്തുവയ്ക്കുകയും ചെയ്തിരുന്നു.
വിവാഹത്തിന് ശേഷം അതീവ സുന്ദരിയായി ഭാവന, ചിത്രം കാണൂ
സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് പോലെ തന്നെ രമ്യ പണിക്കർ ബിഗ്ബോസ് ഹൗസിലേയ്ക്ക് എത്തിയത് മത്സരാർഥികൾക്ക് വലിയൊരു സർപ്രൈസ് ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വൈൽഡ് കാർഡ് എൻട്രിയായിരുന്നു അത്. അതുപോലെ തന്നെ മത്സരാർഥികളെ ഞെട്ടിച്ച മറ്റൊരും സംഭവമായിരുന്നു പഴയ മത്സരാർഥികളുടെ അപ്രതീക്ഷിത സന്ദർശനം.

50 ദിവസത്തെ ബിഗ് ബോസ് ദിനങ്ങൾ മത്സരാർഥികൾക്ക് ഒരിക്കൽ കൂടി കാണിച്ച് കൊടുത്തുകൊണ്ടാണ് ആഘോഷം ആരംഭിച്ചത്. ബിഗ് ബോസ് ഹൗസിൽ അതുവരെ നടന്ന പിണക്കങ്ങളും ഇണക്കങ്ങളു വഴക്കും സൗഹൃദങ്ങളുമെല്ലാം ഒരിക്കൽ കൂടി കാണിച്ചു കൊടുത്തു. പിന്നീട് പ്രേക്ഷകർക്ക് നന്ദി പറയാനുള്ള ഒരു അവസരവും നൽകിയിരുന്നു.

ഇതിന് ശേഷം ഒരു ഗംഭീര സർപ്രൈസ് മോഹൻലാൽ മത്സരാർഥികൾക്ക് നൽകുകയായിരുന്നു. ഹൗസിൽ നിന്ന് പോയ മത്സരാർഥികളെ കാണാനായുള്ള അവസരമായിരുന്നു ഇത് . ഹൗസിലെ പ്ലാസ്മടിവിയിലായിരുന്നു ഇവർ എത്തിയത്. ആദ്യം ലക്ഷ്മി ജയൻ ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. അമ്മയും മകനും ലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്നു. എല്ലാവർക്കും ആശംസനേരുകയായിരുന്നു ലക്ഷ്മി. എല്ലാവരും നന്നായി കളിക്കുന്നുണ്ടെന്നും പറഞ്ഞു. ഇതിനോടൊപ്പം തന്നെ നന്നായി കളിക്കുന്നവർക്കൊപ്പം പ്രേക്ഷകർ ഉണ്ടാകുമെന്നും ലക്ഷ്മി ജയൻ പറഞ്ഞു.

പിന്നീട് എത്തിയത് മിഷേൽ ആണ്. എല്ലാവരോടും സംസാരിക്കാൻ കഴിഞ്ഞതിന്റെ നന്ദി മിഷേൽ ലാലേട്ടനെ അറിയിക്കുന്നുണ്ട്. പിന്നീട് രമ്യ പണിക്കരും എയ്ഞ്ചലും ആശംസയുമായി എത്തുകയായിരുന്നു ഏറ്റവും ഒടുവിൽ മജ്സിയ ഭാനുവായിരുന്നു ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. കോളേജിൽ നിന്നുള്ള വീഡിയോ ആയിരുന്നു ഇത്. ഡിംപലിനോട് ഐ ലവ് യു പറഞ്ഞ് കൊണ്ടാണ് മജ്സിയ തുടങ്ങിയത്. എല്ലാവരും നന്നായി കളിക്കുന്നുണ്ടെന്നും ഭാനു പറഞ്ഞു. കൂടാതെ നിരവധി സർപ്രൈസും ബിഗ് ബോസ് കരുതിവെച്ചിട്ടുണ്ടെന്നുള്ള സൂചനയും നൽകിയിരുന്നു. കൂടാതെ മത്സരാർഥികൾക്കായി ഒരു രസകരമായ ടാസ്ക്കും പങ്കുവെച്ച് കൊണ്ടാണ് ഭാനു പോയത്.
Recommended Video

ടാസ്ക്കിനിടയിലാണ് രമ്യ പണിക്കർ വീണ്ടും ഹൗസിലേയ്ക്ക് എത്തിയത്. ഈസ്റ്റർ സർപ്രൈസായിട്ടാണ് ബിഗ് ബോസ് രമ്യയെ അവതരിപ്പിച്ചത്. രമ്യ ഹൗസ് വിട്ട് പുറത്ത് പോയിട്ടില്ലെന്നും ഇവിടെ തന്നെ ഉണ്ടായിരുന്നു എന്നും മോഹൻലാൽ മത്സരാർഥികളോട് പറഞ്ഞു. പിന്നീട് രമ്യയും ഇതേ കാര്യം തന്നെ ആവർത്തിച്ചിരുന്നു. മൊബൈൽ ഫോണും ടിവിയുമില്ലാതെ ജയിലിന് സമാനമായിരുന്നു അവസ്ഥയെന്നാണ് താരം പറഞ്ഞത്.


Click it and Unblock the Notifications