മികച്ച ഗെയിമർ മണിക്കുട്ടനല്ല; അംഗീകാരം അനൂപിന്, ഫിനാലെ വേദിയിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
ബിഗ് ബോസ് പ്രേമികള്‍ കാത്തിരുന്ന ദിവസം എത്തിയിരിക്കുകയാണ്. കൊവിഡ് കാരണം മൂന്നാം സീസണ്‍ പകുതി വഴിയില്‍ നിര്‍ത്തി വെച്ചതോടെ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. ഒടുവില്‍ ഓഗസ്റ്റ് ഒന്നിന് ഫിനാലെ പ്രേക്ഷകരിലേക്ക് എത്തി. ഡാന്‍സും പാട്ടും സ്‌കിറ്റുമൊക്കെയായി പ്രേക്ഷകരെ ആവേശത്തിലാക്കാനുള്ള വെടിക്കെട്ടുമായിട്ടാണ് താരങ്ങളെത്തിയത്.
തുടക്കത്തിലേ ഫൈനലില്‍ എത്തിയ മത്സരാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നു. ഈ സീസണിലെ മികച്ച ഗെയിമറായി തിരഞ്ഞെടുക്കപ്പെട്ടത് അനൂപാണ്. ശേഷം മികച്ച എന്റര്‍ടെയിനര്‍ക്കുള്ള അംഗീകാരം മണിക്കുട്ടനാണ്. സമാധാനത്തിനുള്ള പുരസ്‌കാരം നോബിയ്ക്ക് ലഭിച്ചു. ഏറ്റവും കൂടുതല്‍ എനര്‍ജിയുണ്ടായിരുന്ന മത്സരാര്‍ഥി റംസാന്‍ ആണ്. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച താരമായി സായി വിഷ്ണുവിന് അംഗീകാരം ലഭിച്ചു.

ഏറ്റവും എനര്‍ജിയുള്ള മത്സരാര്‍ഥിയെന്ന് മോഹന്‍ലാല്‍ അടയാളപ്പെടുത്തിയത് ഡിംപലായിരുന്നു. മൈന്‍ഡ് റീഡര്‍ക്കുള്ള അംഗീകാരമാണ് കിടിലം ഫിറോസിന് ലഭിച്ചത്. എല്ലാവരുടെയും മനസ് അറിയാന്‍ സാധിക്കുമോ എന്ന് ചോദിച്ച് മോഹന്‍ലാല്‍ ഫിറോസിനൊരു ടാസ്‌കും നല്‍കിയിരുന്നു. തന്റെ മനസില്‍ ഇപ്പോഴുള്ള കാര്യം എന്താണെന്ന് അറിയാമോ എന്നായിരുന്നു ചോദ്യം. ലാലേട്ടന്‍ ടൈറ്റില്‍ വിന്നര്‍ ആരാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ടെന്‍ഷനില്‍ ആയിരിക്കുമെന്നാണ് ഫിറോസ് പ്രവചിച്ചത്. എന്നാല്‍ ആ ടെന്‍ഷന്‍ ഇല്ലാത്തതാണ് തന്റെ മനസിലെന്ന് മോഹന്‍ലാല്‍ തിരിച്ച് പറഞ്ഞു.
ബാല്യകാലം മുതലുള്ള ധന്യ രാംകുമാറിൻ്റെ അപൂർവ്വ ഫോട്ടോസ് കാണാം
Recommended Video
ഏറ്റവും ഒടുവില്‍ പാട്ട് പാടി ബിഗ് ബോസില്‍ സജീവമായ ആളായി റിതുവിനും പുരസ്‌കാരം നല്‍കി. ശേഷം ഒരു പാട്ട് പാടാനും റിതുവിനോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ തന്നെ സിനിമയായ മിന്നാരത്തില്‍ നിന്നുമൊരു പാട്ടാണ് റിതു പാടി കൊടുത്തത്.


Click it and Unblock the Notifications